For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തനിച്ച് താമസിക്കുന്ന അമ്മമാര്‍ ശ്രദ്ധിക്കാന്‍..

|

സഹായിക്കാനാളില്ലാതെ തനിയെ ജീവിക്കുന്ന അമ്മമാരുടെ ജീവിതം ഏറെ ടെന്‍ഷന്‍ നിറഞ്ഞതായിരിക്കും. ജോലിക്ക് പോകുന്നുവരാണെങ്കില്‍ പറയാനുമില്ല. ഓഫിസില്‍ നിന്ന് മടങ്ങിയെത്തായാലുടനെ ഭക്ഷണം തയ്യാറാക്കലും, കുട്ടികളെ പഠിപ്പിക്കലും, കുളിപ്പിക്കലും, അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകളും എന്നു വേണ്ട ശ്വാസം വിടാന്‍ നേരമില്ലാത്ത അവസ്ഥയാവും.

ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ മാനസിക സമ്മര്‍ദ്ധം കുറച്ച് കൂടുതല്‍ അടുക്കും ചിട്ടയോടും കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവും.

Working Mother

അത്താഴം തയ്യാറാക്കാന്‍ പാത്രം നേരത്തെ തന്നെ കഴുകി വൃത്തിയാക്കി വെച്ചിരിക്കണം. ഇത് വൈകുന്നേരം സമയം ലാഭിക്കാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കല്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങുക. നിത്യേനയുള്ള സാധനം വാങ്ങല്‍ ഏറെ സമയ നഷ്ടം വരുത്തും. അതുപോലെ തന്നെ തയ്യാറാക്കേണ്ടുന്ന ഭക്ഷണത്തെക്കുറിച്ച് മുന്‍ധാരണയുണ്ടായിരിക്കണം. താമസിച്ച് വീട്ടിലെത്തുന്ന ദിവസങ്ങളില്‍ പുറത്ത് നിന്ന് രെഡിമെയ്ഡ് ഭക്ഷണം വാങ്ങാം. എന്നാല്‍ ഇതൊരു ശീലമാക്കരുത്.

കുട്ടികള്‍ക്ക് സ്കൂളിലേക്ക് ആവശ്യം വരാവുന്ന സാധനങ്ങള്‍ നേരത്തെ തന്നെ വാങ്ങി സൂക്ഷിക്കുക.അങ്ങനെ ചെയ്താല്‍ വീട്ടുജോലികള്‍ക്കിടെ പെന്‍സില്‍, നോട്ടുബുക്ക് തുടങ്ങിയവ വാങ്ങാന്‍ കടയിലേക്കോടാന്‍ ഇടയാകില്ല.

കുട്ടികളുടെ ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കി കിടക്കാന്‍ പോകുന്നതിന് മുന്‍പ് തന്നെ ബാഗ് പാക്ക് ചെയ്യുക. സ്കൂള്‍ ഡയറി നോക്കി എന്തെങ്കിലും നിര്‍ദ്ദേശമോ, സ്കൂള്‍ ഫീസ് അടക്കാനുള്ള കത്തോ, നോട്ടീസുകളോ ഉണ്ടോയെന്ന് പരിശോധിക്കുക.സ്ഥിരം ഒരേ സ്ഥലത്ത് തന്നെ വേണം ബാഗും സാധനങ്ങളും വെക്കുവാന്‍.

കുട്ടികള്‍ക്ക് ലൈബ്രറി ബുക്ക് വെയ്ക്കുവാന്‍ ഒരു ബാസ്കറ്റോ മറ്റോ വെക്കുക. അപ്പോള്‍ ഒറ്റ നോട്ടത്തില്‍ മടക്കിക്കൊടുക്കാത്ത പുസ്തകങ്ങള്‍ കൈവശമുണ്ടോയെന്ന് മനസിലാക്കാം.

പിറ്റേന്ന് വേണ്ടുന്ന വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് വെക്കുക. അനുബന്ധ സാധനങ്ങളായ ബെല്‍റ്റ്, ടൈ തുടങ്ങിയവയെല്ലാം അടുത്ത് തന്നെ വെക്കുക. ഇല്ലെങ്കില്‍ രാവിലെ ഓരോന്നും തിരഞ്ഞ് നടക്കേണ്ടി വരും.സാധിക്കുമെങ്കില്‍ പിറ്റേന്നത്തെ ഉച്ചഭക്ഷണം തലേന്ന് തന്നെ തയ്യാറാക്കി എടുത്ത് വെക്കുക.

എല്ലാ ദിവസവും കുറെ വസ്ത്രങ്ങളെങ്കിലും അലക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആഴ്ചയുടെ അവസാനം, അവധിദിനത്തില്‍ തുണി അലക്കി നിങ്ങളുടെ ദിവസം കടന്നുപോകും. രാത്രി കിടക്കുന്നതിന് മുമ്പ് തന്നെ പാത്രങ്ങള്‍ കഴുകി വെയ്ക്കുക. എല്ലാ ദിവസവും വീടിന്റെ ചെറിയ ഭാഗമെങ്കിലും വൃത്തിയാക്കുക.

സ്കൂള്‍ കലണ്ടര്‍ നോക്കി പ്രധാന കാര്യങ്ങള്‍ നിങ്ങളുടെ കലണ്ടറില്‍ രേഖപ്പെടുത്തുക. കുട്ടികളെ അവരവരുടെ കാര്യങ്ങള്‍ ചെയ്യുവാന്‍ ശീലിപ്പിക്കുക. സ്കൂളിലേക്കുള്ള സാധനങ്ങള്‍ സ്വയം എടുത്തുവെക്കാനും മറ്റും പ്രേരിപ്പിക്കുക.

എല്ലാത്തിനുമുപരി നിങ്ങള്‍ക്കുവേണ്ടിത്തന്നെ സമയം കണ്ടെത്തുക. നിങ്ങളുടെ സമയവും, ഊര്‍ജ്ജവും നശിപ്പിക്കുന്ന കാര്യങ്ങളോട് പറ്റില്ല എന്ന് തുറന്ന് പറയാന്‍ പഠിക്കുക.

English summary

Mother, Kid, Work, Dress, Energy, അമ്മ, കുട്ടി, ജോലി, വസ്ത്രം, ഊര്‍ജം

Single working moms often feel overwhelmed and stressed. After a busy day at work, they must cook dinner, oversee homework and baths, and prepare for the next day. Here are a few tips to become better organized.
Story first published: Thursday, February 21, 2013, 14:31 [IST]
X
Desktop Bottom Promotion