പ്രസവശഷം സെക്‌സ് ടിപ്‌സ്

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും വരുന്നുണ്ട്. ശരീരത്തില്‍ മാത്രമല്ല, അമ്മയെന്ന നിലയില്‍ മാനസികമായും മാറ്റങ്ങള്‍ ഏറെ.

എന്നാല്‍ ഇതൊന്നും ദാമ്പത്യജീവിതത്തിനു തടസമാകാതിരിയ്‌ക്കേണ്ടതും അത്യാവശ്യം,

പ്രസവശേഷം സെക്‌സ് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളിലും വ്യത്യാസങ്ങള്‍ തോന്നുന്നതു സാധാരണം. പല സ്ത്രീകള്‍ക്കും സെക്‌സ് താല്‍പര്യം കുറഞ്ഞേക്കും. ശാരീരിക പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇതിന് കാരണമാകും.

പ്രസവശേഷം സെക്‌സ് ആസ്വാദ്യകരമാക്കാനുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

കുഞ്ഞുണരുമോയെന്ന ഭയം പല ദമ്പതിമാരേയും പ്രസവശേഷമുള്ള സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനു പ്രേരിപ്പിയ്ക്കുന്നുണ്ട്. കുഞ്ഞിനെ പാല്‍ കൊടുത്ത് ഉറക്കുക. ഇത് ഒരു പരിധി വരെ ഇടയില്‍ കുഞ്ഞുണര്‍ന്നു കരയാനുള്ള സാധ്യത കുറയ്ക്കും. ഇതുപോലെ കുഞ്ഞ് എത്ര സമയം ഉറങ്ങും ഏതു സമയത്തുറങ്ങുമെന്നതിനെക്കുറിച്ചു ധാരണ അമ്മയ്ക്കുണ്ടാകും. ഇതനുസരിച്ചു കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാം.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

സാധാരണ പ്രസവമെങ്കില്‍ വജൈനല്‍ മസിലുകള്‍ അയയാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ചു കുഞ്ഞിനു വലിപ്പം കൂടതലെങ്കില്‍. കെഗെല്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് മസിലുകള്‍ക്കു മുറുക്കം നല്‍കും.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ വജൈന വരണ്ടതായി അനുഭവപ്പെടുന്നതിന് കാരണമാകും. ഇതിന് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കാം.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

ഇരുപങ്കാളികള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മാത്രം സെക്‌സിനു തുനിയുക. പ്രത്യേകിച്ചു സ്ത്രീയുടെ മനോഭാവം കണക്കിലെടുക്കുക. കാരണം പ്രസവശേഷം കൂടുതല്‍ മാറ്റങ്ങള്‍ വരുന്നതു കൊണ്ടുതന്നെ സ്ത്രീ താല്‍പര്യത്തിനു മുന്‍ഗണന നല്‍കുക.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശേഷം, അല്ലെങ്കില്‍ സിസേറിയന്‍ ശേഷം മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയ ശേഷം മാത്രം ലൈംഗികബന്ധത്തിനു തുനിയുക.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

ഇരുവര്‍ക്കും ആശാസ്യമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കാം.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

സ്‌ട്രെസ് ഒഴിവാക്കുക. ഇതിന് പരസ്പരമുള്ള ലാളനകള്‍ സഹായിക്കും. പ്രത്യേകിച്ചു പ്രസവം കഴിഞ്ഞ സ്ത്രീയ്ക്ക്.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശേഷം സെക്‌സ് വേദനയുണ്ടാക്കുന്നുവെങ്കില്‍, ദുര്‍ഗന്ധത്തോടെയുള്ള വജൈനല്‍ ഡിസ്ചാര്‍ജുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിയ്ക്കരുത്.

പ്രസവശഷം സെക്‌സ് ടിപ്‌സ്

പ്രസവശഷം സെക്‌സ് ടിപ്‌സ്

സ്ത്രീക്കു സൗകര്യപ്രദമായ സെക്‌സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കുക. ആയാസകരമായവ അല്‍പകാലത്തേയ്‌ക്കെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്.

English summary

Safe Intercourse Tips After Delivery

Here are some of the safe intercourse tips after delivery. Read more to know about,
Story first published: Wednesday, March 16, 2016, 10:10 [IST]