For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ രോഗപ്രതിരോധം രോഗമായി മാറുമ്പോള്‍

കുട്ടികളില്‍ ആദ്യ ലക്ഷണങ്ങള്‍ തന്നെ വ്യക്തമായ തെളിവായി കാണേണ്ടതാണ്.

By Lekhaka
|

ചിലപ്പോഴൊക്കെ നമ്മുടെ രോഗപ്രതിരോധവ്യൂഹം ശരീരത്തിലെ ആരോഗ്യപൂര്‍ണ്ണമായ സംയുക്തകോശങ്ങളെ അപകടകാരികളായ അന്യദ്രവ്യങ്ങളോ വയറസ്സുകളോ മറ്റോ ആണെന്ന് ധരിച്ച് ആക്രമിക്കാറുണ്ട്. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് ആര്‍ത്രൈറ്റീസ് പോലെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ രണ്ട് തരത്തിലാണ്.

ഒന്ന് ശരീരത്തിലെ ത്വക്ക് മുതല്‍ കിഡ്നിയും ഹൃദയവും ഉള്‍പ്പെടെ മുഴുവന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതും, മറ്റൊന്ന് ശരീരത്തിലെ തൈറോയ്ഡ്, കരള്‍ എന്നിങ്ങനെ ഏതെങ്കിലും ഒരു പ്രത്യക ഭാഗത്ത് മാത്രം ബാധിക്കുന്നതും ആണ്. ആണു വേണോ പെണ്ണു വേണോ, നിങ്ങള്‍ക്ക് തീരുമാനിയ്ക്കാം

ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ സന്ധികള്‍, രക്തധമനികള്‍, ചുവപ്പ് രക്താണുക്കള്‍,സംയുക്തകോശങ്ങള്‍, പേശികള്‍, അന്ധസ്രാവി ഗ്രന്ഥികള്‍ എന്നിങ്ങനെ ശരീരത്തിലെ ഏത് ഭാഗത്ത് വേണമെങ്കിലും ബാധിക്കാം. കുട്ടികള്‍ക്ക് വരെ ഈ അസുഖം ബാധിക്കാം.

 പ്രധാന ലക്ഷണങ്ങള്‍

പ്രധാന ലക്ഷണങ്ങള്‍

ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍ ഏറെക്കുറെ രോഗലക്ഷണശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഏതെങ്കിലും ഒരു പ്രത്യേക അവയവവുമായിട്ടോ അല്ലെങ്കില്‍ പൊതുവായിട്ടോ ബന്ധപ്പെട്ടാകാം. പൊതുവായ രോഗലക്ഷണങ്ങള്‍ ആദ്യമേ തന്നെ കണ്ടു തുടങ്ങാറുണ്ട്. എന്നാല്‍, അസ്വാഭാവികമായ ലക്ഷണങ്ങള്‍ പിന്നീടെ കണ്ടു തുടങ്ങുകയുള്ളൂ.

ആദ്യ ലക്ഷണങ്ങള്‍ തന്നെ വ്യക്തമായ

ആദ്യ ലക്ഷണങ്ങള്‍ തന്നെ വ്യക്തമായ

കുട്ടികളില്‍ ആദ്യ ലക്ഷണങ്ങള്‍ തന്നെ വ്യക്തമായ തെളിവായി കാണേണ്ടതാണ്. തലചുറ്റല്‍, ചെറിയ പനി, തളര്‍ച്ച, വരണ്ട വായും കണ്ണും, ഭാരക്കുറവ്, സന്ധിവേദന, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് ഈ രോഗത്തിന്‍റെ പൊതുവായ ലക്ഷണങ്ങള്‍. അസാധാരണമായ ലക്ഷണങ്ങള്‍ ഇത് ബാധിച്ചിരിക്കുന്ന ശരീര ഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടാണ്. പക്ഷെ, പൊതുവായ ലക്ഷണങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് അസ്വസ്തതയുണ്ടാക്കുന്നതാണ്. തളര്‍ച്ചയും ശരീരത്തിലെ പാടുകളുമാണ് കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍.

 ചികിത്സാരീതികള്‍

ചികിത്സാരീതികള്‍

ഓട്ടോ ഇമ്മ്യൂണ്‍ അസുഖത്തിന്‍റെ പ്രഥമ ലക്ഷ്യം രോഗലക്ഷണങ്ങള്‍ ശമിപ്പിക്കുകയും അസുഖം മൂലമുള്ള ക്ഷതം നിയന്ത്രിക്കുകയും, അത് വഴി കുട്ടിയുടെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുക എന്നതുമാണ്‌. ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ക്കുള്ള പൊതുവായ ചികിത്സാരീതികള്‍ ഏതൊക്കെയെന്ന് നോക്കാം

വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് രക്തം സംക്രമിപ്പിക്കുക

വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് രക്തം സംക്രമിപ്പിക്കുക

നിങ്ങളുടെ കുട്ടിയുടെ ശരീരത്തില്‍ ആവശ്യമായ രക്തം ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയില്‍ മറ്റൊരാളില്‍ നിന്ന് രക്തം സ്വീകരിക്കേണ്ടതാണ്.

സപ്ലിമെന്റുകള്‍

സപ്ലിമെന്റുകള്‍

നിങ്ങളുടെ കുട്ടിയുടെ ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണുകള്‍, ഇന്‍സുലിന്‍, വിറ്റാമിനുകള്‍ എന്നിവയ്ക്ക് പകരമായ അനുബന്ധങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് കഴിപ്പിക്കേണ്ടതാണ്.

സ്റ്റിറോയ്ഡ് അടങ്ങാത്ത വേദനസംഹാരി മരുന്നുകള്‍

സ്റ്റിറോയ്ഡ് അടങ്ങാത്ത വേദനസംഹാരി മരുന്നുകള്‍

നാപ്രോക്സന്‍, ഇബുപ്രോഫന്‍ എന്നിങ്ങനെയുള്ള വേദനസംഹാരി മരുന്നുകള്‍ കുട്ടിയുടെ ശരീരത്തിലെ പിരിമുറുക്കം, വേദന, നീര്‍ക്കെട്ട് എന്നിവ ശമിപ്പിക്കാന്‍ സഹായിക്കുന്നു. ആമവാതം പോലെയുള്ള അസുഖങ്ങള്‍ മൂലമുള്ള വേദന ശമിപ്പിക്കാനും ഇത് സഹായിക്കുന്നു. മരുന്ന് കഴിക്കുന്നതിന്‍റെ അളവ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം.

കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്സ്

കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്സ്

വൃക്കഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് ഇവ. ഇത് ഇന്‍ജക്ഷന്‍, ലോഷനുകള്‍, ടാബ്ലറ്റുകള്‍, ഇന്‍ഹേലറുകള്‍ എന്നിവയുടെ രൂപത്തില്‍ വരുന്നു. ഇത് വളരെ ശക്തിയേറിയ മരുന്നുകളായതിനാല്‍ വളരെ ചെറിയ അളവിലെ ഇവ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളു. കൂടിയ അളവില്‍ കഴിച്ചാല്‍ അതിന് പല ദൂഷ്യവശങ്ങളും പിന്നീട് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പ്രേട്നിസോണ്‍ ഇത്തരത്തിലൊരു മരുന്നാണ്. മറ്റ് ചില ചികിത്സാരീതികളാണ് ഇന്‍ട്രാവീനസ് ഇമ്മ്യൂണോഗ്ലോബുലിന്‍, ബയോലോജിക്സ്, ഡി.എം.ആര്‍.ഡി എന്നിവ. നിങ്ങളുടെ കുട്ടിയുടെ ഓട്ടോ ഇമ്മ്യൂണ്‍ രോഗം എങ്ങിനെയുള്ളതാണെന്ന് ആശ്രയിച്ചിരിക്കും ചികിത്സാരീതി ഏത് വേണം എന്നുള്ളത്. ഉദാഹരണത്തിന്, കുടല്‍ തടസ്സം അല്ലെങ്കില്‍ ജുവനൈല്‍ ഇഡിയൊപ്പതിക്ക് ആര്‍ത്രൈറ്റീസ് രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ അത്യാവശ്യമാണ്.

പ്ലാസ്മഫിറെസിസ്

പ്ലാസ്മഫിറെസിസ്

മറ്റൊരു അപൂര്‍വ്വമായ ചികിത്സാരീതിയാണ് പ്ലാസ്മഫിറെസിസ്. ഇത് രക്തത്തിലെ പ്ലാസ്മ നീക്കം ചെയ്യാന്‍ അവലംബിക്കുന്ന ചികിത്സാരീതിയാണ്. പ്ലാസ്മ രക്തത്തില്‍ ദോഷവസ്തുക്കള്‍ കലരാന്‍ കാരണമാകുന്നു. മോശമായ അവസ്ഥകളില്‍ മാത്രമേ ഡോക്ടര്‍മാര്‍ ഈ ചികിത്സാരീതി നിദ്ദേശിക്കുകയുള്ളു. പ്ലാസ്മഫിറെസിസ് കുട്ടിയുടെ ശരീരത്തിലെ സ്വയം പ്രതിരോധശേഷിക്ക് വിഘാതം സൃഷ്ടിക്കുന്ന ദോഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

English summary

Autoimmune Diseases In Children

How to detect whether your kid is suffering from autoimmune disease? Read on to know about the symptoms of autoimmune diseases in children.
X
Desktop Bottom Promotion