ശാഠ്യക്കാരായ കുട്ടികളെ കൈകാര്യം ചെയ്യാം

Posted By: Super
Subscribe to Boldsky

ദുശ്ശാഠ്യക്കാരായ കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നത് എളുപ്പമുള്ള കാര്യമല്ല. പല രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ പ്രതീക്ഷയും സഹിഷ്ണുതയും നഷ്ടപ്പെട്ട് പോവുകയും ചെയ്യും. ഇത്തരം കുട്ടികള്‍ ബഹളം വെയ്ക്കുന്നവരും ആക്രമണ സ്വഭാവം ഉള്ളവരുമായിരിക്കും. അവര്‍ അച്ചടക്കമില്ലാത്തവരും എല്ലാം നശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്.

അത്തരം സ്വഭാവത്തെ വെറുക്കുന്നുവെങ്കിലും ആഴത്തില്‍ ചിന്തിച്ചാല്‍ അവര്‍ അസ്വസ്ഥമായ സ്വഭാവമുള്ളവരാണെന്ന് കണ്ടെത്താനാവും. കുട്ടി ചിലത് പറയാന്‍ ശ്രമിക്കുകയാണെങ്കിലും അത് സ്വീകാര്യമായ രീതിയിലല്ല. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാനുള്ള ചില വഴികള്‍ അറിയുക.

kid1

1. ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക - സാധനങ്ങള്‍ വലിച്ചെറിയുന്ന കുട്ടി ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എന്തോ പറയാന്‍ ശ്രമിക്കുകയും നിങ്ങള്‍ അത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അത് അവഗണിച്ചാല്‍ പ്രവൃത്തിയുടെ തീവ്രത വര്‍ദ്ധിച്ച് വരും.

kid2

2. പ്രതികരണം വേണ്ട - ആക്രോശം കൊണ്ടോ, അടി കൊണ്ടോ ഇത്തരം കുട്ടികളെ അടക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത് സാഹചര്യം വഷളാക്കുകയേ ഉള്ളൂ. കുട്ടി ഇരട്ടി ശബ്ദം വെയ്ക്കുകയും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

kid3

3. സഹിഷ്ണുത - കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും വ്യതിചലിപ്പിച്ച് സംസാരിക്കാന്‍ ശ്രമിക്കുക. സാന്ദര്‍ഭികമായി ഒരു മിഠായിയോ ചേക്കലേറ്റോ നല്കി തണുപ്പിക്കാന്‍ ശ്രമിക്കാം. എന്നാല്‍ ഇതൊരു ശീലമാക്കി മാറ്റരുത്.

lid4

4. ഉപദേശവും പ്രേരണയും - കുട്ടിയുടെ വഴക്കിന്‍റെ ശക്തി കുറയുമ്പോള്‍ അത്തരം സ്വഭാവം മോശമാണെന്ന് കുട്ടിയെ ബോധവത്കരിക്കാന്‍ ശ്രമിക്കുക. ഇത്തരം പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ ദോഷഫലങ്ങളുണ്ടാകുമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.

Read more about: kid കുട്ടി
English summary

How To Handle A Spoiled Child

Spoiled children are restless. Do you know how to handle a spoiled child? You need to have patience and love to deal with a spoiled children,