ഗര്‍ഭധാരണത്തിന് പ്രായം ഒരു പ്രശ്‌നമോ?

Posted By:
Subscribe to Boldsky

പ്രായമേറുന്തോറും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞ് വരികയാണ് ചെയ്യുക. പ്രസവിയ്ക്കാനും ഗര്‍ഭം ധരിയ്ക്കാനുമുള്ള കഴിവ് ഓരോ വയസ്സ് കഴിയുന്തോറും കുറഞ്ഞു വരുന്നു. എന്നാല്‍ അമ്മയാവാന്‍ പ്രായം പ്രശനമല്ലെന്ന് ഇന്നത്തെ കാലത്ത് തെളിയിച്ചിരിയ്ക്കുകയാണ് ആന്‍ഗ്രേറ്റ് എന്ന 65 വയസ്സുകാരി. പുരുഷന്‍ സൂക്ഷിക്കുക ഈ ലക്ഷണങ്ങളെ

ജര്‍മ്മന്‍ സ്വദേശിയായ ഇവര്‍ക്ക് ഇപ്പോള്‍ തന്നെ 13 കുട്ടികളാണ് ഉള്ളത്. അഞ്ച് ഭര്‍ത്താക്കന്‍മാരിലായി 13 കുട്ടികളുടെ അമ്മയാണ് ഇവര്‍ ഇപ്പോള്‍. ഐ വി എഫ് ട്രീറ്റ്‌മെന്റിലൂടെയാണ് ഇവര്‍ വീണ്ടും ഒരു കുഞ്ഞിനും കൂടി ജന്മം നല്‍കിയിരിക്കുന്നത്. cover image source

 പലരാലും വിമര്‍ശിക്കപ്പെട്ടു

പലരാലും വിമര്‍ശിക്കപ്പെട്ടു

പലരാലും വിമര്‍ശിക്കപ്പെട്ടിരുന്നു ഇങ്ങനൊരു തീരുമാനം എടുക്കുന്നതിനു മുന്‍പിലായി, എന്നാല്‍ പിന്നീട് സ്വയം തീരുമാനമെടുത്ത് ഐ വി എഫ് ചികിത്സയിലൂടെ ഇവര്‍ ഗര്‍ഭം ധരിച്ചു.

ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍

ഒരു പ്രസവത്തില്‍ നാല് കുട്ടികള്‍

എന്നാല്‍ ഒരു പ്രസവത്തില്‍ നാല് കുട്ടികളാണ് ഇഴര്‍ക്ക് ലഭിച്ചത്. ഇപ്പോള്‍ 17 മക്കളുടെ അമ്മയാണ് ഇവര്‍. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുണ്ടായത്. പ്രസവശേഷം ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിസ്സാരമല്ല

പ്രസവിച്ചത് ആറാം മാസത്തില്‍

പ്രസവിച്ചത് ആറാം മാസത്തില്‍

ആറാം മാസത്തിലാണ് ഇവര്‍ പ്രസവിച്ചത്. സിസേറിയനിലൂടെയാണ് നാലം കുട്ടികളേയും പുറത്തെടുത്തത്. എന്നാല്‍ പ്രസവ സമയത്ത് നാല് കുട്ടികള്‍ക്കും ഭാരക്കുറവുണ്ടായിരുന്നു.

 ഐ വി എഫിനു ശേഷവും

ഐ വി എഫിനു ശേഷവും

ഐവിഎഫ് ചികിത്സയ്ക്ക് ശേഷവും നിരവധി തവണ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയയായി. ഈ പ്രായത്തിലെ ഗര്‍ഭധാരണം പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മു്ന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രസവശേഷം

പ്രസവശേഷം

എന്നാല്‍ പ്രസവശേഷം യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികള്‍ക്കോ അമ്മയ്‌ക്കോ ഉണ്ടായിട്ടില്ല. ഐ വി എഫ് ചികിത്സയിലൂടെ ആര്‍ക്കും അമ്മയാകാം എന്ന് ഒരിക്കല് കൂടി തെളിയിച്ചിരിയ്ക്കുകയാണ് ഇവര്‍.

English summary

You Will Not Believe Who Are The Parents Of Quadruplest

You Will Not Believe Who Are The Parents Of Quadruplets, 65.
Story first published: Tuesday, January 10, 2017, 11:01 [IST]