Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
പോഷകാഹാര വാരം: കുട്ടികളുടെ ബുദ്ധിക്കും വളര്ച്ചയ്ക്കും വേണം ഈ പോഷണക്രമം
ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വളര്ച്ചയും വികാസവും സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു കുട്ടിയുടെ വൈജ്ഞാനിക വികാസത്തിനും രോഗപ്രതിരോധ പ്രവര്ത്തനത്തിനും സമീകൃതാഹാരം വളരെ പ്രധാനമാണ്. പ്രത്യേകിച്ചും രണ്ട് മുതല് ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികള്ക്ക് അവരുടെ പൂര്ണ്ണ ശേഷിയില് എത്താന് പോഷകങ്ങള് ആവശ്യമായി വരുന്നതിനാല് ഇതിന് വലിയ പ്രാധാന്യമുണ്ട്.
Most
read:
മുടി
മാത്രമല്ല,
ആരോഗ്യവും
വളര്ത്തും
കയ്യോന്നി
എണ്ണ
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്, കോവിഡിനെ ചെറുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് പോഷകാഹാരവും ജീവിതശൈലിയും. ഈ മഹാമാരിക്കാലത്ത് എല്ലാവര്ക്കും പച്ചക്കറികള്, പഴങ്ങള്, പ്രോട്ടീന്, പാല്, ധാന്യങ്ങള് എന്നിവ അടങ്ങിയ സമീകൃത ആഹാരം അത്യാവശ്യമാണ്. ചില റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത് പോലെ, കുട്ടികളെ ഏറ്റവും കൂടുതല് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തിനിടെ നിങ്ങളുടെ കുട്ടിക്ക് ശരിയായ പോഷകാഹാരം ഉറപ്പാക്കുക. ഇത് അവരുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയും നല്ല ആരോഗ്യം വളര്ത്തുകയും ചെയ്യും.

പോഷകാഹാര വാരം
എല്ലാ വര്ഷവും ഇന്ത്യയില് സെപ്റ്റംബര് ഒന്ന് മുതല് ഏഴുവരെ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. കുട്ടികള്, കൗമാരക്കാര്, ഗര്ഭിണികള്, മുലയൂട്ടുന്ന അമ്മമാര് എന്നിവരില് പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വാരാചരണം നടത്തുന്നത്.

കുട്ടികളുടെ പോഷണം
മുതിര്ന്നവര്ക്കുള്ള പോഷകാഹാരത്തിന്റെ അതേ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കുട്ടികള്ക്കുള്ള പോഷകാഹാരവും. എല്ലാവര്ക്കും ഒരേ തരത്തിലുള്ള പോഷകങ്ങള് ആവശ്യമാണ്. വിറ്റാമിനുകള്, ധാതുക്കള്, കാര്ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്, കൊഴുപ്പ് എന്നിവ കുട്ടികള്ക്കും പ്രധാനമാണ്. എന്നിരുന്നാലും, വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്ക്ക് വ്യത്യസ്ത അളവില് പ്രത്യേക പോഷകങ്ങള് ആവശ്യമാണ്. നിങ്ങളുടെ കുട്ടിയുടെ വളര്ച്ചയ്ക്കും വികാസത്തിനും ഉത്തേജനം നല്കുന്ന പോഷകാഹാരക്രമം എന്തെന്ന് നമുക്ക് നോക്കാം.
Most
read:തേങ്ങാവെള്ളം
ഈ
സമയത്ത്
കുടിച്ചാല്
ശരീരത്തിന്
ഇരട്ടിനേട്ടം

പ്രഭാതഭക്ഷണം
ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് പകല് സമയത്ത് കുട്ടികള്ക്ക് കൂടുതല് ഊര്ജ്ജവും ജാഗ്രതയും നല്കുന്നുവെന്ന് ഗവേഷണങ്ങള് പറയുന്നു. പ്രഭാതഭക്ഷണത്തില് കാര്ബോഹൈഡ്രേറ്റ്, പനീര്, മുട്ട, സാന്ഡ് വിച്ച് പോലുള്ള പ്രോട്ടീന് അടങ്ങിയ ഭക്ഷണങ്ങള് ഉള്പ്പെടുത്തണം. കുട്ടികള്ക്ക് പാലും ധാന്യങ്ങളും പഴങ്ങളും നട്സും നല്കുക. ഇവ ദിവസം മുഴുവന് ഊര്ജ്ജസ്വലത നിലനിര്ത്താന് ആവശ്യമായ പോഷകാഹാരമാണ്.

ഉച്ചഭക്ഷണത്തിന്
ഉച്ചഭക്ഷണത്തിലും അത്താഴത്തിലും പരിപ്പ് അല്ലെങ്കില് പയര്, നോണ് വെജിറ്റേറിയന് ഭക്ഷണം, റൊട്ടി, ചപ്പാത്തി, അരി, പച്ചക്കറികള്, സാലഡ്, തൈര് എന്നിവ ഉള്പ്പെടുത്തണം. ഈ ഭക്ഷണത്തില് കാര്ബോഹൈഡ്രേറ്റുകള്, പ്രോട്ടീന്, വിറ്റാമിനുകള്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കള് അടങ്ങിയിട്ടുണ്ട് ഇത് കുട്ടിയുടെ വളര്ച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
Most
read:ഈ
മൂന്ന്
വിധത്തില്
ജീരകം
കഴിച്ചാല്
ഏത്
തടിയും
കുറയും

ലഘുഭക്ഷണം
വീട്ടില് നില്ക്കുമ്പോള് കുട്ടികള്ക്ക് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത്തരം അവസരത്തില് എണ്ണമയമുള്ളതോ വറുത്തതോ ആയ ഭക്ഷണ ഇനങ്ങള് ഒഴിവാക്കുക. അവ കുട്ടികള്ക്ക് ദഹിക്കാന് പ്രയാസമാണ്, കൂടാതെ ഇത്തരം ലഘുഭക്ഷണങ്ങള് കൂടുതല് കഴിച്ചാല് അനാവശ്യമായി ശരീരഭാരവും വര്ദ്ധിപ്പിക്കും. വളരെയധികം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്, മധുരപലഹാരങ്ങള്, ചോക്ലേറ്റുകള് എന്നിവയും ഒഴിവാക്കണം.

കൊഴുപ്പ്
കൊഴുപ്പുകള് ശരീരത്തിന് ഊര്ജ്ജം നല്കുന്നു. പ്രത്യേകിച്ച്, തലച്ചോറും നാഡീവ്യവസ്ഥയും സാധാരണഗതിയില് വികസിക്കാന് സഹായിക്കുന്നതിന് കുട്ടികളുടെ ഭക്ഷണത്തില് അവ ആവശ്യമാണ്. ശരീരത്തിന് ഇന്ധനം നല്കുന്നതിനു പുറമേ, ചില വിറ്റാമിനുകള് ആഗിരണം ചെയ്യാനും അവ ശരീരത്തെ സഹായിക്കുന്നു. എന്നാല് എണ്ണ, നെയ്യ്, ചീസ്, വെണ്ണ എന്നിവ മിതമായ അളവില് മാത്രം കഴിക്കണം. കുട്ടികള്ക്ക് ഒരു ദിവസം രണ്ട് തരം പഴങ്ങള് നല്കണം. എല്ലാ ഭക്ഷണത്തിലും പച്ചക്കറികള് ഉള്പ്പെടുത്തണം.

പ്രോട്ടീന്
സീഫുഡ്, ലീന് മീറ്റ്, കോഴി, മുട്ട, ബീന്സ്, കടല, സോയ ഉല്പന്നങ്ങള്, ഉപ്പിടാത്ത നട്സ്, വിത്തുകള് എന്നിവ കുട്ടികള്ക്ക് നല്കുക.
ധാന്യങ്ങള്
കുട്ടികള്ക്ക് ഗോതമ്പ് റൊട്ടി, ഓട്സ്, ക്വിനോവ എന്നിവ പോലുള്ള ധാന്യങ്ങള് കഴിക്കാന് നല്കുക.
Most
read:ഒരിക്കല്
ഹൃദയാഘാതം
വന്നാല്
ഈ
ഭക്ഷണങ്ങള്
പിന്നെ
തൊടരുത്

പാല്, പാല് ഉല്പന്നങ്ങള്
പാല്, തൈര്, ചീസ് അല്ലെങ്കില് സോയ പാനീയങ്ങള് പോലുള്ള കൊഴുപ്പില്ലാത്ത അല്ലെങ്കില് കൊഴുപ്പ് കുറഞ്ഞ പാലുല്പ്പന്നങ്ങള് കഴിക്കാന് നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

കൃത്രിമ പഞ്ചസാര ഒഴിവാക്കുക
കൃത്രിമ പഞ്ചസാര അടങ്ങിയ ആഹാര സാധനങ്ങള് കഴിക്കുന്നത് കുറയ്ക്കുക. ആഡഡ് ഷുഗറിന് ഉദാഹരണങ്ങളാണ് ബ്രൗണ് ഷുഗര്, കോണ് സ്വീറ്റ്നര്, കോണ് സിറപ്പ്, തേന് തുടങ്ങിയവ. സോഡ, സ്പോര്ട്സ്, എനര്ജി ഡ്രിങ്കുകള് തുടങ്ങിയ പഞ്ചസാര ചേര്ത്ത പാനീയങ്ങള് ഒഴിവാക്കുക.

സോഡിയം കുറയ്ക്കുക
കുട്ടികള്ക്ക് ചെറുപ്പത്തില് തന്നെ വളരെയധികം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള് നല്കരുത്. പാക്കറ്റ് ഭക്ഷണങ്ങളില് സാധാരണയായി ഉപ്പ് കൂടുതലായിരിക്കും. ഇവയ്ക്ക് പകരം പഴങ്ങളും പച്ചക്കറികളും ലഘുഭക്ഷണമായി നല്കുക. കടകളില് നിന്ന് പോഷകാഹാര ലേബലുകള് പരിശോധിച്ച് സോഡിയം കുറഞ്ഞ ഉല്പ്പന്നം നോക്കി വാങ്ങുക.