For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് പോഷകങ്ങള്‍ നല്‍കാന്‍ സൂത്രവിദ്യകള്‍

By Super
|

ഇന്നത്തെ കാലത്ത് കുട്ടികള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് വളരെ കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ മതിയായ പോഷകങ്ങള്‍ ലഭിക്കാത്ത കുട്ടികളില്‍ അനാരോഗ്യം കൂടുതലാണെന്നുമാണ് പഠനഫലം. രക്ഷിതാക്കളുടെ നിര്‍ബന്ധഫലമായാണ് പലപ്പോഴും കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ തോതില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണം നല്‍കുക എന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഇതിനു വേണ്ടി എത്രയൊക്കെ കള്ളത്തരം കാണിയ്ക്കുവാനും ഇന്നത്തെ കാലത്ത് രക്ഷിതാക്കള്‍ തയ്യാറാവുന്നു.

കുട്ടികളുടെ മനസ്സും ടേസ്റ്റും അറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നതാണ് മാതാപിതാക്കളുടെ വെല്ലുവിളി. ആരോഗ്യമുള്ള ഭക്ഷണം നല്‍കി മക്കളെ എല്ലാ തരത്തിലും വ്യത്യസ്തരാക്കുക എന്നതാണ് ഇന്നത്തെ മാതാപിതാക്കളുടെ ആഗ്രഹവും. നമ്മുടെ മക്കള്‍ക്ക് ശരിയായ അളവില്‍ അവരുടെ വളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നുണ്ടോ എന്നത് ഓരോ രക്ഷിതാവും ഉറപ്പു വരുത്തുന്നുണ്ടോ?

How To Provide Complete Nutrition To Your Child

എന്നാല്‍ ഈ ചോദ്യത്തിന്റെ ഉത്തരം പലപ്പോഴും വ്യത്യസ്തമായിരിക്കും. ആദ്യം അറിയേണ്ടത് നമ്മുടെ കുട്ടികള്‍ക്ക് എന്തൊക്കെ പോഷകങ്ങളാണ് ആവശ്യമായിട്ടുള്ളത് എന്നാണ്. ശരിയായ അളവില്‍ കാര്‍ബോ ഹൈഡ്രേറ്റും, പ്രോട്ടീനും, വിറ്റാമിനുകളും നല്‍കണം. എന്താണ് നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടതെന്ന കാര്യത്തില്‍ ശരിയായ ധാരണ ഉണ്ടായിരിക്കണം.

കുട്ടികളുടെ ഭക്ഷണ രീതിയാണ് പിന്നീട് വിലയിരുത്തപ്പെടേണ്ടത്. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ കുട്ടികളും വളരെ സ്മാര്‍ട്ടായിരിക്കും. ഇതറിഞ്ഞു വേണം ഇവരുടെ ഭക്ഷണ ക്രമവും തീരുമാനിക്കേണ്ടത്. അതുകൊണ്ടു തന്നെ ഇവരെ മോഡേണ്‍ ഡേ കിഡ്‌സ് എന്ന് വിളിക്കുന്നത് വെറുതേയല്ല. എന്തൊക്കെ സൂത്രപ്പണികളിലൂടെ ഇവര്‍ക്കാവശ്യമാ പോഷകങ്ങള്‍ ലഭ്യമാക്കാം എന്നു നോക്കാം.

തമാശരൂപത്തിലുള്ള ഷെഡ്യൂള്‍ തയ്യാറാക്കാം

കുട്ടികള്‍ക്കു കൂടി ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഭക്ഷണക്രമം തയ്യാറാക്കാം. എന്നാല്‍ പാല്‍ എന്ന പോഷകം ഒരിക്കലും ഒഴിവാക്കാന്‍ മറക്കരുത്.

കുട്ടികളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തുക

രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ല കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഉള്ള ഭക്ഷണ ക്രമം തയ്യാറാക്കുന്നതിന് സ്വാതന്ത്ര്യം നല്‍കണം. പലപ്പോഴും ഫുഡ് ചാര്‍ട്ട് ഉണ്ടാക്കുമ്പോള്‍ തന്നെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദച്ചു മനസ്സിലാക്കണം.

mother and daughter

പദ്ധതിയുടെ നീളം കൂട്ടാം

ആദ്യം ഭക്ഷണക്രമത്തിനുള്ള പദ്ധതി തയ്യാറാക്കുമ്പോള്‍ മൂന്ന് ദിവസത്തേക്ക് എന്ന രീതിയില്‍ തയ്യാറാക്കാം. എന്നാല്‍ പിന്നീട് നടപ്പില്‍ വരുത്തുമ്പോള്‍ ഒരാഴ്ചയിലേക്ക് അത് നീട്ടാവുന്നതാണ്. പിന്നീടത് ഒരു മാസത്തേക്കും അങ്ങനെ പദ്ധതിയുടെ നീളം വര്‍ദ്ധിപ്പിക്കുകയും കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തുകയും ചെയ്യുക.

കുട്ടികള്‍ക്കും ഇന്‍സന്റീവ്‌സ്

ഓഫീസില്‍ നിന്ന് ഇന്‍സന്റീവ്‌സ് ലഭിയ്ക്കുമ്പോള്‍ നമുക്കെല്ലാം സന്തോഷമാണ്. ഈ പദ്ധതി തന്നെ കുട്ടികളിലും ആവിഷ്‌കരിക്കാവുന്നതാണ്. എന്നാല്‍ ഇത് പണമായല്ല നല്‍കേണ്ടത് ടിവി കാണുന്ന കാര്യത്തില്‍ അല്‍പം വിട്ടുവീഴ്ചയോ, കളിക്കാന്‍ അല്‍പം കൂടുതല്‍ സമയമോ അനുവദിയ്ക്കുക.

അവതരണമാണ് എല്ലാം

എല്ലാ ദിവസവും പാല്‍ കുടിയ്ക്കാന്‍ പലപ്പോഴും കുട്ടികള്‍ക്ക് മടിയായിരിക്കും. എന്നാല്‍ ഇതെങ്ങനെ നല്‍കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കുട്ടികളുടെ പ്രതികരണവും. അവരെ സന്തോഷിപ്പിക്കാന്‍ പാലിനോടൊപ്പം അല്‍പം ഹോര്‍ലിക്‌സ് മിക്‌സ് ചെയ്യുകയോ അങ്ങനെ എന്തെങ്കിലുമാകാം.

പ്രോത്സാഹനം നല്ലതിന്

കുട്ടികളെ ഏത് കാര്യത്തിലും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക. ഇവരുടെ വളര്‍ച്ചയ്ക്ക് അത് അത്യാവശ്യമാണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ പലപ്പോഴും ഏത് കാര്യത്തിനാണെങ്കിലും ഇവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക.

child

ജങ്ക്ഫുഡാണ് ഇഷ്ടമെങ്കില്‍ അത്പോലെ

പലപ്പോഴും കുട്ടികള്‍ക്ക് കളര്‍ഫുള്‍ ആയ ഭക്ഷണങ്ങളോട് ആഗ്രഹം കൂടുതലായിരിക്കും. അതുകൊണ്ട് നമ്മള്‍ നല്‍കുന്ന ആഹാരത്തിന് ഒരു ജങ്ക്ഫുഡ് ടച്ച് നല്‍കാന്‍ ശ്രമിക്കുക. എന്നാല്‍ പോഷക മൂല്യമുള്ള ഭക്ഷണം തന്നെയായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പച്ചക്കറികള്‍ക്കിടയില്‍ ഓംലെറ്റ് വെച്ച് നല്‍കുക തുടങ്ങിയ കലാപരിപാടികളെല്ലാം തന്നെ പരീക്ഷിക്കാവുന്നതാണ്.

trick

എല്ലാത്തിനും തമാശരൂപം നല്‍കുക

പലപ്പോഴും കുട്ടികളുടെ പിറന്നാള്‍ കേക്കിന് അവര്‍ക്കിഷ്ടമുള്ള രൂപം നല്‍കാന്‍ നമ്മള്‍ ശ്രമിക്കാറില്ലേ. അതുപോലെ തന്നെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പാവകളേയോ, ടെഡി ബിയറിനേയോ ഉണ്ടാക്കി ഭക്ഷണരൂപത്തില്‍ നല്‍കാന്‍ ശ്രമിക്കുക. ഇതെല്ലാം ഇവരുടെ ഭക്ഷണം കഴിയ്ക്കാനുള്ള ആഗ്രഹത്തെ വര്‍ദ്ധിപ്പിക്കും.

trick 8

നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്

എത്ര പോഷകമുള്ള ഭക്ഷണമാണെങ്കിലും നിര്‍ബന്ധിച്ചു കഴിപ്പിക്കരുത് എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പാലാവട്ടെ, മുട്ടയാകട്ടെ എന്തായാലും ഒരിക്കലും നിര്‍ബന്ധിപ്പിച്ച് ഇവരെ കഴിപ്പിക്കരുതെന്നാണ് ആദ്യം ആലോചിക്കേണ്ടത്. മാത്രമല്ല ഇതുപോലുള്ള മറ്റു പല സൂത്രപ്പണികളും നിങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്.

English summary

How To Provide Complete Nutrition To Your Child

Any parent would want to provide the best nutrition for kids. But do kids fall in love with healthy foods? No, this is why you need a strategy. Read on to
Story first published: Wednesday, January 20, 2016, 16:27 [IST]
X
Desktop Bottom Promotion