For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ പ്രമേഹം, അപകടത്തിലേക്കെത്തും മുന്‍പ്

കുട്ടികളിലെ പ്രമേഹ ലക്ഷണങ്ങള്‍ അപകടത്തിലേക്കെത്തുന്നതിനു മുന്‍പ് ശ്രദ്ധിക്കാന്‍.

|

പ്രമേഹം മുതിര്‍ന്നവരില്‍ മാത്രമേ ഉണ്ടാകൂ എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ കുട്ടികളിലും പ്രായഭേദമന്യേ പ്രമേഹം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പലരും ഇതിനെ അറിയാതെ പോകുന്നത് കുട്ടികള്‍ക്ക് ഭാവിയില്‍ വളരെ വലിയ പ്രശ്‌നമുണ്ടാക്കും എന്നുള്ളതാണ് സത്യം.

ഇന്നത്തെ കാലത്ത് പ്രമേഹമുണ്ടാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന അവസ്ഥയാണ് ഉള്ളത്. എന്തൊക്കെ കാരണങ്ങളും പരിഹാരങ്ങളുമാണ് ഇതിനായി നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് എന്ന് നോക്കാം. ലേബര്‍ റൂമിലെ ചില അനുഭവസാക്ഷ്യങ്ങള്‍

ടൈപ്പ് 1 ഡയബറ്റിസ്

ടൈപ്പ് 1 ഡയബറ്റിസ്

ചില കുട്ടികള്‍ ടൈപ്പ് 1 ഡയബറ്റിസിന്റെ ഇരകളായി മാറാറുണ്ട്. കുട്ടികളുടെ ശരീരം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു. ഇത് കൂടുതല്‍ മധുരം കഴിയ്ക്കാനുള്ള പ്രവണത കുട്ടികളില്‍ ഉണ്ടാക്കുന്നു. ഇതാണ് പ്രധാനമായും ടൈപ്പ് 1 പ്രമേഹത്തിന് കാരണം.

ടൈപ്പ് 2 ഡയബറ്റിസ്

ടൈപ്പ് 2 ഡയബറ്റിസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചിരിയ്ക്കുന്ന കുട്ടികളിലാണ് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത കൂടുതലുള്ളത്. ഇത് കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അന്ധതയിലേക്ക് വരെയും കുട്ടികളെ എത്തിയ്ക്കുന്നു.

പ്രമേഹത്തിനു മുന്‍പ്

പ്രമേഹത്തിനു മുന്‍പ്

പ്രമേഹ സാധ്യത ഉള്ള കുട്ടികളിലാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. പ്രമേഹം ഉണ്ടെങ്കിലും കണ്ടെത്തിയാലും അത് പലപ്പോഴും നിയന്ത്രണവിധേയമായിരിക്കും എന്നതാണ് സത്യം.

 കാരണങ്ങള്‍

കാരണങ്ങള്‍

കുട്ടികളില്‍ പ്രമേഹസാധ്യതയ്ക്കുള്ള കാരണങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ചിലര്‍ക്ക് പാരമ്പര്യമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ജീവിത ശൈലിയിലെ മാറ്റങ്ങളായിരിക്കും.

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍

പശുവിന്‍ പാലാണ് മറ്റൊരു പ്രധാന കാരണം. ചില പഠനങ്ങളെങ്കിലും ഇതിനെ പിന്തുണയ്ക്കുന്നതാണ്. പശുവിന്‍ പാല്‍ കുടിയ്ക്കുന്ന കുട്ടികളില്‍ പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കുട്ടികളിലെ പ്രമേഹത്തിന് മുതിര്‍ന്നവരിലുണ്ടാകുന്ന ലക്ഷണങ്ങള്‍ ആയിരിക്കില്ല. വയറു വേദന, കാഴ്ചയിലെ വ്യതിയാനം, മുറിവുണങ്ങാത്ത അവസ്ഥ എന്നിവയെല്ലാം കുട്ടികളിലെ പ്രമേഹത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്.

English summary

Diabetes In Children: Causes and Symptoms

Have you heard of diabetes in children? Yes, some children suffer from diabetes. Read on to know about childhood diabetes symptoms.
X
Desktop Bottom Promotion