For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ഉയരം വയ്ക്കാന്‍ ഈ വിദ്യ

|

കുട്ടികളുടെ ആരോഗ്യം മാതാപിതാക്കളെ സംബന്ധിച്ചടത്തോളം ഏറെ പ്രധാനമാണ്. കുട്ടികളുടേത് വളരുന്ന പ്രായമാണ്. ഈ പ്രായത്തില്‍ തന്നെ ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ത്തിയാകുകയും വേണം. അല്ലെങ്കില്‍ ആരോഗ്യപരമായ പല പ്രശ്‌നങ്ങളുമുണ്ടാകും, വളര്‍ച്ച മുരടിയ്ക്കുകയും ചെയ്യും.

തടി കൂട്ടാനും കുറയ്ക്കാനുമല്ല, ബുദ്ധിമുട്ട്, ഇത് ഉയരതതിന്റെ കാര്യത്തിലാണ്. കുട്ടികളുടെ വളര്‍ച്ച എന്നു പറയുന്നത് അവര്‍ തടി വയ്ക്കുന്നതിലല്ല, ഉയരം വയ്ക്കുന്നതിലാണ്. അതായത് എല്ലിന്റെ വളര്‍ച്ചയെന്നു പറയാം. ഇയരം പാരമ്പര്യമടക്കമുള്ള പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്ന ഒന്നുമാണ്.

ഉയരം വയ്ക്കുന്ന ആ പ്രത്യേക പ്രായം ഏറെ പ്രധാനമാണ്. കാരണം ഒരു പ്രായം കഴിഞ്ഞാല്‍ കുട്ടികളില്‍, ഇത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ഉയര വയ്ക്കുന്നതു നില്‍ക്കും. ഇതുകൊണ്ടുതന്നെ ആ പ്രത്യേക പ്രായം വരെ കുട്ടികള്‍ക്ക് ഉയരം വയ്ക്കാനുള്ള എല്ലാ കാര്യങ്ങളും നടക്കുകയും വേണം.

ഉയരം വയ്ക്കുന്നതില്‍ ഭക്ഷണത്തിനു പങ്കുണ്ട്, എന്നാല്‍ ഭക്ഷണതതിനു മാത്രമല്ല, വ്യായാമത്തിനും മറ്റു പല ഘടകങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നതാണ് വാസ്തവം.

കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി ചെയ്യാവുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ച്‌, ചില പ്രത്യേക ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ,

കാല്‍സ്യം

കാല്‍സ്യം

ഉയരം വയ്ക്കുകയെന്നത് എല്ലിന്റെ വളര്‍ച്ചയാണ്. ഇതിനായി പ്രത്യേക പങ്കു വഹിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രത്യേകിച്ചും പാല്‍ പോലുള്ള ഭക്ഷണവസ്തുക്കള്‍. പാലും പാലുല്‍പന്നങ്ങളും കാല്‍സ്യം സമ്പുഷ്ടമാണ്. കാല്‍സ്യം എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കു പ്രധാനവുമാണ്. കാല്‍സ്യം സമ്പുഷ്ടമായ പല ഭക്ഷണങ്ങളുമുണ്ട്. ഇത് കുട്ടികള്‍ക്കു നല്‍കുക. പാല്‍, തൈര്, നെയ്യ്, പനീര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ പ്രധാനമാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രധാനമാണ്. മുട്ട പോലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്ന ഏറെ നല്ലതാണ്. പാല്‍ പോലെ തന്നെ നല്ലൊരു സമീകൃതാഹാരമാണ് കുട്ടികള്‍ക്ക് മുട്ട. ഇത് പുഴുങ്ങി കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ചിക്കന്‍ പോലുള്ള വിഭവങ്ങളും പയര്‍ വര്‍ഗങ്ങളുമല്ലൊം പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊതുവേ കുട്ടികള്‍ക്കു താല്‍പര്യമുള്ള ഭക്ഷണമാകില്ലെങ്കിലും ഉയരം വയ്ക്കാന്‍ കുട്ടികളെ സഹായിക്കുന്ന ഒന്നാണിത്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്ക് ഏറെ ആരോഗ്യപ്രദമാണ്.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് കുട്ടികള്‍ക്കു നല്‍കാവുന്ന മറ്റൊരു നല്ല ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ എ പ്രോട്ടീനുകള്‍ ശരീരം ഉപയോഗിയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഉയരം പെട്ടെന്നു വര്‍ദ്ധിയ്ക്കുകയും ചെയ്യും. ദിവസവും കുട്ടികള്‍ക്ക് ക്യാരറ്റ് ജ്യൂസ് കൊടുക്കുന്നതു തന്നെ ഏറെ നല്ലതാണ്.

തൈര്

തൈര്

തൈര് കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു ഭക്ഷണവസ്തുവാണ്. കാല്‍സ്യവും പ്രോട്ടീനും വൈറ്റമിന്‍ ഡിയുമെല്ലാം ഒത്തിണങ്ങിയ ഒന്ന്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്.

തവിടു കളയാത്ത ധാന്യങ്ങളും

തവിടു കളയാത്ത ധാന്യങ്ങളും

ഉയരം കൂടാന്‍ തവിടു കളയാത്ത ധാന്യങ്ങളും കുട്ടികള്‍ക്കു നല്‍കാം ഇതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫൈബര്‍ കുട്ടികള്‍ക്ക് ഏറെ ആരോഗ്യപ്രദവുമാണ്.

ഡ്രൈ നട്‌സും ഫ്രൂട്‌സുമെല്ലാം

ഡ്രൈ നട്‌സും ഫ്രൂട്‌സുമെല്ലാം

ഡ്രൈ നട്‌സും ഫ്രൂട്‌സുമെല്ലാം കുട്ടികള്‍ക്ക് എല്ലാ വിധത്തിലും ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കുട്ടികള്‍ക്ക് ഉയരം കൂടാനും ആരോഗ്യപരമായ മറ്റു ഗുണങ്ങള്‍ നല്‍കാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

വ്യായാമങ്ങളും

വ്യായാമങ്ങളും

ഭക്ഷണങ്ങള്‍ മാത്രമല്ല, ചില വ്യായാമങ്ങളും കളികളുമെല്ലാം കുട്ടികളുടെ എല്ലുവളര്‍ച്ചയ്ക്കും ഇതുവഴി ഉയരം കൂടാനും കാരണമാകും. വാസ്തവത്തില്‍ ഭക്ഷണത്തോടൊപ്പം കളികളും കുട്ടികള്‍ക്ക് വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. എല്ലിനു ബലം വയ്ക്കാനും ഇത് ഏറെ അത്യാവശ്യം. ഇതോടൊപ്പം എല്ലുകള്‍ക്ക് നീളം വര്‍ദ്ധിയ്ക്കുകയും ഇതുവഴി ഉയരം കൂടുകയും ചെയ്യും.

സ്വിമ്മിംഗ്

സ്വിമ്മിംഗ്

സ്വിമ്മിംഗ് കുട്ടികള്‍ക്ക് എളുപ്പം ഉയരം വയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം വ്യായാമങ്ങള്‍ ഉയരം വയ്ക്കാന്‍ മാത്രമല്ല, ആകെ ഗ്രോത്ത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യും. കുട്ടികളുടെ ശാരീരികനില, അതായത് ഇരിയ്ക്കുന്നതും നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം ശരിയായ രീതിയിലാകാന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

ഉറക്കവും

ഉറക്കവും

നല്ല ഭക്ഷണവും വ്യായാമവും പോലെ നല്ല ഉറക്കവും കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇത് ശാരീരിക വളര്‍ച്ചയ്ക്കു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും മാനസിക ആരോഗ്യത്തിനുമെല്ലാം ഏറെ പ്രധാനമാണ്. കുട്ടികള്‍ക്ക് 8-9 മണിക്കൂര്‍ ഉറക്കമെങ്കിലും ഏറെ അത്യാവശ്യവുമാണ്.

Read more about: kid health body കുട്ടി
English summary

How To Increase The Height Of The Kid Naturally

കുട്ടികള്‍ക്ക് ഉയരം വയ്ക്കാന്‍ ഈ വിദ്യ
Story first published: Monday, May 21, 2018, 19:48 [IST]
X
Desktop Bottom Promotion