ഇതൊന്നും കുട്ടികളോടു പറയരുത്...

Posted By:
Subscribe to Boldsky

കുട്ടികള്‍ ചിലപ്പോള്‍ നമ്മെ അരിശം പിടിപ്പിയ്ക്കും. പറയരുതാത്ത വാക്കുകള്‍ നമ്മുടെ വായില്‍ നിന്നും വീണുവെന്നിരിയ്ക്കും.

എന്നാല്‍ ഓര്‍ക്കുക, ഇത്തരം വാക്കുകള്‍ കുട്ടികളിലുണ്ടാക്കുന്ന ചലനങ്ങള്‍ നാം പ്രതീക്ഷിയ്ക്കുന്നതിലും വലുതായിരിയ്ക്കും. കാരണം മുതിര്‍ന്നവരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും വലിയ രീതിയില്‍ കുട്ടികളെ സ്വാധീനിയ്ക്കാനാകും. ചെറുപ്പത്തില്‍ അവരുടെ മനസില്‍ പതിയുന്ന പല കാര്യങ്ങളും ജീവിതാന്ത്യം വരെ പിന്‍തുടര്‍ന്നുവെന്നുമിരിയ്ക്കും.

മാനസിക ആരോഗ്യം സൗന്ദര്യത്തെ ബാധിക്കുന്നത്‌...

കുട്ടികളോട് നിങ്ങള്‍ പറയരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കുട്ടികള്‍ പല കാര്യങ്ങള്‍ക്കും നിങ്ങളുടെ അടുത്തെത്തിയെന്നു പരാം. നമുക്കു തിരക്കുള്ള സന്ദര്‍ഭങ്ങളായിരിയ്ക്കാം, ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിയ്ക്കുന്ന സമയമായിരിയ്ക്കാം, എന്നാല്‍ എന്നെ ഒറ്റയ്ക്കു വിടൂ, ഇവിടെ നിന്നും ഇപ്പോള്‍ പോകൂ തുടങ്ങിയവയൊന്നും കുട്ടികളോടു പറയരുത്. ഇത് ഇവരുടെ മനസില്‍ മുറിവേല്‍പ്പിയ്ക്കും. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും കുട്ടികള്‍ ആഗ്രഹിയ്ക്കുന്ന സമയത്ത് അവര്‍ക്കൊപ്പം ഉണ്ടായിരിയ്ക്കാന്‍ ശ്രമിയ്ക്കുക.

കുട്ടികള്‍ക്ക് നെഗറ്റീവ് ലേബല്‍, അതായത്, നീ മടിയനാണ്, ഉത്തരവാദിത്വമില്ല, പതുക്കെയാണ് തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാതിരിയ്ക്കുക. ഇത് ഇവരുടെ ആത്മവിശ്വാസം കെടുത്തും. അപകര്‍ഷതാബോധം വളര്‍ത്തും.

അവരെക്കണ്ടു പഠിയ്ക്കൂ എ്ന്നു പറഞ്ഞുള്ള താരതമ്യം വേണ്ട. ഇത് ഇവരുടെ ആത്മവിശ്വാസം കുറയ്ക്കുമെന്നു മാത്രമല്ല, അവരോട് വിദ്വേഷമുണ്ടാകാന്‍ ചിലപ്പോള്‍ കാരണമാകുകയും ചെയ്യും.

ഞാന്‍ പറഞ്ഞതു പോലെ തന്നെ ചെയ്യുക തുടങ്ങിയ ആജ്ഞയുടെ രൂപത്തിലെ വാക്കുകള്‍ കുട്ടികളോടു പറയാതിരിയ്ക്കുക.

Don't Tell These Things Your Kid

നീ അഭിപ്രായം പറയേണ്ട എന്നു കുട്ടികളോടു പറയാതിരിയ്ക്കുക. ഇ്ത തങ്ങളുടെ അഭിപ്രായത്തിനു വിലയില്ല, തങ്ങള്‍ക്കു വിലയില്ല തുടങ്ങിയ വികലമായ ധാരണകള്‍ കുട്ടികള്‍ക്കുള്ളില്‍ വളരാന്‍ ഇടയാക്കും.

Read more about: kid കുട്ടി
English summary

Don't Tell These Things Your Kid

These are some of the things not to say to your kids even if you are in the worst mood. Take a look at these parenting tips.