പ്രസവം സിസേറിയനെങ്കില്‍ ഗര്‍ഭപാത്രത്തിന് പൊട്ടല്‍

Posted By:
Subscribe to Boldsky

സിസേറിയന്‍ എന്ന വാക്ക് ഇന്ന് നമുക്ക് അപരിചിതമല്ല. സ്വാഭാവിക പ്രസവത്തേക്കാള്‍ ഇന്ന് നടക്കുന്നത് സിസേറിയന്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സിസേറിയന് ശേഷമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ജീവിത കാലം മുഴുവന്‍ ചിലരെ വേട്ടയാടും.

ഗര്‍ഭിണികള്‍ മരണവീട്ടില്‍ പോവരുത്, കാരണം

സിസേറിയന് ശേഷം ഒരിക്കലും ഉടന്‍ തന്നെ അടുത്ത പ്രസവത്തിനായി തയ്യാറെടുക്കരുത്. ഇത് ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ആദ്യ കുഞ്ഞിന്റെ കാര്യത്തില്‍ പതുക്കെ തീരുമാനമെടുക്കുന്നവര്‍ ആദ്യപ്രസവത്തിനു ശേഷം രണ്ടാമത്തെ കുഞ്ഞ് ഉടന്‍ വേണമെന്ന് തീരുമാനിക്കുന്നു. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു.

 ഗര്‍ഭപാത്രത്തിന് പൊട്ടല്‍ സംഭവിക്കുന്നു

ഗര്‍ഭപാത്രത്തിന് പൊട്ടല്‍ സംഭവിക്കുന്നു

ഗര്‍ഭപാത്രത്തിന് പൊട്ടല്‍ സംഭവിക്കാനുള്ള സാധ്യത അടുപ്പിച്ചുള്ള പ്രസവത്തിലൂടെ ഉണ്ടാവുന്നു. അടുത്ത പ്രസവം സിസേറിയന്‍ ആണെങ്കില്‍ മുറിപ്പാട് ഉണ്ടായ സ്ഥലത്ത് തന്നെ വീണ്ടും പ്രശ്‌നമുണ്ടാവാന്‍ കാരണമാകുന്നു.

 കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നു

കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നു

ഒരു പ്രസവം കഴിഞ്ഞ് ഒരു കൊല്ലത്തിനുള്ളില്‍ അടുത്ത പ്രസവം ഉണ്ടാവുമ്പോള്‍ അത് കാല്‍സ്യം അയേണ്‍ എന്നിവയുടെ കുറവ് ശരീരത്തില് വരുത്താന്‍ കാരണമാകുന്നു. ഇത് കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കുന്നു. കാരണം സിസേറിയന് ശേഷം ശരീരം പഴയ പോലെ ആവുന്നതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും.

 ശാരീരികമായ തളര്‍ച്ച

ശാരീരികമായ തളര്‍ച്ച

വിറ്റാമിന്റെ അഭാവം കുഞ്ഞിനേയും അമ്മയേയും വളരെ ദോഷകരമായാണ് ബാധിക്കുന്നത്. മാത്രമല്ല അമ്മയായി കഴിഞ്ഞാലുള്ള ചില ചുമതലകള്‍ നിങ്ങളെ ശാരീരികമായി തളര്‍ത്തുന്നു. ഇതും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു.

 ഹൃദയത്തിന്റെ അനാരോഗ്യം

ഹൃദയത്തിന്റെ അനാരോഗ്യം

ആദ്യ പ്രസവത്തിനു ശേഷം ഉടനുള്ള ഗര്‍ഭധാരണം ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഹൃദയത്തിന്റെ അനാരോഗ്യത്തിന് കാരണമാകുന്നു.

 രക്തയോട്ടം വര്‍ദ്ധിക്കുന്നു

രക്തയോട്ടം വര്‍ദ്ധിക്കുന്നു

ഗര്‍ഭാവസ്ഥയില്‍ സാധാരണത്തേതില്‍ നിന്നും 50% ആയി രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യതയെ ഇരട്ടിപ്പിക്കുന്നു.

മാനസികാരോഗ്യം

മാനസികാരോഗ്യം

മാനസികാരോഗ്യം പലര്‍ക്കും നശിക്കുന്നു. കാരണം മാനസികമായി തളര്‍ച്ച അനുഭവിക്കുന്ന സമയമായിരിക്കും ആദ്യ കുഞ്ഞിന്റെ ജനനം. ഇതോടനുബന്ധിച്ച് തന്നെ രണ്ടാമതൊരു കുഞ്ഞിനെക്കൂടി പ്രസവിക്കാന്‍ ശ്രമിച്ചാല്‍ അത് അമ്മയുടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തെക്കൂടി തകര്‍ക്കുന്നു.

 പ്ലാസന്റ

പ്ലാസന്റ

പ്ലാസന്റ വളരെയധികം താഴ്ന്നു പോവുന്ന അവസ്ഥയിലേക്കും രണ്ടാമത്ത പ്രസവം നിങ്ങളെ എത്തിക്കാം. ഇത് കുഞ്ഞിന്റെ വളര്‍ച്ചയേയും പ്രസവത്തേയും തടസ്സപ്പെടുത്തുന്നു. ഇനി രണ്ടാമത്തെ പ്രസവവും സിസേറിയന്‍ ആണെങ്കില്‍ ഇത് റിസ്‌ക് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

English summary

Did you know having a second baby soon after a c- section is dangerous

Did you know having a second baby soon after a c- section is dangerous read on.