For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ പറയുന്നതെല്ലാം സാധിച്ചു കൊടുക്കാറുണ്ടോ?

പരിധികളില്ലാത്ത സ്‌നോഹമാണ് ഇത്തരം മാതാപിതാക്കന്മാരുടെ ഏറ്റവും വലിയ സവിശേഷത.

By Glory
|

കുട്ടികള്‍ എന്തുപറഞ്ഞാലും അത് സാധിച്ചുകൊടുക്കുന്ന രക്ഷിതാക്കളാണോ നിങ്ങള്‍?. പെട്ടന്ന് ചിന്തിച്ചാല്‍ അത് ആര്‍ക്കും പിടികിട്ടുകയില്ല ചുവടെ കൊടുത്തിരിക്കുന്ന ചില ഉദാഹരണങ്ങൾ ഒന്നു വായിക്കൂ ..

f

അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും.

 ഉദാഹരണം1, 2

ഉദാഹരണം1, 2

നിങ്ങളും കുട്ടിയും ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണെന്ന്. അന്നത്തെ ദിവസം രണ്ടു ഐസ്‌ക്രീം കഴിച്ച നിങ്ങളുടെ കുട്ടി വീണ്ടും ഒരു ഐസ്‌ക്രീം കൂടി ആവശ്യപ്പെടുകയും നിങ്ങള്‍ അത് വാങ്ങി നല്കുകയും ചെയ്യുന്നു.

പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാതിരുന്നിട്ടും ഉറങ്ങാതെ അര്‍ദ്ധരാത്രിയിലും ടി.വി കണ്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെ കുട്ടിയെ നാളെ രാവിലെ ഏഴുന്നേറ്റ് സ്‌കൂളില്‍ പോകാനുള്ളതാണ് പോയി ഉറങ്ങൂ എന്ന് താക്കീത് നല്കാതെ നിങ്ങള്‍ ടി.വി കാണല്‍ തുടരാന്‍ അനുവിക്കുന്നു.

 ഉദാഹരണം 3,4

ഉദാഹരണം 3,4

നിങ്ങള്‍ കുറേകാലമായി സമ്പാദിച്ചു വച്ച കാശുമായി വീട്ടിലെ കേടായ ഫ്രിഡ്ജ് മാറ്റാന്‍ കുട്ടിയുമൊത്ത് ഷോപ്പില്‍ പോവുകയും . അപ്പോള്‍ അവിടെ കണ്ട പ്ലേ സ്‌റ്റേഷന്‍ വേണമെന്ന് വാശിപിടിക്കുന്ന കുട്ടിക്ക് മുന്നില്‍ ഫ്രിഡ്ജ് എന്ന അത്യവശ്യം മറന്നു നിങ്ങള്‍ പ്ലേ സ്‌റ്റേഷനുമായി വീട്ടിലേക്ക് പോരുന്നു.

സ്റ്റഡി ലീവിന്റെ സമയത്ത് കൂട്ടുകാരൊത്ത് കറങ്ങാന്‍ പോകുന്ന നിങ്ങളുടെ കുട്ടിയെ തടയാതെ അവന്റെ ഇഷ്ടങ്ങള്‍ക്ക് വിടുന്നു.

ഈ ഉദാഹരണങ്ങളിലെല്ലാം മതാപിതാക്കന്മാര്‍ അവരുടെ താല്പര്യമോ കുട്ടിയുടെ നന്മയോ പരിഗണിക്കാതെ കുട്ടികളെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നീങ്ങാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വിടുന്നതിന് നല്ലവശങ്ങളും അതിനെക്കാളെറെ ചീത്ത ഫലങ്ങളുമുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയല്ലെ മാതാപിതാക്കന്മാര്‍ ജീവിക്കുന്നത് എന്നോക്കെ ന്യായങ്ങള്‍ പറഞ്ഞാലും കുട്ടികളെ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിടുന്നത് അത്ര നല്ല കാര്യമല്ല.

എല്ലാം അനുവദിച്ച് നല്കുന്നതിന്റെ പ്രത്യേകതകള്‍

എല്ലാം അനുവദിച്ച് നല്കുന്നതിന്റെ പ്രത്യേകതകള്‍

പരിധികളില്ലാത്ത സ്‌നോഹമാണ് ഇത്തരം മാതാപിതാക്കന്മാരുടെ ഏറ്റവും വലിയ സവിശേഷത. അവര്‍ കുട്ടികള്‍ യാതൊരുവിധ പരിതികളും നിശ്ചയിക്കുന്നില്ല. കുട്ടികള്‍ ചെയ്യുന്ന എല്ലാകര്യങ്ങള്‍ക്കും നല്ലതെന്നോ ചീത്തയെന്നോ നോക്കാതെ പിന്‍തുണയ്ക്കുന്ന എന്നതാണ് ഇത്തരം മതാപിതാക്കന്മാരുടെ മറ്റൊരു പ്രത്യേകത. ഇത്തരക്കാര്‍ കുട്ടികളോട് ഒരു സുഹൃത്ത് എന്ന നിലയിലാകും ഇടപെടുക ഒരിക്കലും ഒരു രക്ഷിതാവെന്ന മസ്സിലുപിടുത്തം ഇത്തരം മാതാപിതാക്കന്മാര്‍ കൊണ്ടു നടക്കാറില്ല.

കുട്ടികളുമായിള്ള എല്ലാവിധ ഉരസലുകളും ഇത്തരക്കാര്‍ പരമാവിധി ഒഴിവാക്കും അവര്‍ കുട്ടികളെ ശാസിക്കാനോ ശിക്ഷിക്കാനോ തീരെ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ഉപരിയായി അവര്‍ കുട്ടികളുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുകയും അതനുസരിച്ച് തങ്ങളുടെ ജീവിതം മാറ്റുകയും ചെയ്യുന്നു. എപ്പോഴും കുട്ടികളെ അമിത പ്രശംസകള്‍ കൊണ്ട മൂടുന്ന ഇവര്‍ കുട്ടികള്‍ എപ്പോഴും സമ്മാനങ്ങള്‍ വാങ്ങി നല്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നു. എപ്പോഴും എന്തിനെ കുട്ടിയെ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ ജീവിതം.

കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രത്യേകതകള്‍

കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രത്യേകതകള്‍

എപ്പോഴും പരിഗണനയും ലാളനയും കിട്ടി വളരുന്നതിനാല്‍ തന്നെ ഇത്തരം മതാപിതക്കന്മാരുടെ കുട്ടികളെല്ലാം തൊട്ടാവിടി സ്വഭാവത്തിന്റെ ഉടമകളായിരിക്കും. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ അവര്‍ക്ക് മനസ്സികമായ വളര്‍ച്ചയുണ്ടാവുകയില്ല. എല്ലാം അനുവദിച്ച് കൊടുത്ത് വളര്‍ത്തുന്നത് കൊണ്ട് തന്നെ ഇത്തരം കുട്ടികളെ ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അവരുടെ പ്രതികരണം അതിരൂക്ഷമായിരിക്കും.

ഇത്തരം മതാപിതാക്കന്മാരുടെ കുട്ടികള്‍ ജീവിതത്തില്‍ യാതെരു വിധ നിയന്ത്രണം ഉണ്ടാകില്ല എന്നതാണ് മറ്റൊരു സവിശേഷത. കാരണം ചെറുപ്പം മുതല്‍ അവര്‍ക്ക തോന്നതു പോലെ ജീവിക്കുന്നതിനാല്‍ വളരുമ്പോഴും ആ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് സാധിക്കാതെ വരും. ആയതിനാല്‍ തന്നെ തങ്ങള്‍ക്ക് തോന്നുന്ന രീതിയിലാകും അവര്‍ വളരുമ്പോള്‍ ജീവിക്കുക. തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നതായിരിക്കും അവര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന കാര്യം. അതു പോലെ തന്നെ ഇത്തരം കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ അവര്‍ക്ക് താന്‍ പഠിക്കുന്ന കോളജിലെയോ ജോലി ചെയ്യുന്ന സ്ഥാപനത്തിലെയോ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ അവരും എല്ലായിടത്തും നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ പാറിനടക്കനാകും ഇത്തരക്കാര്‍ ഇഷ്ടപ്പെടുക.

ഗുണങ്ങള്‍ ഏറെയുണ്ട്

ഗുണങ്ങള്‍ ഏറെയുണ്ട്

കുട്ടികളോടെ സുഹ്യത്തുക്കളെപ്പാലെ ഇടപെടുന്നതു കൊണ്ട് ഇത്തരം മാതാപിതാക്കന്മരെ കുട്ടികള്‍ അളവറ്റ് സ്‌നേഹിക്കും. എന്തിനുെ കൂടെയുണ്ടാകും എന്നത് കൊണ്ടു തന്നെ കുട്ടികള്‍ അവരുടെ എല്ലാകാര്യങ്ങളും മാതാപിതാക്കന്മാരോട് പങ്കുവെയ്ക്കുന്നതില്‍ ത്‌ല്പരരായിരക്കും. തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് എപ്പോഴും അവരുടെ മാതാപിതാക്കന്മാരോട് ഒപ്പം ആയിരിക്കനായിരിക്കും താല്പര്യം.

കുട്ടികളുടെ സ്‌നേഹവും ബഹുമാനവും എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കന്മാരാണ് പലപ്പോഴും കുട്ടികളെ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിടുന്നത്. കുട്ടികളുടെ മനസ്സ് വേദനിക്കരുത് എന്ന് ആഗ്രഹിക്കുന്നതിനോടൊപ്പം കുട്ടികള്‍ മൂലം തങ്ങളുടെ മനസ്സും വേദനിക്കരുതെന്ന് ഇത്തരം മാതാപിതാക്കന്മാര്‍ ആഗ്രഹിക്കുന്നു. എല്ലാം അനുവദിച്ച് കൊടുക്കുന്ന മാതാപിതാക്കന്മാരുള്ള കുടുംബങ്ങള്‍ പൊതുവെ സമാധാനത്തിലും സന്തോഷത്തിലുമായിരിക്കും കഴിയുകചുരക്കത്തില്‍ എന്തും സാധിച്ചു കൊടുക്കുന്ന മാതാപിതാക്കന്മാരും അവരുടെ കുട്ടികളും മാത്രമുള്ള ലോകത്ത് അവര്‍ രണ്ട് പേര്‍ക്കും വളരെയധികം സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നു.

 ... പോരായ്മകളും ഉണ്ട് അനവധി

... പോരായ്മകളും ഉണ്ട് അനവധി

എല്ലാം സാധിച്ചു തരുന്ന മാതാപിതക്കന്മാരുടെ മക്കള്‍ക്ക കുടുംബത്തിന് പുറത്ത് എന്നും പ്രശ്‌നങ്ങള്‍ ആയിരിക്കും ആഗ്രഹിക്കുന്നതെല്ലാം കിട്ടിശീലിച്ച അവര്‍ക്ക് അധ്യാപകരുടെയോ കൂട്ടുകാരുടെയോ ഭാഗത്തു നിന്ന ഇഷ്ടപ്പെടാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്ക് അത് താങ്ങാന്‍ പറ്റാതെ വരും. ചുരുക്കത്തില്‍ വീട്ടില്‍ മാത്രം സന്തോഷം കണ്ടെത്താനെ ഇത്തരം കുട്ടികള്‍ക്ക് സാധിക്കുകയൊള്ളു.

നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ അതിന്‍ പരിധി ആവശ്യമാണ്. കൂടാതെ, അവരുടെ ആവശ്യങ്ങള്‍ നിങ്ങള്‍ പ്രതികരിക്കുമ്പോള്‍, ചില സ്വഭാവരീതികള്‍ വേണമെങ്കില്‍ നിങ്ങള്‍ ആവശ്യപ്പെടണം. എന്തെങ്കിലും കിട്ടാന്‍ എന്തെങ്കിലും നല്‍കണമെന്ന് അവര്‍ അറിഞ്ഞിരിക്കുന്നതിനാല്‍ കുട്ടികളെ ഉത്തരവാദിത്വബോധം സൃഷ്ടിക്കുന്നു

Read more about: pregnancy കുട്ടി
English summary

Are you a Permissive Parent?

Are you following permissive parenting? permissive parents too much concerned about the likes and wishes of their kids, without thinking about the pros and cons of it.
Story first published: Monday, May 28, 2018, 22:24 [IST]
X
Desktop Bottom Promotion