For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയ ശേഷം കുഞ്ഞ് ജീവന് ഭീഷണി ഇവയാണ്

|

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ മഴക്കാലമായാൽ അധികം ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മൾ അമ്മമാരെല്ലാം. എന്നാൽ ആർത്തലച്ച് വന്ന പ്രളയത്തിൽ മാറിയുടിക്കാൻ ഒരു വസ്ത്രം പോലും ഇല്ലാതെ ഉള്ളവർ ധാരാളമുണ്ട്. ഇവരുടെ മക്കളുടെ കാര്യം വെറുതെയെങ്കിലും ഒന്ന് ആലോചിച്ച് നോക്കൂ. മഴക്കാലത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പകർച്ച വ്യാധികളും ഇവരുടെ ആരോഗ്യത്തെ ബാധിക്കും എന്ന കാര്യത്തിൽ രണ്ടാമതൊന്ന് സംശയിക്കേണ്ട ആവശ്യമില്ല. കാരണം ക്യാമ്പുകളിലും മറ്റും താമസിക്കുമ്പോൾ അത് കുഞ്ഞിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കും എന്നത് അമ്മമാർ ചിന്തിക്കേണ്ടത് തന്നെയാണ്.

<strong>Most read : ഈപ്രസവത്തിൽ പൊക്കിള്‍കൊടി മുറിക്കില്ല,പ്ലാസന്റയും</strong>Most read : ഈപ്രസവത്തിൽ പൊക്കിള്‍കൊടി മുറിക്കില്ല,പ്ലാസന്റയും

ഓരോ അവസ്ഥയിലും കുഞ്ഞിന്റെ ആരോഗ്യം അൽപം ശ്രദ്ധിക്കണം. നവജാത ശിശുക്കൾ മുതൽ പ്രായമായ കുട്ടികള്‍ വരെ ക്യാമ്പുകളിൽ ഉണ്ട്. ഇവരുടെ എല്ലാം ആരോഗ്യത്തിന് അത്രയധികം പ്രാധാന്യം നൽകേണ്ടത് നമ്മൾ എല്ലാവരും തന്നെയാണ്. ഓരോ കുഞ്ഞിനേയും പ്രളയ ശേഷം ബാധിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പ്രളയ ശേഷം കുട്ടികളെ എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. പ്രത്യേകിച്ച് നവജാത ശിശുക്കളെ. കാരണം ഇവരെ പെട്ടെന്നാണ് രോഗം ബാധിക്കുന്നത്. ആരോഗ്യ കാര്യങ്ങളിൽ നേരിടുന്ന ഭീഷണികളും അതിനുള്ള പ്രതിവിധികളും നമുക്ക് നോക്കാവുന്നതാണ്.

കോളറ

കോളറ

പ്രളയ ശേഷം ഉണ്ടാവുന്ന രോഗങ്ങളിൽ ചിലതാണ് ഇനി പറയുന്നത്. ജലജന്യ രോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. മുതിർന്നവരിലും കുട്ടികളിലും എല്ലാം ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോളറ, ടൈഫോയ്ഡ് പോലുള്ളവ കുട്ടികളെയാണ് ആദ്യം ബാധിക്കുന്നത്. ക്യാമ്പുകളിൽ ആണെങ്കിലും വീട്ടില്‍ ആണെങ്കിലും രോഗങ്ങളെ എന്നും ഭയക്കേണ്ടതാണ്. പ്രത്യേകിച്ച് കോളറ, ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ എന്നിവ. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് ആദ്യം ക്ലോറിനേഷനും ശുദ്ധജല വിതരണവും ആണ് നടത്തേണ്ടത്. ഇത് രോഗത്തെ ഒരു പരിധി വരെ തടഞ്ഞ് നിർത്തുന്നു. കുഞ്ഞിന് വെള്ളം കൊടുക്കുമ്പോൾ പോലും നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കൊടുക്കുക.

 തിളപ്പിച്ച വെള്ളം കൊടുക്കുക

തിളപ്പിച്ച വെള്ളം കൊടുക്കുക

തിളപ്പിച്ച വെള്ളം മാത്രം കുഞ്ഞിന് കൊടുക്കാൻ ശ്രദ്ധിക്കുക. പ്രളയ ജലത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളിൽ ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് ജലജന്യ രോഗങ്ങൾ. ഇതിനെ പ്രതിരോധിക്കുന്നതിന് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഒരു തരത്തിലും തിളപ്പിക്കാത്ത വെള്ളം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള രോഗങ്ങൾ നിങ്ങളുടെ കുഞ്ഞിന് ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

രോഗങ്ങൾക്ക് ചികിത്സ

രോഗങ്ങൾക്ക് ചികിത്സ

കുഞ്ഞിന് ക്യാപിൽ വെച്ച് തന്നെ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെട്ടാൽ ഉടനേ തന്നെ ചികിത്സ ലഭ്യമാക്കണം. മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന അവസ്ഥ കുഞ്ഞിന് ഉണ്ടെങ്കിൽ ഇവർക്കെതിരെ പ്രതിരോധ നടപടികൾ എടുക്കണം. പനിയോ മറ്റെന്തെങ്കിലും ലക്ഷണങ്ങളോ കുഞ്ഞിന് അനുഭവപ്പെട്ടാൽ ഉടനേ തന്നെ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നുണ്ട്.

ഭക്ഷണം നൽകുമ്പോൾ

ഭക്ഷണം നൽകുമ്പോൾ

കുഞ്ഞിന് ഭക്ഷണം നൽകുമ്പോൾ പെട്ടെന്ന് ദഹിക്കുന്നതോ അല്ലെങ്കിൽ പെട്ടെന്ന് ശരീരം ആഗിരണം ചെയ്യുന്നതോ ആയ ഭക്ഷണം നല്‍കാൻ ശ്രദ്ധിക്കണം. ഒരിക്കലും പഴകിയതും ബാക്കിയുള്ളതുമായ ഭക്ഷണം കുഞ്ഞിന് നൽകരുത്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയാണ് ചെയ്യുന്നത്. വെള്ളം നൽകുമ്പോള്‍ അതിൽ ചുക്കും മല്ലിയും ഇ‍ഞ്ചിയും പോലുള്ളവ ഇട്ട് തിളപ്പിച്ച വെള്ളം നല്‍കാൻ ശ്രദ്ധിക്കുക. ഇത് കുട്ടികളിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഓട്സ് നൽകാം

ഓട്സ് നൽകാം

കുഞ്ഞ് ഒരു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടിയാണെങ്കിൽ കുഞ്ഞിന് ഓട്സ് നൽകുന്നതിന് ശ്രമിക്കാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാർ ഒരു കാരണവശാലും ഭക്ഷണം കഴിക്കാതേയും ഇരിക്കരുത്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കഞ്ഞിയും പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും എല്ലാം കഴിക്കാൻ ശ്രദ്ധിക്കണം. ഇതെല്ലാം കുഞ്ഞിന് നൽകുന്നതിനും ശ്രദ്ധ വേണ്ടതുണ്ട്. അല്ലെങ്കിൽ കൂടുതൽ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

നവജാത ശിശുക്കള്‍ക്ക്

നവജാത ശിശുക്കള്‍ക്ക്

നവജാത ശിശുക്കളിൽ എന്തുകൊണ്ടും തണുപ്പടിച്ച് ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി കുഞ്ഞിനെ എപ്പോഴും പൊതിഞ്ഞ് സൂക്ഷിക്കണം. അതിന് പ്രത്യേക തരത്തിൽ പൊതിയുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിന് ഇടക്കിടെ പാൽ കൊടുത്ത് കൊണ്ടിരിക്കണം. ഒരു തരത്തിലും മലിനമായ ജലം കുഞ്ഞിന് എത്തരുത്. ഇതെല്ലാം അമമ്മാർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വീട്ടിലേക്ക് മടങ്ങുമ്പോൾ

വീട്ടിലേക്ക് മടങ്ങുമ്പോൾ

ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികളെ ആദ്യം കൂടെക്കൂട്ടരുത്. കാരണം അടഞ്ഞ് കിടക്കുന്ന വീടുകളിൽ എന്തൊക്കെ അവസ്ഥകൾ ആണ് ഉള്ളത് എന്ന് പറയാൻ‌ സാധിക്കില്ല. പ്രളയ ജലത്തോടൊപ്പം തന്നെ വിഷജന്തുക്കളും മറ്റും വീട്ടിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാവാം. അത് മാത്രമല്ല ചളിയും മറ്റും ക്ലീൻ ചെയ്തതിന് ശേഷം മാത്രം വീട്ടിലേക്ക് കുട്ടികളെ കൂട്ടാൻ ശ്രദ്ധിക്കണം.

English summary

how to take care of kids health after flood

Here in this article we explain how to take care of your kids health after flood/natural disasters. Read on.
Story first published: Tuesday, August 13, 2019, 12:55 [IST]
X
Desktop Bottom Promotion