For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അസുഖങ്ങള്‍ കുട്ടികളെ അലട്ടുന്നുണ്ടോ ?

|

തണുപ്പുകാലമായാല്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെയോര്‍ത്ത് ഉള്‍ഭയമാണ്. അസുഖങ്ങളും ആശുപത്രിയും ചികിത്സയുമൊക്കെയായി തിരക്കോടു തിരക്കായിരിക്കും. ശൈത്യകാലം ആരോഗ്യപരമായി കുട്ടികളെ തളര്‍ത്തുന്ന ഒന്നാണ്. അനേകം പകര്‍ച്ചവ്യാധികള്‍ ഈകാലത്ത് കുട്ടികളെ എളുപ്പം ബാധിക്കും. ശ്വാസകോശം, ചര്‍മ്മം എന്നിവയെ ബാധിക്കുന്ന അസുഖങ്ങളാണ് സാധാരണ തണുപ്പുകാലത്ത് കുട്ടികളില്‍ കണ്ടുവരുന്നത്. വിവിധ അലര്‍ജി അസുഖങ്ങളും ഈ അവധിക്കാലങ്ങളില്‍ സാധാരണയാണ്.

Most read: ശൈത്യകാലത്തെ ഈ സ്ഥിരം വില്ലന്‍മാരെ അറിയൂMost read: ശൈത്യകാലത്തെ ഈ സ്ഥിരം വില്ലന്‍മാരെ അറിയൂ

കാലാവസ്ഥയിലെ ഓരോ മാറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത് കുട്ടികളെയാണ്. ശ്വാസം മുട്ടല്‍, ചുമ, തുമ്മല്‍, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന അങ്ങനെ അസുഖങ്ങളുടെ ഒരു ലിസ്റ്റ് തന്നെ മാതാപിതാക്കള്‍ക്ക് ഡോക്ടറുടെ മുന്നില്‍ നിരത്തേണ്ടതായി വരും. ഈ ശൈത്യകാലത്ത് ഇത്തരം അസുഖങ്ങളെയും അവ വരാതിരിക്കാനുള്ള ചില മുന്‍കരുതലുകളും നമുക്കു നോക്കാം.

ജലദോഷവും പനിയും

ജലദോഷവും പനിയും

കാലാവസ്ഥാ മാറ്റത്തില്‍ കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ഒരു അസുഖമാണ് ജലദോഷവും പനിയും. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, തലവേദന എന്നിവയുടെ ഫലമായുണ്ടാകുന്ന വൈറല്‍ അണുബാധയാണ് ജലദോഷം. ചില കുട്ടികള്‍ക്ക് ഇത്തരം അസുഖത്തിന്റെ തുടക്കത്തില്‍ തന്നെ പനി ഉണ്ടാകാം. ചിലര്‍ക്ക് ശേഷവും. സാധാരണയായി ഇത്തരം പനികള്‍ പൊതുവേ നിരുപദ്രവകാരികളായിരിക്കും. മിക്ക ജലദോഷങ്ങളും 3-5 ദിവസങ്ങളില്‍ ശക്തമാവുകയും ഏകദേശം 7-10 ദിവസത്തിനുള്ളില്‍ രോഗം പൂര്‍ണമായി ശമിക്കുകയും ചെയ്യും.

ജലദോഷവും പനിയും

ജലദോഷവും പനിയും

ലക്ഷണങ്ങള്‍: കുട്ടികള്‍ ക്ഷീണിതരാകാന്‍ തുടങ്ങുന്നു, ഉറക്കക്കുറവ്, തലവേദന, ശരീരവേദന, ചുമ, ഭക്ഷണത്തിന് രുചിയില്ലായ്മ.

കാരണങ്ങള്‍: കാലാവസ്ഥാ വ്യതിയാനം, കുട്ടികളിലെ രോഗപ്രതിരോധ ശേഷിക്കുറവ്.

മുന്‍കരുതലുകള്‍: കുട്ടികള്‍ക്ക് തണുത്ത ഭക്ഷണം നല്‍കുന്നത് ഒഴിവാക്കുക, കഫത്തിനു കാരണമാകുന്ന തൈര്, വാഴപ്പഴം പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ നല്‍കാതിരിക്കുക, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് വിറ്റാമിന്‍ സി സമ്പുഷ്ടമാക്കിയ പഴങ്ങളും പച്ചക്കറികളായ നല്‍കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.

ചികിത്സ: നല്ല കടുപ്പമുള്ള ചുക്കുകാപ്പി രാത്രി നല്‍കുക, ആവി പിടിക്കുക, ചൂടുള്ള ഭക്ഷണം നല്‍കുക, കഠിനമായ അവസ്ഥയില്‍ ഒരു ഡോക്ടറെ സമീപിക്കാം.

ടോണ്‍സില്‍ അണുബാധ

ടോണ്‍സില്‍ അണുബാധ

ശൈത്യകാലത്ത് കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ടോണ്‍സിലൈറ്റിസ്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലെ പ്രധാന കണ്ണികളാണ് ടോണ്‍സിലുകള്‍. അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ടോണ്‍സിലുകളുടെ സ്ഥാനം. അന്നനാളം, ശ്വാസനാളം, വായു, ഭക്ഷണം ഇവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം പ്രതിരോധിക്കുന്നത് ടോണ്‍സിലുകളാണ്. 'താലുഗ്രന്ഥി' എന്നാണ് ആയുര്‍വേദത്തില്‍ ടോണ്‍സിലുകള്‍ അറിയപ്പെടുന്നത്. സാധാരണയായി അണുക്കളെ തടഞ്ഞോ നശിപ്പിച്ചോ ടോണ്‍സിലുകള്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കും. അണുക്കളുടെ കൂട്ട ആക്രമണം ചിലപ്പോള്‍ ടോണ്‍സിലുകളെ തോല്‍പ്പിക്കാം. ഇത്തരം ഘട്ടങ്ങളാണ് അണുബാധയ്ക്ക് കാരണമാക്കുന്നത്.

ടോണ്‍സില്‍ അണുബാധ

ടോണ്‍സില്‍ അണുബാധ

ലക്ഷണങ്ങള്‍: തൊണ്ടയിലെ അസ്വസ്ഥത, തൊണ്ട വേദന, ഭക്ഷണമോ വെള്ളമോ ഇറക്കുമ്പോള്‍ വേദന, ചെവി വേദന, ശരീരക്ഷീണം.

കാരണങ്ങള്‍: തണുത്ത വസ്തുക്കള്‍ കഴിക്കുന്നത്, അന്തരീക്ഷത്തിലെ വൈറസ് അല്ലെങ്കില്‍ ബാക്ടീരിയകള്‍, ശരീരം അധികമായി തണുപ്പ് കൊള്ളിക്കുന്നത്, മഞ്ഞ് കൊള്ളുന്നത്.

മുന്‍കരുതലുകള്‍: കുട്ടികള്‍ക്ക് തണുത്ത ഭക്ഷണം നല്‍കുന്നത് ഒഴിവാക്കുക, എ.സി, ഫാന്‍ എന്നിവയുടെ ചുവട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കരുത്, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി സമ്പുഷ്ടമാക്കിയ ഭക്ഷണങ്ങള്‍ നല്‍കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഇളം ചൂടോടെ കുടിക്കാന്‍ നല്‍കുക

ചികിത്സ: ഉപ്പിട്ട കഞ്ഞിവെള്ളം നല്‍കുക, ഉപ്പ് വെള്ളത്തില്‍ ഇടയ്ക്കിടെ വായ്‌ക്കൊള്ളുക, ആവശ്യമെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

 ചെവിയിലെ അണുബാധ

ചെവിയിലെ അണുബാധ

മിക്കവരിലും കണ്ടുവരുന്ന അസുഖമാണെങ്കിലും കുട്ടികളിലാണ് ചെവിയില്‍ അണുബാധ അധികമായുണ്ടാകുന്നത്. തുടരെയുണ്ടാകുന്ന ജലദോഷവും ചെവിടുടെ നേര്‍ത്ത ഘടനയുമാണ് കുട്ടികളില്‍ ഈ അസുഖം വര്‍ധിക്കാന്‍ കാരണമാക്കുന്നത്. ചെവിയില്‍ മെഴുക് നിറയുന്നതും, ഫങ്കസ് ബാധ, പൂപ്പല്‍, കര്‍ണപടത്തിലെ മുറിവ്, പ്രാണികളോ മറ്റോ കയറുക തുടങ്ങിയ കാരണങ്ങളാല്‍ കുട്ടികളില്‍ ചെവിയില്‍ അണുബാധയ്ക്ക് കാരണമാകുന്നു.

ചെവിയിലെ അണുബാധ

ചെവിയിലെ അണുബാധ

ലക്ഷണങ്ങള്‍: ചെവി വേദന, അടഞ്ഞ ചെവി, ചെവി ചൊറിച്ചില്‍.

കാരണങ്ങള്‍: കൂടെക്കൂടെയുള്ള ജലദോഷം ചെവിയിലെ അണുബാധയ്ക്ക് പ്രധാന കാരണമാകാം. ചെവിയിലെ ഈര്‍പ്പം മൂലം ബാക്ടീരിയ പടരുന്നത് ചെവി അണുബാധയുടെ മറ്റൊരു കാരണമാണ്. ചെവി അണുബാധ പിടിപെടാന്‍ ഒറ്റരാത്രി മതി. അതിനാല്‍ ഇത് വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുക.

മുന്‍കരുതലുകള്‍: ശ്വാസകോശം, ചെവി എന്നിവയെ ബാധിക്കുന്നതിനു മുമ്പ് ജലദോഷം ചികിത്സിച്ച് ബേധമാക്കുക, കുളി, നീന്തല്‍, അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഉല്ലാസം, യാത്രകള്‍ എന്നിവയ്ക്ക് ശേഷം ചെവി കൃത്യമായി ശുചിയാക്കുക, ചെവിയില്‍ ചെപ്പിയടിയാതെ ഇടയ്ക്കിടെ വൃത്തിയാക്കുക.

ചികിത്സ: കുട്ടികളില്‍ ചെവി വേദന വന്നാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.

ബ്രോങ്കിയോലൈറ്റിസ്

ബ്രോങ്കിയോലൈറ്റിസ്

കുട്ടികളില്‍ ആസ്ത്മാ രോഗത്തിനു കാരണമായേക്കാവുന്ന അസുഖമാണ് ബ്രോങ്കിയോലൈറ്റിസ്. വൈറസ് ബാധ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗമാണിത്. ജലദോഷത്തില്‍ തുടങ്ങി ചുമ, പനി, ശ്വാസതടസ്സം എന്നിവയിലേക്ക് എത്തുന്നു. ഇത് പതിയെ ബ്രോങ്കിയോലൈറ്റിസിന് വഴിമാറുന്നു. കുട്ടികള്‍ക്ക് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വലിവാണ് അസുഖം ബ്രോങ്കിയോലൈറ്റിസ് ആണെന്ന് ഉറപ്പിക്കാവുന്ന ലക്ഷണം.

ലക്ഷണങ്ങള്‍: കുട്ടികളെ ബാധിക്കുന്ന വൈറസ്, കൂടുതലും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്നു, ശ്വാസകോശത്തിലെ ഏറ്റവും ചെറിയ വായു കടത്തിവിടുന്നയിടത്തെ നീര്‍വീക്കം, കഫക്കെട്ട് എന്നിവ ബ്രോങ്കിയോലൈറ്റിസ് ബാധയ്ക്ക് കാരണമാകുന്നു.

ബ്രോങ്കിയോലൈറ്റിസ്

ബ്രോങ്കിയോലൈറ്റിസ്

കാരണങ്ങള്‍: സാധാരണയായി വൈറല്‍ അണുബാധ മൂലമാണ് ബ്രോങ്കിയോലൈറ്റിസ് സംഭവിക്കുന്നത്, ചുമക്കുന്ന ഒരു കുട്ടിയുടെ മൂക്ക്, തൊണ്ട എന്നിവയുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കുന്നു.

മുന്‍കരുതലുകള്‍: തിരക്കേറിയതോ മലിനമോ ആയ സ്ഥലത്ത് നിങ്ങളുടെ കുട്ടിയുടെ വായ ടൗവ്വല്‍ ഉപയോഗിച്ച് മൂടുക, ശ്വാസകോശത്തിന് അസ്വസ്ഥതയുള്ളപ്പോള്‍ ആവി പിടിക്കുക, കൈകള്‍ കഴുകി ശുചിയാക്കുന്നത് ഭക്ഷണത്തിലൂടെ ബ്രോങ്കിയോലൈറ്റിസ് വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു.

ചികിത്സ: ഒരു ഡോക്ടറെ സമീപിക്കുക.

വയറിളക്കം

വയറിളക്കം

ശൈത്യകാലത്ത് മിക്ക കുട്ടികളിലും കണ്ടുവരുന്നതാണ് വയറിളക്കം. ഭക്ഷണം തെന്നെയാണ് പ്രധാന കാരണം. കൈകള്‍ കൃത്യമായി വൃത്തിയാക്കാതെ ഭക്ഷണം കഴിക്കല്‍, തണുത്ത ഭക്ഷണം, വിപരീത ഭക്ഷണങ്ങള്‍ എന്നിവ വയറിലെത്തിയാല്‍, ഫാസ്റ്റ് ഫുഡുകള്‍ എന്നിവ വയറിളക്കത്തിനു കാരണമാകുന്ന പ്രധാന കാരണങ്ങളാണ്.

ലക്ഷണങ്ങള്‍: വയറുവേദന, അമിതമായ ഗ്യാസ്ട്രബിള്‍, ഛര്‍ദ്ദി, പനി.

വയറിളക്കം

വയറിളക്കം

കാരണങ്ങള്‍: മലിനമായ വെള്ളം കുടിക്കുന്നത്, ഭക്ഷണവും അശുദ്ധമായ കൈകളും, പരിചയമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത്, വിപരീത ഭക്ഷണങ്ങള്‍ കഴിക്കുന്നത്.

മുന്‍കരുതലുകള്‍: കുട്ടികള്‍ എവിടെനിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കുട്ടിയുടെ കൈ നന്നായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വീട്ടില്‍ നിന്ന് തണുപ്പുകാലത്ത് ചൂടാക്കിയ ഭക്ഷണം നല്‍കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക.

ചികിത്സ: ഒരു ഡോക്ടറെ സമീപിക്കുക, ഉപ്പിട്ട കഞ്ഞിവെള്ളം നല്‍കുക, ശരീരത്തില്‍ നഷ്ടപ്പെട്ട ജലാംശവും പോഷണവും തിരികെപ്പിടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുക.

ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ്

തണുപ്പുകാലത്ത് കുട്ടികളില്‍ എളുപ്പത്തില്‍ ബാധിക്കുന്നൊരു പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്‌സ്. ഈ അസുഖം വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ ചര്‍മ്മത്തില്‍ കലകള്‍ വീഴ്ത്തുന്നു. കുട്ടികളില്‍ ചിക്കന്‍ പോക്‌സ് കണ്ടാല്‍ അവരെ സ്‌കൂള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനിര്‍ത്തുക. പത്തു വയസ്സിനു താഴെയുള്ള കുട്ടികളില്‍ ചിക്കന്‍ പോക്‌സ് എളുപ്പം വരാവുന്നതാണ്.

ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ്

കാരണങ്ങള്‍: അണുബാധ, രോഗം ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുക.

മുന്‍കരുതലുകള്‍: സമയബന്ധിതമായി വാക്‌സിനേഷന്‍, രോഗബാധിതരായവരില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തല്‍.

ചികിത്സ: ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ മരുന്നുകള്‍ ഉപയോഗിച്ച് തടയാവുന്നതാണ്. ചര്‍മ്മത്തിലെ കുരുക്കള്‍ ചൊറിയുന്നത് ഒഴിവാക്കുക. കഠിനമായ അസുഖമുള്ളവര്‍ ശക്തമായ മരുന്നുകള്‍ കഴിക്കേണ്ടതും വിശ്രമിക്കേണ്ടതുമാണ്. അസുഖബാധിതനായ കുട്ടിയുടെ വസ്ത്രങ്ങളും വസ്തുക്കളും പ്രത്യേകം സൂക്ഷിക്കുക.

ന്യുമോണിയ

ന്യുമോണിയ

സാധാരണ ശൈത്യകാല രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ന്യുമോണിയ പലപ്പോഴും ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇതിന് ജലദോഷവും കാരണമാകുന്നു. നിങ്ങളുടെ കുട്ടിക്ക് ദിവസങ്ങളായി ജലദോഷം ഉണ്ടാവുകയും പെട്ടെന്ന് ഉയര്‍ന്ന പനിയും കണ്ടാല്‍ അത് ന്യുമോണിയയുടെ ലക്ഷണമാകാം. ഉടനെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിക്ക് ശ്വസിക്കാന്‍ പ്രശ്നമുണ്ടെന്ന് തോന്നുന്ന സമയത്തും നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കുന്നതായിരിക്കും ഉചിതം.

പേന്‍ ശല്യം

പേന്‍ ശല്യം

സ്‌കൂള്‍ കുട്ടികളിലാണ് പേന്‍ ശല്യം സാധാരണയായി കണ്ടുവരുന്നത്. മറ്റുകുട്ടികളോട് അടുത്തിടപഴകുന്നതാണ് ഇതിനു കാരണം. തലയില്‍ പേനോടെ വീട്ടിലെത്തിയാല്‍ അത് മുതിര്‍ന്നവരിലേക്കും പകരും. നീണ്ട മുടിയുള്ള കുട്ടികള്‍, മുടി കൃത്യമായി പരിപാലിക്കാത്തവര്‍ എന്നിവരില്‍ എളുപ്പം പേന്‍ കടന്നുകൂടാനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍: തല ചൊറിച്ചില്‍, അസ്വസ്ഥത, തലവേദന, തലയോട്ടി ചുവപ്പായി മാറുന്നു, തലയോട്ടിയില്‍ എന്തെങ്കിലും നടക്കുന്നതായി തോന്നുക.

കാരണങ്ങള്‍: മോശം മുടി ശുചിത്വം, പേന്‍ ബാധിച്ച ഒരു വ്യക്തിയുമായി വളരെ അടുത്ത് ഇടപഴകുക.

പേന്‍ ശല്യം

പേന്‍ ശല്യം

മുന്‍കരുതലുകള്‍: പേന്‍ ബാധിച്ച വ്യക്തിയില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തുക, മുടി വൃത്തിയായി സൂക്ഷിക്കുക, വീട്ടിലാര്‍ക്കെങ്കിലും പേന്‍ ശല്യമുണ്ടെങ്കില്‍ അവര്‍ ഉപയോഗിച്ച ചീര്‍പ്പ്, തലയിണ എന്നിവ ഉപയോഗിക്കാതിരിക്കുക.

ചികിത്സ: മുടി ശരിയായി സംരക്ഷിക്കുക, ശുചിത്വം പാലിക്കുക, കട്ടിലുകള്‍, തൂവാലകള്‍, ചീര്‍പ്പുകള്‍ എന്നിവ ശുചിയാക്കി ഉപയോഗിക്കുക, മുടിയുടെ നീളം കുറയ്ക്കുക, പേന്‍ കളയാനുള്ള പ്രത്യേകം ഷാംപൂകള്‍ ഉപയോഗിക്കുക, ചീര്‍പ്പുപയോഗിച്ച് മുടി നന്നായി വാരി പേനുകളെ പരമാവധി നശിപ്പിക്കുക.

English summary

Common Winter Diseases In Children

Here we talking about the common winter diseases in children. Take a look.
X
Desktop Bottom Promotion