For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ഉയരം കൂട്ടാന്‍ സൂപ്പര്‍ ഡ്രിങ്ക്

കുട്ടികളുടെ ഉയരം കൂട്ടാന്‍ സൂപ്പര്‍ ഡ്രിങ്ക്

|

മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധയും കുട്ടികളിലാകുമെന്നു പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. കാരണം കുട്ടികളുണ്ടായാല്‍ അവര്‍ക്കു വേണ്ടിയുള്ള ജീവിതമാണ് മാതാപിതാക്കളുടെ എന്നതാണ് വാസ്തവം.

കുട്ടിയുടെ വളര്‍ച്ച, പഠനം, ഭാവി ഇവയെല്ലാം തന്നെ മാതാപിതാക്കള്‍ക്കു പ്രധാനം തന്നെയാണ്. ഇവര്‍ക്ക് ഏറ്റവും മികച്ചതു നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കുകയും ചെയ്യും.

കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച എന്നിവയെല്ലാം മാതാപിതാക്കള്‍ക്ക് ഏറെ പ്രധാനമാണ്. ഇത് വളരുന്ന പ്രായത്തില്‍ തന്നെ ശ്രദ്ധിയ്ക്കുകയും വേണം. ഒരു പ്രായം കഴിഞ്ഞാല്‍ കുട്ടികളുടെ വളര്‍ച്ച നിലയ്ക്കും. അതിനുള്ളില്‍ തന്നെ ശരീരം ആവശ്യമായ വളര്‍ച്ച നേടുകയെന്നതാണ് പ്രധാനം.അല്ലാത്ത പക്ഷം കുട്ടികളുടെ വളര്‍ച്ച മുരടിച്ചു പോകുക എന്നതാകും, ഫലം. ഇതു കൊണ്ടു തന്നെ ചെറുപ്രായത്തില്‍ കുട്ടികളുടെ വളര്‍ച്ച ഏറെ അത്യാവശ്യവുമാണ്.

വളര്‍ച്ച എന്നു പറഞ്ഞാല്‍ ഉയരം വയ്ക്കുകയെന്നതാണ് വണ്ണം വയ്പ്പിക്കുകയെന്നതിനേക്കാള്‍ പ്രധാനം. കാരണം വണ്ണം ഏതു പ്രായത്തില്‍ വേണമെങ്കിലും വയ്ക്കും. എന്നാല്‍ ഉയരം അങ്ങനെയല്ല. ഒരു നിശ്ചിത പ്രായം വരെ മാത്രമേ കുട്ടികള്‍ ഉയരം വയ്ക്കൂ. അതായത് കുട്ടികളിലെ എല്ലു വളര്‍ച്ചയുണ്ടാകൂ. ഇതു കഴിഞ്ഞാല്‍ പിന്നെ എന്തെല്ലാം ചെയ്തിട്ടും കാര്യമായ ഗുണങ്ങളുണ്ടാകില്ലെന്നു വേണം, പറയാന്‍.

കുട്ടികള്‍ക്ക് ഉയരം വയ്ക്കുന്നതില്‍ ഭക്ഷണവും വ്യായാമവും ഒരുപോലെ പ്രധാനമാണെന്നു പറയാം. വ്യായാമം എന്നു പറഞ്ഞാല്‍ കളിയ്ക്കുന്നതാണ് കുട്ടികളുടെ പ്രധാന വ്യായാമം എന്നു തന്നെ വേണം, പറയാന്‍.

കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കും, വളര്‍ച്ച കൂട്ടും, എല്ലു ബലം വര്‍ദ്ധിയ്ക്കും എന്നിങ്ങനെയെല്ലാം അവകാശപ്പെട്ട് പല എനര്‍ജി ഡ്രിങ്കുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവ വില കൊടുത്തു വാങ്ങാമെന്നല്ലാതെ കാര്യമായ ഗുണങ്ങള്‍ ലഭിയ്ക്കണമെന്നില്ല. ഇതിനുള്ള പരിഹരം, തികച്ചും നാച്വറലായ വഴികള്‍ പരീക്ഷിയ്ക്കുകാണ്.

കുട്ടികളിലെ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പാനീയം, വഴികളെ കുറിച്ചറിയൂ,

മുട്ട, തേന്‍, പാല്‍

മുട്ട, തേന്‍, പാല്‍

മുട്ട, തേന്‍, പാല്‍ എന്നിവ ചേര്‍ത്താണ് കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഈ സ്വഭാവിക ഡ്രിങ്ക് തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ ഏറെ എളുപ്പമായ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും ഉള്ളവ കൂടിയാണ്.

മുട്ട

മുട്ട

മുട്ട പ്രോട്ടീന്‍, കാല്‍സ്യം, വൈററമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മുട്ട പലതരം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയുമെല്ലാം പ്രധാന ഉറവിടമാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണ്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവന്‍ കഴിയ്ക്കണമെന്നതാണ് വാസ്തവം. കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ച സമീകൃതാഹാരങ്ങളില്‍ ഒന്നാണു മുട്ട.

പാല്‍

പാല്‍

കുട്ടികള്‍ക്ക് അവശ്യം വേണ്ടുന്ന മറ്റൊന്നാണ് പാല്‍. കുട്ടികള്‍ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പാനീയമെന്നു വേണമെങ്കില്‍ പറയാം. നിത്യവും കുറഞ്ഞത് ഒരു ഗ്ലാസ് പാലെങ്കിലും കുട്ടി കുടിച്ചിരിയ്ക്കണം. ഇതില്‍ കാല്‍സ്യം, പ്രോട്ടീന്‍, വൈററമിനുകള്‍ തുടങ്ങിയ പ ഘടകങ്ങളുമുണ്ട്. ഒന്നും ചേര്‍ത്തില്ലെങ്കില്‍ പോലും കുട്ടികള്‍ക്കുള്ള നാച്വറല്‍ പാനീയമാണിത്.

തേനും

തേനും

തേനും ആരോഗ്യപരമായ പല ഗുണങ്ങളും ഉള്ള ഒന്നാണ്. കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കുന്ന, പല തരം വൈറ്റമിനുകളുടെ കൂട്ടാണ് തേന്‍. പല രോഗങ്ങള്‍ക്കും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന കൂട്ടു കൂടിയാണിത്.

കുട്ടികളുടെ ഉയരം

കുട്ടികളുടെ ഉയരം

ഒരു ഗ്ലാസ് ചൂടുപാലില്‍ ഒരു മുട്ട പച്ചയ്ക്ക അടിച്ചു ചേര്‍ത്ത് നല്ലപോലെ മിക്‌സിയിലോ ബ്ലെന്ററിലോ യോജിപ്പിയ്ക്കുക. ഇതു വാങ്ങി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുട്ടിയ്ക്കു നല്‍കാം. ഇതു ദിവസവും നല്‍കാം, അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്നു നാലു തവണയെങ്കിലും. ഇത് കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഇതല്ലാതെ

ഇതല്ലാതെ

ഇതല്ലാതെ കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ പല ഭക്ഷണങ്ങളുമുണ്ട്. കുട്ടിയുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത്തരം ഭക്ഷണങ്ങളെ ആശ്രയിക്കുന്നതു നല്ലതാണ്. പഴവര്‍ഗങ്ങളായ പപ്പായ, തണ്ണിമത്തന്‍, ആപ്പിള്‍, ആപ്രിക്കോട്ട് എന്നിവയെല്ലാം തന്നെ നല്ല ന്യുട്രിയന്റുകള്‍ അടങ്ങിയവയാണ്. ഇതുപോലെ ക്യാരററ് പോലുള്ള പച്ചക്കറികളും. ക്യാരറ്റ് കുട്ടികള്‍ക്കു നല്‍കാവുന്ന മറ്റൊരു നല്ല ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ എ പ്രോട്ടീനുകള്‍ ശരീരം ഉപയോഗിയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഉയരം പെട്ടെന്നു വര്‍ദ്ധിയ്ക്കുകയും ചെയ്യും. ദിവസവും കുട്ടികള്‍ക്ക് ക്യാരറ്റ് ജ്യൂസ് കൊടുക്കുന്നതു തന്നെ ഏറെ നല്ലതാണ്.

പഴം

പഴം

പഴം, ഇത് ഏതു തരമായാലും കുട്ടികള്‍ക്കു കഴിയ്ക്കാവുന്ന മികച്ച ഒന്നാണ്. ഇതില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ചേര്‍ന്ന പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതു ദിവസവും കുട്ടിയ്ക്കു നല്‍കാം. നമ്മുടെ നേന്ത്രപ്പഴം നെയ്യു ചേര്‍ത്തു വേവിച്ചു കുട്ടിയ്ക്കു നല്‍കുന്നത് ഏറെ നല്ലതാണ്.

കുട്ടികളിലെ ആരോഗ്യത്തിന്

കുട്ടികളിലെ ആരോഗ്യത്തിന്

നട്‌സ് കുട്ടികളിലെ ആരോഗ്യത്തിന് മികച്ചവയാണ്. ബദാം, വാള്‍നട്‌സ്, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവയെല്ലാം തന്നെ ഈ ഗുണം നല്‍കുന്ന ഒന്നാണ്. ഇവ ദിവസവും ശീലമാക്കാം. ഇതുപോലെ കപ്പലണ്ടി, വാള്‍നട്‌സ് എന്നിവയും.

നല്ല ഉറക്കവും

നല്ല ഉറക്കവും

നല്ല ഉറക്കവും ഭക്ഷണവും വ്യായാമവും പോലെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇത് ശാരീരിക വളര്‍ച്ചയ്ക്കു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും മാനസിക ആരോഗ്യത്തിനുമെല്ലാം ഏറെ പ്രധാനമാണ്. കുട്ടികള്‍ക്ക് 8-9 മണിക്കൂര്‍ ഉറക്കമെങ്കിലും ഏറെ അത്യാവശ്യവുമാണ്.ഇതു വളര്‍ച്ചയ്ക്കുള്ള പ്രധാനപ്പെട്ട ഘടകമാണ്.

നീന്തുക

നീന്തുക

കുട്ടികളിലെ ഉയരത്തിനു സഹായിക്കുന്ന വ്യായാമങ്ങളില്‍ പ്രധാനമാണ് നീന്തുകയെന്നത്. ഇത്തരം വ്യായാമങ്ങള്‍ ഉയരം വയ്ക്കാന്‍ മാത്രമല്ല, ആകെ ഗ്രോത്ത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യും. കുട്ടികളുടെ ശാരീരികനില, അതായത് ഇരിയ്ക്കുന്നതും നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം ശരിയായ രീതിയിലാകാന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

Read more about: kid health കുട്ടി
English summary

Natural Drink To Increase The Height Of Your Kid

Natural Drink To Increase The Height Of Your Kid, Read more to know about,
X
Desktop Bottom Promotion