സിസേറിയന് ശേഷം പാലിക്കേണ്ടത്‌

Posted By: Lekhaka
Subscribe to Boldsky

അമ്മയാവാന്‍ പോവുന്ന സ്ത്രീകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒന്നാണ് സി സെക്ഷന്‍. എന്നാല്‍ ഡോക്ടര്‍മ്മാര്‍ സിസേറിയന്‍ നിര്‍ദ്ദേശിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് എന്തെങ്കിലും അപകട സാധ്യത കാണുമ്പോഴാണ്. ഇതുപോലൊരു അനുഭവും എനിക്കും ഉണ്ടായിട്ടുണ്ട്.

സി സെക്ഷന്‍ കഴിഞ്ഞാന്‍ പൂര്‍വ്വാവസ്ഥ കൈവരിക്കാന്‍ സമയം എടുക്കുമെന്ന്. എന്നാല്‍ ചില കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ പെട്ടന്നുതന്നെ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.

സിസേറിയന്‍ കഴിഞ്ഞ് നിങ്ങളുടെ ശരീരത്തിലെ ചില ദ്രവങ്ങള്‍ എടുത്തുമാറ്റിയ ശേഷം നിങ്ങള്‍ക്ക് ശരീരം ചലിപ്പിക്കാന്‍ തുടങ്ങാവുന്നതാണ്.ആദ്യം നേഴ്‌സിന്റെ സഹായത്തോടുകൂടിയും ശേഷം നിങ്ങള്‍ക്ക് സ്വയമായും ചെയ്യാവുന്നതാണ്.

ഇത് നിങ്ങളുടെ ശരീരം പെട്ടന്നു റിക്കവര്‍ ചെയ്യാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഇത് വളരെ പതുക്കെ ചെയ്യേണ്ടതാണ്. നിങ്ങള്‍ക്ക് ശരീരം കുടുതല്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വളരെ പതുക്കെ ചെയ്യ്താല്‍ മതിയാവും .

സിസേറിയന് ശേഷം

സിസേറിയന് ശേഷം

സിസേറിയന്‍ കഴിഞ്ഞാല്‍ രണ്ടു ദിവസത്തേക്ക് ഐ.വി മാത്രമേ നല്‍കുകയുള്ളു. ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതല്ല. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ എരിവുളളവ കഴിക്കാന്‍ പാടില്ല. ഇത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പരിപ്പുകറി ചോര്‍ എന്നിവ കഴിക്കാവുന്നതാണ്.

 ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുക

ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുക

സിസേറിയന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുക. കാരണം ഇത് നിങ്ങളുടെ ഓപ്പറേറ്റഡ് ഏരിയയില്‍ കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതാണ്. കുറച്ച് ആഴ്ചകള്‍ കഴിയാതെ നിങ്ങളുടെ ശരീരത്തിന് ഇത്തരത്തിലുളള യാതൊരു വിധ സമ്മര്‍ദ്ദങ്ങളും നല്‍കാന്‍ പാടില്ല. കുഞ്ഞിനെ എടുത്ത് നടക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ല വ്യായാമമാണ്

വ്യായാമ മുറകള്‍

വ്യായാമ മുറകള്‍

സിസേറിയന്‍ കഴിഞ്ഞ് മുറിവുകള്‍ ഉണങ്ങി ശരീരത്തിന് നല്ല റെസ്റ്റ് നല്‍കിയ ശേഷം മാത്രം വ്യായാമ മുറകള്‍ അഭ്യസിക്കുക. ഡോക്ടറുടെ നിര്‍ദ്ധേശം അനുസരിച്ച് മാത്രം വ്യായാമം ചെയ്യുക.

സോഫ്റ്റ് ആയ വസ്ത്രങ്ങള്‍ ധരിക്കുക

സോഫ്റ്റ് ആയ വസ്ത്രങ്ങള്‍ ധരിക്കുക

നിങ്ങള്‍ പ്രസവത്തിന് മുന്‍പ് ധരിച്ചിരുന്ന പോലുള്ള സോഫ്റ്റ് ആയ വസ്ത്രങ്ങള്‍ ധരിക്കുക. ജീന്‍സ് പോലുള്ള ഇറുങ്ങിയ വസ്ത്രങ്ങല്‍ ധരിക്കാന്‍ പാടില്ല. ഇത് ചിലപ്പോള്‍ ബ്ലീഡിങ് ഉണ്ടാക്കിയേക്കാം

സുഖകരമായ ഉറക്കും

സുഖകരമായ ഉറക്കും

സിസേറിയന്‍ കഴിഞ്ഞാല്‍ സുഖകരമായ ഉറക്കും അത്യാവശ്യമാണ്‌ സുഖപ്രദമായ ഉറക്കും നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ റെസ്റ്റ് നല്‍കുന്നതാണ്.

 ഒരു ഭാഗം ചരിഞ്ഞ് ഉറങ്ങേണ്ടതാണ്

ഒരു ഭാഗം ചരിഞ്ഞ് ഉറങ്ങേണ്ടതാണ്

മുറിവ് ഉണങ്ങുന്നവരെ ഒരു ഭാഗം ചരിഞ്ഞ് ഉറങ്ങേണ്ടതാണ്. ഇത് പെട്ടന്നുള്ള റിക്കവറി പ്രോസസിന് സഹായിക്കുന്നതാണ്. കൂടാതെ നിങ്ങളുടെ ഉറക്കം സുഖപ്രദമായുള്ള മാര്‍ഗം നിങ്ങള്‍ തന്നെ കണ്ടെത്തേണ്ടതാണ്.

കുഞ്ഞിനടുത്ത് തന്നെ കിടക്കുക

കുഞ്ഞിനടുത്ത് തന്നെ കിടക്കുക

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി നിങ്ങള്‍ ബെഡിലോ മറ്റിടങ്ങളിലോ കിടക്കുന്നത് ഒഴിവാക്കുക. കഴിവതും കുഞ്ഞിനടുത്ത് തന്നെ കിടക്കുക. കാരണം ഇത് കുഞ്ഞിന് ഫീഡ് ചെയ്യാന്‍ നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് എഴുന്നേല്‍ക്കേണ്ടിവരുന്ന പ്രയത്‌നം ഒഴിവാക്കുന്നതാണ്. കൂടുതല്‍ തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ഓപ്പറേറ്റഡ് ഭാഗത്ത് സമ്മര്‍ദ്ദം ഉണ്ടാവുന്നതാണ്.

English summary

mistakes to avoid after a cesarean

mistakes to avoid after a cesarean , read to know more.
Story first published: Sunday, November 27, 2016, 10:00 [IST]
Please Wait while comments are loading...
Subscribe Newsletter