For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കക്കുറവ് കുട്ടികളില്‍ അപകടമാവുമ്പോള്‍ അറിയേണ്ട കാരണം

|

ഉറക്കക്കുറവ് പലപ്പോഴും നിങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവരേക്കാള്‍ ഇത് കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അവരുടെ ഉറക്ക ഷെഡ്യൂളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ പക്ഷേ ഇതിന്റെ കാരണങ്ങള്‍ എന്താണെന്നത് പലപ്പോഴും അറിയാതെ പോവുന്നു. കുട്ടികളിലെ ഉറക്കമില്ലായ്മ സാധാരണമാണെന്ന് പറയുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

Different Types Of Sleep Disorders In Kids

ഒരിക്കലും നിസ്സാരമാണെന്ന് കരുതി വിടുന്ന അവസ്ഥയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ചില ഉറക്ക തകരാറുകള്‍ താഴെ കൊടുക്കുന്നു. ഇവയെ അറിഞ്ഞ് ചികിത്സിച്ചാല്‍ മാത്രമേ അത് പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.

കുട്ടിക്കാലത്തെ ഉറക്കമില്ലായ്മ

കുട്ടിക്കാലത്തെ ഉറക്കമില്ലായ്മ

കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഉറക്കമില്ലായ്മ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. നിങ്ങളുടെ കുഞ്ഞിന് ആഴ്ചയില്‍ മൂന്ന് ദിവസം ഉറക്കമില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അത് അവരുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. കുട്ടികളില്‍ സ്വഭാവ വൈകല്യത്തിന് പോലും ഇത് പലപ്പോഴും കാരണമാകുന്നു. അമിതമായി കുഞ്ഞിനുണ്ടാവുന്ന ഉത്കണ്ഠ, വിഷാദം, വിഷമം അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവ സാധാരണ കാരണങ്ങളില്‍ പെടുന്നതാണ്. ഇത് പഠനത്തില്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് സാധാരണമായി കുഞ്ഞിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ

ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ

സ്ലീപ് അപ്‌നീയ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് മുതിര്‍ന്നവര്‍ക്കും അപകടം ഉണ്ടാക്കുന്നുണ്ട്. കുട്ടികളില്‍ ഇത് ശ്വാസോച്ഛ്വാസത്തെയാണ് ബാധിക്കുന്നത്. പ്രധാനമായും 2-8 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. കുഞ്ഞ് ഉറങ്ങുന്ന പൊസിഷന്‍ വരെ വളരെയധികം ശ്രദ്ധിക്കണം. ഇതിന്റെ ഫലമായി കുട്ടികള്‍ ഉറക്കത്തില്‍ ഇടക്കിടെ ഞെട്ടി എഴനുന്നേല്‍ക്കുന്നു. വായ തുറന്ന് കിടക്കുക, രാത്രി കിടക്കയില്‍ മൂത്രമൊഴിക്കല്‍, രാവിലെ കുഞ്ഞിനുണ്ടാവുന്ന തലവേദന എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

പാരസോംനിയാസ്

പാരസോംനിയാസ്

രാത്രി ഉറങ്ങാനുള്ള കുഞ്ഞിന്റെ ഭയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രാത്രി ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന ഭയം കുഞ്ഞിനെ ശാരീരികമായും മാനസികമായും ബാധിക്കുന്നുണ്ട്. ഇത് ഉറക്കത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതിനും ആശയക്കുഴപ്പം, ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ സംസാരിക്കുന്നത്, പേടി സ്വപ്‌നം കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നത്, ഉറക്കത്തില്‍ നടക്കുന്നത് എല്ലാം ഇത്തരം രോഗാവസ്ഥയുടെ ഫലങ്ങളാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ കുഞ്ഞിലുണ്ടാവുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ കുട്ടികളില്‍ ഇത് സാധാരണമാണ് എന്നതാണ് സത്യം.

ഹൈപ്പര്‍സോമ്‌നിയ

ഹൈപ്പര്‍സോമ്‌നിയ

പകലുറങ്ങുന്നത് കുഞ്ഞിന്റെ ശീലമായിരിക്കാം. എന്നാല്‍ ഇത് അധുകമാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പകല്‍ കൂടുതലായി കുഞ്ഞ് ഉറങ്ങുന്നത് ഹൈപ്പര്‍സോമ്‌നിയയുടെ ലക്ഷണമാകാം. നാര്‍കോലെപ്സി പോലുള്ള അവസ്ഥകള്‍ പലപ്പോഴും കുഞ്ഞുങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍, പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുന്നവ എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി കുഞ്ഞിന് വിവിധ തരത്തിലുള്ള രോഗാവസ്ഥയും ഉണ്ടാവുന്നുണ്ട്.

നാര്‍കോലെപ്‌സി

നാര്‍കോലെപ്‌സി

ഇത് ഒരു അപൂര്‍വ ന്യൂറോളജിക്കല്‍ സ്ലീപ്പിംഗ് ഡിസോര്‍ഡര്‍ ആണ്. ഇത് കുഞ്ഞിന്റെ ഉറക്കത്തിന്റേയും തലച്ചോറിന്റേയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് ഉറക്കമില്ലാത്ത അവസ്ഥയുണ്ടാവുന്നു. ഈ രോഗാവസ്ഥ ബാധിച്ച കുഞ്ഞുങ്ങള്‍ എപ്പോഴും ഉണര്‍ന്നിരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. ഇതിന്റെ ഫലമായി എപ്പോഴും കുഞ്ഞിന് മോശം ഉറക്കം, കടുത്ത ക്ഷീണം, പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് എന്നിവ നാര്‍കോലെപ്‌സിയുടെ ലക്ഷണങ്ങളില്‍ പെടുന്നതാണ്.

 മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

കുട്ടികളില്‍ ഉറക്കമില്ലാതിരിക്കുന്ന മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉറങ്ങാന്‍ ബുദ്ധിമുട്ട്

ഉറക്കത്തില്‍ വിചിത്രമായ ശബ്ദങ്ങള്‍ അല്ലെങ്കില്‍ കൂര്‍ക്കംവലി

ചുമ

രാവിലെ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്

അലറിവിളിച്ചോ പരിഭ്രാന്തിയിലോ ഉള്ള ഞെട്ടിയുണരല്‍

കഠിനമായ ശ്വസനം അല്ലെങ്കില്‍ ഉറക്കത്തില്‍ ശ്വസനം താല്‍ക്കാലികമായി നിലക്കുന്ന അവസ്ഥ

ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഉറക്കം വരുന്നത്

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട്

ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടെ ഉണരുന്നു

ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍

പേടിസ്വപ്നങ്ങള്‍ കാണുന്നത്

വേനല്‍ കുഞ്ഞിനെ തളര്‍ത്താതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്വേനല്‍ കുഞ്ഞിനെ തളര്‍ത്താതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്

most read:യീസ്റ്റ് അണുബാധ കുട്ടികളില്‍ നിന്നും പൂര്‍ണമായും മാറ്റാം

English summary

Different Types Of Sleep Disorders In Kids In Malayalam

Here in this article we are sharing the different types of sleep disorders in kids in malayalam. Take a look.
Story first published: Thursday, April 7, 2022, 18:02 [IST]
X
Desktop Bottom Promotion