സിസേറിയന്‍ കുട്ടികളെ എങ്ങനെ ബാധിയ്ക്കുന്നു?

Posted By:
Subscribe to Boldsky

സിസേറിയന് ശേഷം അമ്മമാരുടെ ആരോഗ്യത്തെക്കുറിച്ചാണ് പലരും ചിന്തിയ്ക്കാറുള്ളത്. എന്നാല്‍ സിസേറിയന്‍ കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുന്നു എന്നതാണ് പ്രധാന വിഷയം. സ്വാഭാവിക പ്രസവത്തിലൂടെയല്ലാതെ സര്‍ജറിയിലൂടെ കുട്ടിയെ പുറത്തെടുക്കുമ്പോള്‍ കുട്ടിയ്ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെന്ന് പലരും അറിയുന്നില്ല.

പലരും ഇതിനെക്കുറിച്ച് ബോധവാന്‍മാരല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ട് തന്നെ സിസേറിയനിലൂടെ ജനിയ്ക്കുന്ന കുഞ്ഞിന് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് ഓരോ അച്ഛനും അമ്മയും അറിയേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരം ബുദ്ധിമുട്ടുകള്‍ എന്ന് നോക്കാം.

ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സമാണ് പ്രധാനപ്പെട്ട ഒന്ന്. സിസെക്ഷനിലൂടെ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് ശ്വാസതടസ്സം. രക്തത്തിലേക്ക് ശ്വാസം കിട്ടാതെയും പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ ജനനസമയത്ത് അനുഭവിക്കുന്നുണ്ട്.

 ആസ്ത്മയ്ക്കുള്ള സാധ്യത

ആസ്ത്മയ്ക്കുള്ള സാധ്യത

ആസ്ത്മയ്ക്കുള്ള സാധ്യതയാണ് മറ്റൊന്ന്. സിസേറിയന്‍ വഴി ജനിയ്ക്കുന്ന കുട്ടികളില്‍ ആസ്ത്മയ്ക്കുള്ള സാധ്യത വളരെ വലുതാണ്.

മുലയൂട്ടാന്‍ താമസിയ്ക്കുന്നത്

മുലയൂട്ടാന്‍ താമസിയ്ക്കുന്നത്

സ്വാഭാവിക പ്രസവത്തിലാണെങ്കില്‍ കുട്ടികളെ ജനനസമയത്ത് തന്നെ മുലയൂട്ടാന്‍ തയ്യാറാകും. എന്നാല്‍ സിസേറിയനില്‍ അല്‍പം താമസിച്ചാണ് ഇത് സംഭവിയ്ക്കുക. അത് കൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ കുട്ടികളില്‍ പ്രശ്‌നമുണ്ടാക്കും.

കുട്ടിയും അമ്മയുമായുള്ള ബന്ധം

കുട്ടിയും അമ്മയുമായുള്ള ബന്ധം

കുട്ടിയും അമ്മയുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പം കുറയാനും ഇത് കാരണമാകും. വേദനയറിഞ്ഞ് പ്രസവിയ്ക്കുമ്പോഴാണ് അമ്മയ്ക്ക് കുഞ്ഞുമായുള്ള ബന്ധം വര്‍ദ്ധിയ്ക്കുന്നത് എന്നതാണ് സത്യം.

കുഞ്ഞിന്റെ അനാരോഗ്യം

കുഞ്ഞിന്റെ അനാരോഗ്യം

പലപ്പോഴും കുഞ്ഞിന് അനാരോഗ്യം നല്‍കുന്നതിനും സി-സെക്ഷന്‍ കാരണമാകും. കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന രീതിയിലായിരിക്കും പലപ്പോഴും സി- സെക്ഷന്‍ നടക്കുന്നത്.

പ്രസവശേഷമുള്ള വേദന

പ്രസവശേഷമുള്ള വേദന

വേദന ഇല്ലാതാക്കാനാണ് പലപ്പോഴും പ്രസവസമയത്ത് പലരും സി-സെക്ഷന്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രസവശേഷമുള്ള വേദന കഠിനമായിരിക്കും സി-സെക്ഷനില്‍ എന്നതാണ് സത്യം.

 ഇന്‍ഫെക്ഷന്‍

ഇന്‍ഫെക്ഷന്‍

കുഞ്ഞിനും അമ്മയ്ക്കും ഏതെങ്കിലും രീതിയില്‍ ഉള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാധ്യതയും സിസേറിയനിലൂടെ ഉണ്ടാവും. പലപ്പോഴും ഇത് ഗുരുതരാവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയും വളരെ വലുതാണ്.

English summary

C-Section Deliveries - How They Effect The Newborns

we look at how a C-section affects the baby. MomJunction has compiled some information on C-section pregnancy, and its pros and cons.
Story first published: Thursday, December 8, 2016, 13:52 [IST]
Subscribe Newsletter