Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വീട്ടിലെ ബ്ലീച്ചീംഗ് ഏജന്റുകള്‍
വീട്ടിലെ പല ഭാഗങ്ങളും വൃത്തിയാക്കാന്‍ പലപ്പോഴും ബ്ലീച്ചിംഗ് സാധനങ്ങള്‍ ആവശ്യമായി വരും. വീടു മാത്രമല്ല, വസ്ത്രങ്ങളില്‍ വീഴുന്ന കറകള്‍, വീടിന്റെ ചുവരിലും തറയിലും വരുന്ന കറ തുടങ്ങിയവയ്ക്കെല്ലാം ചിലപ്പോള്‍ ബ്ലീച്ച് ചെയ്യാതെ വഴിയില്ലെന്നു വരും.
മിക്കവാറും ഇത്തരം കാര്യങ്ങള്‍ക്കെല്ലാം നാം ആശ്രയിക്കാറ് ബ്ലീച്ചിംഗ് പൗഡറിനേയാണ്. ബ്ലീച്ചിംഗ് പൗഡറല്ലാതെ ബ്ലീച്ച് ചെയ്യാന്‍ മറ്റു പല സാധനങ്ങളും സഹായിക്കും.

ചെറുനാരങ്ങ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. എണ്ണക്കറകള്‍ പോകുന്നതിന് ഇത് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന സിട്രിക ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഈ ബ്ലീച്ചിംഗ് ഇഫക്ടാണ് ചെറുനാരങ്ങാനീര് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കുമെന്നു പറയുന്നതിന്റെ മുഖ്യകാര്യം. ടൈലുകളും പാത്രങ്ങളും കഴുകാന്‍ ഇത് ഉപയോഗിക്കാം. കിച്ചണ്‍ സിങ്ക് കഴുകാനും ഇത് നല്ലതു തന്നെ.
വിനെഗറും മറ്റൊരു ബ്ലീച്ചീംഗ് ഏജന്റാണ്. കറയുള്ള തുണികള്‍ വിനെഗറില്‍ മുക്കി വ്ച്ചാല്‍ കറ പോയിക്കിട്ടുമെന്നു മാത്രമല്ല, തുണികളിലെ അഴുക്കു കളയാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കുന്നു. നിലത്തെ ടൈലുകള്‍, ഗ്ലാസ് വാതിലുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.
ബേക്കിംഗ് സോഡയും ബ്ലീച്ചിംഗ് ഏജന്റിന്റെ ഗുണമാണ് നല്‍കുന്നത്. മൈക്രോവേവ്, ഗ്യാസ് എന്നിവ വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കാം. ചുവരിലെ എണ്ണക്കറ കളയാനും ഇവ സഹായിക്കും. ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ കലക്കി തുണികള്‍ ഇതില്‍ മുക്കിവച്ചു കഴുകുന്നത് ഗുണം ചെയ്യും.
ഉപ്പും ബ്ലീച്ചിംഗ് ഏജന്റായി ഉപയോഗിക്കാം. ഇത് തനിയെ ഉപയോഗിച്ചാല്‍ ഗുണം ലഭിക്കില്ലെങ്കിലും ചെറുനാരങ്ങാനീര്, വിനെഗര്‍ എന്നിവയ്ക്കൊപ്പം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇതിനും ബ്ലീച്ചിംഗ് ഗുണമുണ്ട്.
സോഡ അടങ്ങിയ പാനീയങ്ങള്‍ നല്ലൊരു ബ്ലീ്ച്ചിംഗ് ഏജന്റിന്റെ ഗുണമാണ് നല്‍കുന്നത്. ഇവയും വേണമെങ്കില്‍ ബ്ലീച്ചീംഗ് ഏജന്റായി ഉപയോഗിക്കാം.



Click it and Unblock the Notifications
