For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ടൈപ്പ്-1 പ്രമേഹം; ലക്ഷണം, കാരണം

|

പ്രമേഹം ഇപ്പോള്‍ പ്രായഭേദമില്ലാതെ പിടിപെടാവുന്ന അസുഖമായി മാറി. മാറിയ ജീവിതശൈലി കാരണം കുട്ടികളിലും ഇന്ന് സാധാരണയായി രോഗം കണ്ടുവരുന്നു. പ്രമേഹങ്ങളിലെ ഒരു തരമായ ടൈപ്പ് 1 പ്രമേഹവും അങ്ങനെതന്നെ, ഏത് പ്രായത്തിലും ഉണ്ടാകാം. പുതിയ പഠനങ്ങള്‍ കാണിക്കുന്നത് ഇത്തരം പ്രമേഹം ഭൂരിഭാഗവും കുട്ടിക്കാലത്ത് തന്നെ വികസിക്കുന്നു എന്നാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളില്‍ പോലും അസുഖം പിടിപെടാം. കൊച്ചുകുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ അവരുടെ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്.

Most read: പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹംMost read: പ്രമേഹങ്ങളിലെ വില്ലന്‍: ടൈപ്പ് 2 പ്രമേഹം

കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് കടുത്ത ദാഹം, കൂടെക്കൂടെ മൂത്രമൊഴിക്കല്‍, ക്ഷീണം അല്ലെങ്കില്‍ അലസത, വയറിളക്കം, ഭാരക്കുറവ്, വിശപ്പ് കൂടുതല്‍ എന്നിവ. മറ്റു രോഗത്തിന് ചികിത്സയെന്നോണം ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തിയാലായിരിക്കാം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നു കണ്ടെത്തുന്നത്. രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ തുടര്‍ന്നങ്ങോട്ട് കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്.

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം

കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം ജുവനൈല്‍ ഡയബറ്റിസ് അല്ലെങ്കില്‍ ഇന്‍സുലിന്‍ ആശ്രിത പ്രമേഹം എന്നറിയപ്പെടുന്നു. കുട്ടികളിലെ ടൈപ്പ്-1 പ്രമേഹത്തിനു കാരണം പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതാകുന്നതും രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ്. കുട്ടിക്ക് അതിജീവിക്കാന്‍ ഇന്‍സുലിന്‍ ആവശ്യമാണ്, അതിനാല്‍ നഷ്ടമായ ഇന്‍സുലിന്‍ മറ്റു മാര്‍ഗങ്ങളിലൂടെ ശരീരത്തില്‍ എത്തിക്കേണ്ടതുണ്ട്.

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം

ടൈപ്പ് 1 ഉള്ള ഒരു കുട്ടിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തില്‍ ഉയരും. മതിയായ ഇന്‍സുലിന്‍ ഇല്ലാതെ ശരീരത്തിലെ രക്തപ്രവാഹത്തില്‍ പഞ്ചസാര ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ശരീരത്തിലെ കൊഴുപ്പ് ഇന്ധനത്തിനായി കത്തിക്കാന്‍ ശരീരം നിര്‍ബന്ധിതമാകുന്നു. ആ സമയം വിഷവസ്തുക്കളുടെ അളവ് കൂടുന്നു. മറ്റ് അവയവങ്ങളിലേക്കും ഇതിന്റെ പ്രതിഫലനം എത്തുന്നു. കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തിന് സ്ഥിരമായ പരിചരണം ആവശ്യമാണ്. അവരുടെ പ്രായത്തിനനുസരിച്ച് കുത്തിവയ്പ്പുകള്‍ നല്‍കാനും കാര്‍ബോഹൈഡ്രേറ്റുകള്‍ എത്തിക്കാനും രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കാനും നിങ്ങള്‍ പഠിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ്

നിങ്ങളുടെ കുട്ടിയില്‍ ടൈപ്പ് 1 പ്രമേഹം ബാധിച്ചാല്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയേക്കാള്‍ കൂടുതലായിരിക്കും. ഏകദേശം 200 മില്ലിഗ്രാം/ഡി.എല്‍ അല്ലെങ്കില്‍ അതിലും ഉയര്‍ന്നത്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍ ഏത് പ്രായത്തിലുമുള്ള ഒരു വ്യക്തിയുടെ സാധാരണ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവയാണ്:

രാവിലെ, കഴിക്കുന്നതിനുമുമ്പ്: 100 മില്ലിഗ്രാമില്‍/ഡി.എല്ലില്‍ താഴെ

ഭക്ഷണത്തിന് 1 മണിക്കൂര്‍ കഴിഞ്ഞ്: 90 മുതല്‍ 130 മില്ലിഗ്രാം/ഡി.എല്‍

ഭക്ഷണത്തിന് 2 മണിക്കൂര്‍ കഴിഞ്ഞ്: 90 മുതല്‍ 110 മില്ലിഗ്രാം/ഡി.എല്‍

കഴിച്ച് അഞ്ചോ അതില്‍ കൂടുതലോ മണിക്കൂര്‍: 70 മുതല്‍ 90 മില്ലിഗ്രാം/ഡി.എല്‍

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം: ലക്ഷണങ്ങള്‍

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം: ലക്ഷണങ്ങള്‍

കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം പിടിപെട്ടാല്‍ അതിന്റെ ലക്ഷണങ്ങളും അടയാളങ്ങളും വേഗത്തില്‍ വികസിക്കുന്നു. ഇവ നിരീക്ഷിച്ച് ഒരു ഡോക്ടറുടെ സഹായം ഉടനെ തേടേണ്ടതാണ്. ടൈപ്പ് 1 പ്രമേഹത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ കുട്ടിയെ ഉടനെ ഒരു നല്ല ഡോക്ടറെ കാണിക്കുക.

ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കലും

കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം പിടിപെട്ടാല്‍ അവരുടെ രക്തപ്രവാഹത്തില്‍ അധിക പഞ്ചസാര കാരണം കോശങ്ങളില്‍ നിന്ന് ദ്രാവകം വലിച്ചെടുക്കുന്നു. തല്‍ഫലമായി കുട്ടിക്ക് അമിതമായി ദാഹിക്കുന്നു. പതിവിലും കൂടുതല്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നു. ടോയ്ലറ്റ് പരിശീലനം ഇല്ലാത്ത കൊച്ചുകുട്ടികള്‍ കിടക്കയില്‍ തന്നെ മൂത്രമൊഴിക്കും.

കടുത്ത വിശപ്പ്, ക്ഷീണം

കടുത്ത വിശപ്പ്, ക്ഷീണം

കുട്ടിയുടെ കോശങ്ങളിലേക്ക് ആവശ്യമായ ഇന്‍സുലിന്‍ ഇല്ലാതെ അവരുടെ പേശികള്‍ക്കും അവയവങ്ങള്‍ക്കും ഊര്‍ജ്ജം കുറവാകുന്നു. ഇത് കടുത്ത വിശപ്പിന് കാരണമാകുന്നു. കുട്ടിയുടെ കോശങ്ങളിലെ പഞ്ചസാരയുടെ അഭാവം അവരെ ക്ഷീണിതരും അലസനുമായി മാറ്റുന്നു.

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച

നിങ്ങളുടെ കുട്ടിയുടെ രക്തത്തിലെ പഞ്ചസാര ഉയര്‍ന്നതാണെങ്കില്‍ കുട്ടിയുടെ കണ്ണിലെ ലെന്‍സുകളില്‍ നിന്ന് ദ്രാവകം പുറത്തുവരാം. ഇതിനാല്‍ കുട്ടിയുടെ കാഴ്ചയ്ക്ക് ചെറിയ തകരാര്‍ സംഭവിക്കുന്നു. അവര്‍ക്ക് ഒരു വസ്തുവില്‍ വ്യക്തമായി ഫോക്കസ് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.

യീസ്റ്റ് അണുബാധ

യീസ്റ്റ് അണുബാധ

ടൈപ്പ് 1 പ്രമേഹമുള്ള പെണ്‍കുട്ടികള്‍ക്ക് ജനനേന്ദ്രിയ യീസ്റ്റ് അണുബാധ ഉണ്ടാകാം. കുഞ്ഞുങ്ങള്‍ക്ക് യീസ്റ്റ് അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചില്‍ അല്ലെങ്കില്‍ വരണ്ട ചര്‍മ്മം എന്നിവ കാണുന്നു. കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹം പിടിപെട്ടാല്‍ മറ്റൊരു ലക്ഷണം കുട്ടികളിലെ സ്വഭാവ മാറ്റമാണ്. അവര്‍ മാനസികമായി ഉള്‍വലിഞ്ഞ് പഠനത്തില്‍ പുറകോട്ടു പോകുന്നു. വായനാറ്റം, പെട്ടെന്നുള്ള കോപം എന്നിവയും മറ്റു ലക്ഷണങ്ങളാണ്.

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം: കാരണങ്ങള്‍

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം: കാരണങ്ങള്‍

ടൈപ്പ് 1 പ്രമേഹത്തിന്റെ യഥാര്‍ത്ഥ കാരണം അജ്ഞാതമാണ്. ശരീരത്തിനെ സംരക്ഷിക്കുന്ന രോഗപ്രതിരോധ കോശങ്ങള്‍ ശരീരത്തിനെതിരായി പ്രവര്‍ത്തിക്കുന്നു. ആ ഭാഗം നശിക്കുന്നതുമാകുന്ന അവസ്ഥ പാന്‍ക്രിയാസില്‍ സംഭവിക്കുകയും ഐലറ്റ് സെല്ലുകള്‍ നശിക്കുകുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ ജനിതകവും പാരിസ്ഥിതിക ഘടകങ്ങളും ഒരു പങ്കുവഹിക്കുന്നു. രക്തപ്രവാഹത്തില്‍ നിന്ന് ശരീരകോശങ്ങളിലേക്ക് പഞ്ചസാര മാറ്റുന്ന നിര്‍ണായക ജോലി ഇന്‍സുലിന്‍ നിര്‍വഹിക്കുന്നു. ഭക്ഷണം ആഗിരണം ചെയ്യുമ്പോള്‍ പഞ്ചസാര രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നു. പാന്‍ക്രിയാസിന്റെ ഐലറ്റ് സെല്ലുകള്‍ നശിച്ചുകഴിഞ്ഞാല്‍ കുട്ടിയുടെ ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നു. തല്‍ഫലമായി കുട്ടിയുടെ രക്തത്തില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കുന്നു. ഇത് ജീവന്‍ അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്നതാകുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തിനുള്ള അപകട ഘടകങ്ങളില്‍ ഒന്നാണ് കുടുംബപരമായി വരുന്നത്. മാതാപിതാക്കളോ ടൈപ്പ് 1 പ്രമേഹമുള്ള സഹോദരങ്ങളോ ഉള്ള ആര്‍ക്കും ഈ അവസ്ഥയ്ക്ക് സാധ്യത അല്‍പ്പം കൂടുതലാണ്. മറ്റൊന്ന് ജനിതക സ്വാധീനമാണ്. ചില ജീനുകളുടെ സാന്നിധ്യം ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചില വൈറസുകളിലേക്കുള്ള എക്‌സ്‌പോഷര്‍ ഐലറ്റ് സെല്ലുകളുടെ സ്വയം രോഗപ്രതിരോധ നാശത്തിന് കാരണമാകും.

കാരണങ്ങള്‍

കാരണങ്ങള്‍

ടൈപ്പ് 1 പ്രമേഹത്തിന്റെ വളര്‍ച്ചയില്‍ പ്രത്യേക ഭക്ഷണ ഘടകങ്ങളോ ശൈശവത്തിലെ പോഷകങ്ങളോ വഹിച്ചിട്ടില്ല. എങ്കിലും ചെറുപ്പത്തിലേ പശുവിന്‍പാല്‍ കഴിക്കുന്നത് ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം മുലയൂട്ടല്‍ അപകടസാധ്യത കുറയ്ക്കുന്നതുമാണ്. ഒരു കുഞ്ഞിന്റെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഘട്ടം കുട്ടിയുടെ ടൈപ്പ് 1 പ്രമേഹ സാധ്യതയെയും ബാധിച്ചേക്കാം.

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം: സങ്കീര്‍ണതകള്‍

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം: സങ്കീര്‍ണതകള്‍

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ക്രമേണ വികസിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെക്കാലം നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ പ്രമേഹ പ്രശ്‌നങ്ങള്‍ ക്രമേണ വര്‍ധിച്ച് ജീവന്‍ വരെ അപകടപ്പെടുത്തുന്ന അവസ്ഥയിലെത്തും.

സങ്കീര്‍ണതകള്‍ പലത്

സങ്കീര്‍ണതകള്‍ പലത്

*കൊറോണറി ആര്‍ട്ടറി രോഗം, നെഞ്ചുവേദന, ഹൃദയാഘാതം, ധമനികളുടെ സങ്കോചം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് ടൈപ്പ് 1 പ്രമേഹം വഴിവയ്ക്കുന്നു.

*കുട്ടിയുടെ ഞരമ്പുകളെ ബാധിക്കുന്നതാണ് മറ്റൊന്ന്. കാലുകളിലേക്കുള്ള രക്തക്കുഴലുകളുടെ ധമനികളെ തളര്‍ത്തുന്നു. ഇത് വേദനയ്ക്ക് കാരണമാകും. നാഡികളുടെ തകരാറുകള്‍ ക്രമേണ വര്‍ധിച്ചും വരുന്നു.

*കുട്ടിയുടെ രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന നിരവധി ചെറിയ രക്തക്കുഴലുകളെ ടൈപ്പ് 1 പ്രമേഹം നശിപ്പിക്കുന്നു. ഇവ വൃക്ക തകരാറിലേക്കോ മാറ്റാനാവാത്ത അന്തിമഘട്ട വൃക്കരോഗത്തിലേക്കോ നയിച്ചേക്കാം. ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ വരെ ആവശ്യമായി വന്നേക്കാം.

സങ്കീര്‍ണതകള്‍ പലത്

സങ്കീര്‍ണതകള്‍ പലത്

*പ്രമേഹം റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് കാഴ്ചശക്തി കുറയുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം തിമിരത്തിനും ഗ്ലോക്കോമയുടെ അപകടസാധ്യതയ്ക്കും കാരണമാകും.

*പ്രമേഹം നിങ്ങളുടെ കുട്ടിക്ക് ബാക്ടീരിയ അണുബാധകള്‍, ഫംഗസ് അണുബാധകള്‍, ചൊറിച്ചില്‍ എന്നിവ ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇരയാക്കാം. ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു. പ്രമേഹം സാധാരണ അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയാന്‍ ഇടയാക്കും. ഇത് പ്രായപൂര്‍ത്തിയായപ്പോള്‍ കുട്ടിക്ക് ഓസ്റ്റിയോപൊറോസിസ് ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രതിരോധം

പ്രതിരോധം

ടൈപ്പ് 1 പ്രമേഹത്തെ തടയാന്‍ നിലവില്‍ അറിയപ്പെടുന്ന ഒരു മാര്‍ഗവുമില്ല. എങ്കിലും ചില വഴികള്‍ ഇവര്‍ക്കായി ചികിത്സയിലൂടെ ചെയ്യാവുന്നതാണ്. രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്താന്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന്റെയും പതിവായി വ്യായാമം ചെയ്യുന്നതിന്റെയും പ്രാധാന്യം നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. പ്രാഥമിക പ്രമേഹ രോഗനിര്‍ണയത്തിന് ശേഷം ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പിന്തുടരുക. നേത്രപരിശോധനയും കൃത്യമായി നടത്തുക.

English summary

Type 1 Diabetes in Children: Causes, Symptoms, Risk Factors and Prevention

Here we are discussing about the symptoms, causes, risk factors, complications and prevention of type 1 diabetes in children. Take a look.
Story first published: Tuesday, December 24, 2019, 12:07 [IST]
X
Desktop Bottom Promotion