അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

Posted By:
Subscribe to Boldsky

മാതൃത്വം മഹനീയമായ ഒരു അനുഭവമാണ്. ഇതു തിരിച്ചറിയാത്ത അമ്മമാരുമുണ്ടെന്നതു വാസ്തവം.

സൗന്ദര്യം പോകും, സ്വാതന്ത്ര്യം പോകുമൈന്നെല്ലാം കരുതി അമ്മയാകാന്‍ തയ്യാറാകാത്തവരുണ്ട്. അമ്മയായിക്കഴിഞ്ഞാല്‍ തന്നെ ഇതൊകു കഷ്ടപ്പാടെന്നു കണക്കാക്കി നിരാശരാകുന്നവരും കുറവല്ല.

ഇത്തരം രണ്ടു കൂട്ടരും മാതൃകയാക്കേണ്ട ഒരാളാണ് ലോകസുന്ദരി ഐശ്വര്യ റായ്. ഐശ്വര്യയുടെ ഗര്‍ഭവും പ്രസവവും തടി കൂടിയതുമെല്ലാം മാധ്യമങ്ങള്‍ ആഘോഷമാക്കിയെങ്കിലും ഇതിനൊന്നും ചെവി കൊടുക്കാതെ അമ്മമാര്‍ക്കു മാതൃകയാകുന്ന ഒരു സ്ത്രീ.

ഐശ്വര്യയില്‍ നിന്നും അമ്മമാരും ഭാവികാല അമ്മമാരുമെല്ലാം കണ്ടു പഠിയ്‌ക്കേണ്ട പല പാഠങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

ലോകശ്രദ്ധയില്‍ പെട്ടു നില്‍ക്കുന്ന താരമെങ്കിലും മകള്‍ ആരാധ്യ കഴിഞ്ഞേ ഐശ്വര്യക്ക് എല്ലാമുള്ളൂ. തന്റെ സൗന്ദര്യത്തെക്കരുതി പട്ടിണി കിടക്കാതെ കുഞ്ഞിന്റെ ആരോഗ്യത്തെക്കരുതി സ്വന്തം ആരോഗ്യം കാത്തു സൂക്ഷിച്ച അമ്മയാണിവര്‍. തടി കൂടിയെന്ന വിമര്‍ശനങ്ങളെ പുല്ലുവില കല്‍പ്പിയ്ക്കാതെ തന്റെ കുഞ്ഞിന്റെ പൊതിഞ്ഞു പിടിച്ച അമ്മ.

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

പോകുന്നിടത്തെല്ലാം തന്റെ കുഞ്ഞിന്റെ കഴിവതും കൂടെ കൂട്ടുന്ന ഐശ്വര്യ റായിയെ നമുക്കു ചിത്രങ്ങളില്‍ കാണാം. കുഞ്ഞിനെ ആയമാരെ ഏല്‍പ്പിച്ചു സ്വതന്ത്രമായി നടക്കുന്ന അമ്മമാര്‍ കണ്ടു പഠിയ്‌ക്കേണ്ട സ്ത്രീ. കഴിവതും കുഞ്ഞിനെ തനിയെ എടുത്തു നടക്കുന്ന താരം.

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

പ്രസവശേഷം തടി കൂടിയെന്നു പറഞ്ഞ് മാധ്യമങ്ങളും ആരാധകരും നെറ്റി ചുളിച്ചപ്പോഴും ഇവര്‍ കുലുങ്ങിയില്ല. ഇന്റര്‍വ്യൂവില്‍ ഇതെക്കുറിച്ചു ചോദ്യം വന്നപ്പോള്‍ ഏതു സമയത്തു വേണമെങ്കിലും തടി കൂടാം. ഇത് നിങ്ങളെങ്ങനെ എടുക്കുന്നുവെന്നതാണ് പ്രധാന്യമെന്നും തന്നെ ഇതു ബാധിയ്ക്കുന്നില്ലെന്നും മറുപടി നല്‍കി താരം.

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

സൗന്ദര്യം പ്രസവിച്ചാല്‍ പോകുമെന്നും പ്രസവശേഷം തടിച്ചാല്‍ പിന്നെ തടി പോകില്ലെന്നും പറയുന്നവര്‍ക്കുള്ള നല്ലൊരു മറുപടിയാണ് ഐശ്വര്യ റായ്. പ്രസവശേഷം തടിച്ച ഇവര്‍ ഇപ്പോള്‍ പഴയ രൂപത്തിലേയ്ക്കു തിരിച്ചെത്തി, കൂടുതല്‍ സുന്ദരിയായി.

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

അമ്മമാരെ, ഐശ്വര്യ റായിയെക്കണ്ടു പഠിയ്ക്കൂ

കുഞ്ഞുണ്ടായാല്‍ കരിയര്‍ പോകുമെന്നു ഭയക്കുന്ന പുതതലമുറ അമ്മമാര്‍ക്കുള്ള മറുപടി കൂടിയാണ് ഈ അമ്മ. ഐശ്വര്യ വീണ്ടും സജീവമാണ്, തന്റെ കരിയറില്‍. പല അവസരങ്ങളും കുഞ്ഞിനെക്കരുതി ഇവര്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇത് അമ്മയെന്ന നിലയ്ക്കുള്ള അവരുടെ കരുതലാണ് കാണിയ്ക്കുന്നത്. ഞങ്ങളുടെ ഫേസ്ബുക്ക്, ഗൂഗിള്‍ പേജുകള്‍ ലൈക്, ഫോളോ ചെയ്യൂ

English summary

Things New Mothers Can Learn From Aishwarya Rai

The world’s most beautiful woman, Aishwarya Rai Bachchan had one of the most hyped up pregnancies in India. All eyes were on her, as the world waited for the birth of Beti B. But one thing must be said about Aishwarya, she sure knew how to handle all the hype and hoopla and take everything in her stride.
Subscribe Newsletter