For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയെ സൂപ്പര്‍സ്മാര്‍ട്ടാക്കും സപ്പോട്ട(ചിക്കു)

കുട്ടിയെ സൂപ്പര്‍ സ്മാര്‍ട്ടാക്കും സപ്പോട്ട (ചിക്കു)

|

കുട്ടികളുടെ ഭക്ഷണം ആരോഗ്യത്തെ സഹായിക്കുന്നതായിരിയ്ക്കണം. ഇത്തരത്തിലെ നല്ല ഭക്ഷണങ്ങള്‍ തന്നെ തിരഞ്ഞെടുത്തു കുട്ടിയ്ക്കു നല്‍കുകയും വേണം.

കുട്ടികളുടേതു വളര്‍ച്ചയുടെ പ്രായമാണ്, ശാരീരിക വളര്‍ച്ച മാത്രമല്ല,
മാനസികമായും ബുദ്ധിപരമായുമെല്ലാം ഉള്ള വളര്‍ച്ചയ്ക്കു സഹായിക്കുന്ന
ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു നല്‍കുകയെന്നതു മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂടിയാണ്.

കുട്ടികളുടെ വളര്‍ച്ചയില്‍ ഫല വര്‍ഗങ്ങള്‍ പ്രധാനപ്പെട്ട പങ്കു
വഹിയ്ക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ചില ഫലവര്‍ഗങ്ങള്‍
ചിലപ്പോള്‍ നാം കരുതുന്നതിനേക്കാള്‍ ഗുണം നല്‍കുകയും ചെയ്യുന്നവയാണ്.

ഇത്തരത്തില്‍ ഒന്നാണ് ചിക്കു അഥവാ സപ്പോട്ട. ഇതു കുഞ്ഞിനു നല്‍കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.ഇതില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍ എ, ഇ, സി, ആന്റിഓക്‌സിഡന്റുകളായ ആസ്‌കോര്‍ബിക് ആസിഡ്, പോളിഫിനോളുകള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നവയാണ് ഇവയെല്ലാം തന്നെ.

കുട്ടികള്‍ക്കു മാത്രമല്ല, ആറു മാസം മുതലുളള കുഞ്ഞുങ്ങള്‍ക്കു വരെ ചിക്കു അഥവാ സപ്പോട്ട കൊടുക്കാമെന്നതാണ് വാസ്തവം. മധുരവും സ്വാദുമുള്ള ഈ മൃദുവായ പഴം കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കഴിയ്ക്കുവാനും ഏറെ എളുപ്പം തന്നെയാണ്. ഈ പഴം കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

ദഹനത്തിന്

ദഹനത്തിന്

ദഹനത്തിന് ഏറെ നല്ലതാണിത്. കുട്ടികളുടെ ദഹനേന്ദ്രിയം ശക്തി കുറഞ്ഞതാണ്. ഇത്തരം ദഹനേന്ദ്രിയത്തിന് ചേര്‍ന്ന ഒരു ഭക്ഷണമാണിത്. ഇതു ഭക്ഷണ അലര്‍ജികളൊന്നും തന്നെയുണ്ടാക്കുന്നുമില്ല. ഇതിലെ കൂടിയ അളവിലുളള ഫ്രക്ടോസ് കുട്ടികള്‍ക്ക് ഊര്‍ജം നല്‍കാനും നല്ലതാണ്.

ഇതിലെ വൈറ്റമിനുകള്‍

ഇതിലെ വൈറ്റമിനുകള്‍

ഇതിലെ വൈറ്റമിനുകള്‍ കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് കുട്ടികളെ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഇത് ഏറെ നല്ലതാണ്. കുട്ടികളിലെ ചുമയും കോള്‍ഡുമെല്ലാം അകറ്റാന്‍ ഇത് ഏറെ ഉത്തമമാണ്. ഇതിലെ വൈറ്റമിന്‍ സി കുട്ടികള്‍ക്ക് പ്രതിരോധ ശേഷി നല്‍കുന്നു. കുട്ടികളെ രോഗങ്ങളില്‍ നിന്നും സംരക്ഷിയ്ക്കുന്ന, ആന്റിബയോട്ടിക് ഗുണം ചെയ്യുന്ന ഒന്നാണ് സപ്പോട്ടയെന്നു പറയാം.

ഇതില്‍ ധാരാളം വൈറ്റമിന്‍ എ

ഇതില്‍ ധാരാളം വൈറ്റമിന്‍ എ

ഇതില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇതു കുട്ടിയുടെ കാഴ്ച ശക്തിയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, കുട്ടിയുടെ ചര്‍മത്തിനും ഇത് ഏറെ നല്ലതു തന്നെയാണ്. ചര്‍മത്തിന് തുടിപ്പും മിനുപ്പും നല്‍കുന്നു.

മലബന്ധം

മലബന്ധം

പല കുട്ടികളേയും അലട്ടുന്ന ഒന്നാണ് മലബന്ധം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് സപ്പോട്ട അഥവാ ചിക്കു. ഇതു നാരുകളാല്‍ സമ്പുഷ്ടമാണ്. കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ ഇതു സഹായിക്കും. നാരുകള്‍ അടങ്ങിയതു കൊണ്ടു തന്നെ ദഹനം എളുപ്പമാക്കാനും മലബന്ധം നീക്കാനും ഇത് ഏറെ നല്ലതാണ്. നാച്വറല്‍ ലാക്‌സേറ്റീവ് എന്നു പറയാം.

കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനും

കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനും

കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ഇതിലെ ലാറ്റെക്‌സ് ആണ് ഇതിനായി സഹായിക്കുന്നത്. കുട്ടികള്‍ക്കുണ്ടാകാന്‍ ഇടയുള്ള ദന്ത രോഗങ്ങളെ ചെറുക്കുവാനും മോണയുടെ ആരോഗ്യ സംരക്ഷണത്തിനും വായ്‌നാറ്റത്തിനുമെല്ലാം ചിക്കു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കുട്ടികള്‍ക്കു സ്ഥിരം നല്‍കിയാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. മുറിവുകള്‍ പറ്റുമ്പോളുണ്ടാകുന്ന രക്തനഷ്ടം തടയുവാന്‍ ഇതിലെ ഹീമോസ്റ്റാറ്റിക് ഗുണങ്ങള്‍ സഹായിക്കും.

ഇതില്‍

ഇതില്‍

ഇതില്‍ കാല്‍സ്യം, അയേണ്‍, കോപ്പര്‍, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അയേണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ഇവയെല്ലാം തന്നെ കുട്ടിയ്ക്ക് നല്ല ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഘടകങ്ങളുമാണ്. കുട്ടികളുടെ ക്ഷീണമകറ്റി ഉന്മേഷവും ഊര്‍ജവും കുട്ടികള്‍ക്കു നല്‍കുന്ന ഒന്നാണ് ചിക്കു.

Read more about: kid baby കുട്ടി
English summary

Health Benefits Of Chikku (Sappotta) For Kids

Health Benefits Of Chikku (Sappotta) For Kids, Read more to know about,
Story first published: Monday, August 5, 2019, 18:59 [IST]
X
Desktop Bottom Promotion