For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലം കുഞ്ഞിന് നാരങ്ങവെള്ളം ഉപ്പിട്ട് നല്‍കാം

|

മഴക്കാലം എന്ന് പറഞ്ഞാല്‍ തന്നെ അത് ആധിയുടെ കാലമാണ്. രോഗങ്ങളും മറ്റും മൂലം ഏതൊരാളുടേയും ജീവിതാവസ്ഥക്ക് താളെ തെറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. മഴയോടൊപ്പം പെയ്തിറങ്ങുന്ന രോഗങ്ങളെ ഓരോരുത്തരും ഭയത്തോടെയാണ് നോക്കി കാണുന്നതും. ഓരോ മഴക്കാലത്തും രോഗങ്ങലും പുതിയതോരോന്നായാണ് എത്തുന്നത്. മഴക്കാലം എന്ന് കേട്ടാല്‍ അത് ആധിയുടെ കാലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചെറിയ ചില അശ്രദ്ധകള്‍ പോലും വളരെ വലിയ പ്രതിസന്ധിയിലേക്കാണ് നമ്മളെ തള്ളി വിടുന്നത്. ഓരോ മഴക്കാലത്തും ഓരോരുത്തരും നേരിടേണ്ട വെല്ലുവിളി ചില്ലറയല്ല.

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പല വിധത്തിലുള്ള ശ്രദ്ധ നമ്മള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് കുട്ടികളായാലും മുതിര്‍ന്നവരായാലും ഓരോ ചെറിയ കാര്യത്തില്‍ പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പനിയെങ്കിലും വരാതെ മഴക്കാലം പൂര്‍ണമാവുകയില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. വൈറല്‍ ഫീവറില്‍ തുടങ്ങി അത് ഗുരുതരമാവുന്ന അവസ്ഥയിലേക്കാണ് നമ്മളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്.

<strong>മഴക്കാലം ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍</strong>മഴക്കാലം ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍

പരിസര ശുചീകരണവും വ്യക്തി ശുചിത്വവും എല്ലാം വളരെ അത്യാവശ്യമുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ രോഗങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടികള്‍ക്ക് മഴക്കാലത്ത് അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അതിനായി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന് നോക്കാം.

ഗര്‍ഭാവസ്ഥയില്‍ തന്നെ

ഗര്‍ഭാവസ്ഥയില്‍ തന്നെ

ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികളെ ശ്രദ്ധിക്കണം. ഈ അവസ്ഥയിലും രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത ചില്ലറയല്ല. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ആഹാരത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അമ്മയുടെ ആഹാരത്തിന്റെ കാര്യത്തില്‍ മാറ്റം വന്നാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് മഴക്കാലത്ത് ഗര്‍ഭിണികള്‍ എരിവുള്ളതും അദികം ചൂടുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മാത്രമല്ല ഇറച്ചിയും മുട്ടയും മീനും എല്ലാം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. മഴക്കാലത്ത് അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

 പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പല കുട്ടികളും സ്‌കൂളിലേക്കുള്ള യാത്രക്കിടെ പ്രഭാത ഭക്ഷണത്തെ പാടേ അവഗണിക്കുന്നു. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം കാര്യങ്ങള്‍ക്കായി വാശിപിടിച്ചാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അല്‍പം കൂടുതലായിരിക്കും. ഒരിക്കലും കുഞ്ഞുങ്ങളുടെ ഇത്തരം ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. ഇത് മഴയത്ത് വളരെയധികം പ്രതിസന്ധികള്‍ കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു.

 ഉപ്പിട്ട നാരങ്ങവെള്ളം

ഉപ്പിട്ട നാരങ്ങവെള്ളം

വെള്ളം കുടിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. കാരണം കുഞ്ഞുങ്ങള്‍ വെള്ളം കുടിക്കാന്‍ കൊടുക്കുമ്പോള്‍ നല്ല വെള്ളമാണെന്ന കാര്യം ആദ്യം ശ്രദ്ധിക്കണം. ചുടുവെള്ളമോ, ചുക്കുവെള്ളമോ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. ഇത് ഇഷ്ടമല്ലാത്ത കുട്ടികള്‍ക്ക് വെള്ളം തിളപ്പിച്ച് ചൂട് മാറിക്കഴിയുമ്പോള്‍ ഇതില്‍ അല്‍പം നാരങ്ങ പിഴിഞ്ഞ് ഉപ്പും മധുരവും ഇട്ട് നല്‍കാവുന്നതാണ്. ഇത് മഴക്കാല രോഗങ്ങളില്‍ നിന്നും നിര്‍ജ്ജലീകരണം എന്ന അവസ്ഥയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നു. കൂടാതെ വീട്ടില്‍ ഉണ്ടെങ്കില്‍ മറ്റ് വെള്ളം കുടിക്കുന്നതിന് മുന്‍പ് കഞ്ഞിവെള്ളത്തില്‍ ഉപ്പ് ഇട്ട് കുടിക്കാന്‍ കൊടുക്കുന്നതും നല്ലതാണ്.

വെള്ളത്തിലെ കളി

വെള്ളത്തിലെ കളി

വെള്ളം ചെറിയ കുട്ടികള്‍ക്ക് എന്നും ഹരമാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടും മുന്‍പ് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ജലജന്യ രോഗങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും കോളറ, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ അവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്നത് വെള്ളം തന്നെയാണ്. മഴക്കാലത്ത് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് വളരെയധികം സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഇത്തരം സാഹചര്യങ്ങളെ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഭക്ഷണത്തിന്റെ കാര്യത്തില്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍

ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെയധികം നമ്മളെ പ്രതിസന്ധിയിലാക്കുന്നു. പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യത കുട്ടികള്‍ക്കാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് സാഹചര്യം ഒരുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ഒരിക്കലും പഴകിയ ഭക്ഷണം നല്‍കരുത്. മാത്രമല്ല തുറന്ന് വെച്ച ഭക്ഷണവും നല്‍കരുത്. ഇത് പല വിധത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

 രോഗങ്ങള്‍

രോഗങ്ങള്‍

പ്രധാനമായും മഴക്കാലത്ത് പടര്‍ന്ന് പിടിക്കാവുന്ന രോഗങ്ങള്‍ ഇവയാണ്. കോളറ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയെല്ലാം മഴക്കാലം എന്നും ഭീതിയോടെ നേരിടാന്‍ ഒരുങ്ങുന്ന രോഗങ്ങളാണ്. പലപ്പോഴും ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായതു കൊണ്ട് തന്നെ ഇത്തരം രോഗങ്ങളെല്ലാം പെട്ടെന്ന് തന്നെ പിടികൂടാം.

 ഡെങ്കിപ്പനി

ഡെങ്കിപ്പനി

കൊതുകളാണ് പനിയുടെ യഥാര്‍ത്ഥ കാരണം. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളെയാണ് സൂക്ഷിക്കേണ്ടത്. ടയര്‍, ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ഒരു തവണ ഉണ്ടായാല്‍ അവരില്‍ തന്നെ വീണ്ടും ഉണ്ടാവുകയാണെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നു. പനി, ശരീര വേദന, കണ്ണിനു പിന്നില്‍ വേദന, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലും മുതിര്‍ന്നവരിലും ഡെങ്കിപ്പനിക്കുള്ള സാധ്യതയുണ്ട്.

 കോളറ

കോളറ

ഭക്ഷണത്തിലൂടെയാണ് പ്രധാനമായും കോളറ പകരുന്നത്. ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം എന്നിവ.ല്ലൊം സൂക്ഷിച്ച് ഉപയോഗിക്കുക. ഇതെല്ലാം രോഗം പരത്തുന്നതിനും ഗുരുതരമാവുന്നതിനും സാധ്യതയുണ്ട്. വയറിളക്കമാണ് പ്രധാന ലക്ഷണം, ഛര്‍ദ്ദിയും ഇതോടൊപ്പം ഉണ്ടാവുന്നു. ഇത് മൂലം ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാണ് മരണം സംഭവിക്കുന്നത്. അതുകൊണ്ട് കുട്ടികളായാലും മുതിര്‍ന്നവരായാലും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ വരെ വളരെ മോശമായി ബാധിക്കുന്നു.

 എലിപ്പനി

എലിപ്പനി

എലിപ്പനിയും മഴക്കാലത്ത് തല പൊക്കുന്ന ഭീകരനാണ്. രോഗവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പകരുന്നത്. മാത്രമല്ല മുറിവിലൂടെയോ, കണ്ണ്, മൂക്ക്, വായ എന്നിവടങ്ങളിലൂടെയോ എല്ലാം പനിയുടെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. കടുത്ത പനി, പേശിവേദന എന്നിവയാണ് പ്രധാനമായ ലക്ഷണം. അല്‍പം കൂടുതലായാല്‍ ഇത് കണ്ണില്‍ ചുവന്ന നിറത്തിനും രക്തം പൊടിയുന്നതിനും കാരണമാകുന്നു.

 മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഴക്കാലത്ത് ഏറ്റവും കരുതിയിരിക്കേണ്ട ഒന്നാണ് മഞ്ഞപ്പിത്തം. ഇതിനുള്ള സാധ്യത കൂടുതലാണ് ഈ കാലത്ത്. രോഗിയുടെ വിസര്‍ജ്ജ്യത്തിലൂടെ ഇത് മറ്റുള്ളവരിലേക്ക് പകരാവുന്നതാണ്. മലിനമായ കാലാവസ്ഥ, ജലം, ഭക്ഷണം എന്നിവയെല്ലാം ഇതിന് കാരണമാണ്. കുഞ്ഞുങ്ങളേയും പ്രായമായവരേയും ആണ് ഇത് കൂടുതല്‍ ബാധിക്കുന്നത്.

English summary

Child care tips during this Rainy season

here are some health care tips to keep your kids healthy and happy in this monsoon
Story first published: Friday, August 10, 2018, 12:57 [IST]
X
Desktop Bottom Promotion