പുരുഷന്‍ സൂക്ഷിക്കുക ഈ ലക്ഷണങ്ങളെ

Posted By:
Subscribe to Boldsky

ജീവിതത്തില്‍ അമ്മയാവുക അച്ഛനാവുക എന്നതൊക്കെ ഏതൊരു സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ പല കാരണങ്ങള്‍ കൊണ്ടും ഇത് നടക്കാതെ പോകുന്നവരാണ് ചിലരെങ്കിലും. വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ഒരു കുഞ്ഞിനെ താലോലിക്കാന്‍ ഭാഗ്യമില്ലാതെ പോകുന്ന അച്ഛനമ്മമാര്‍ നിരവധിയാണ് നമുക്ക് ചുറ്റും. വെറുംവയറ്റില്‍ ഒരല്ലി വെളുത്തുള്ളി ദിവസവും

വന്ധ്യത എന്ന വില്ലന്‍ തന്നെയാണ് ഇതിന് പിന്നില്‍. പ്രത്യേകിച്ച് പുരുഷന്‍മാരിലെ വന്ധ്യത മാത്രമല്ല സ്ത്രീകളിലും ഈ പ്രശ്‌നങ്ങള്‍ വില്ലനാവുന്നുണ്ട്. എന്തൊക്കെ ലക്ഷണങ്ങളും കാരണങ്ങളുമാണ് വന്ധ്യതക്ക് പിറകില്‍ എന്ന് നോക്കാം.

ആറുമാസമെന്ന കാലാവധി

ആറുമാസമെന്ന കാലാവധി

വിവാഹം കഴിഞ്ഞ് ആറ് മാസത്തിനു ശേഷവും കുട്ടികള്‍ ഇല്ലാതിരിയ്ക്കുകയാണെങ്കില്‍ അത് പലപ്പോഴും വന്ധ്യതയുടെ ലക്ഷണമാകാം. അതുകൊണ്ട് തന്നെ ഉടന്‍ കൃത്യമായ ചികിത്സ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരു പലരിലും സാധാരണ കാര്യമാണ്. എന്നാല്‍ മുഖക്കുരു പുരുഷന്‍മാരില്‍ പ്രായം കഴിഞ്ഞിട്ടും അമിതമായി കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. അത് പലപ്പോഴും വന്ധ്യതയുടെ ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കാം.

ലൈംഗികാവയവയങ്ങളിലെ പ്രശ്‌നങ്ങള്‍

ലൈംഗികാവയവയങ്ങളിലെ പ്രശ്‌നങ്ങള്‍

പുരുഷന്‍മാരിലെ ലൈംഗികാവയവങ്ങളിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകുന്നു.

ഉദ്ദാരണപ്രശ്‌നങ്ങള്‍

ഉദ്ദാരണപ്രശ്‌നങ്ങള്‍

ഉദ്ദാരണ പ്രശ്‌നങ്ങളാണ് മറ്റൊരു പ്രധാന കാരണം. ഇതും പുരുഷന്റെ വന്ധ്യതാ കാരണങ്ങളില്‍ പ്രധാനിയാണ്.

 സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. പലപ്പോവും ആര്‍ത്തവം കൃത്യമല്ലാതിരിയ്ക്കുക, അമിത രക്തസ്രാവം തുടങ്ങിയവ അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

അഞ്ച് ദിവസത്തില്‍ കൂടുതല്‍

അഞ്ച് ദിവസത്തില്‍ കൂടുതല്‍

അഞ്ച് ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവം ഉണ്ടെങ്കില്‍ അതും വന്ധ്യയിലേക്ക് നയിക്കുന്ന പ്രധാന ലക്ഷണമാണ്.

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

ആര്‍ത്തവ വേദന അധികദിവസം നീണ്ടു നില്‍ക്കുന്നത് വന്ധ്യത സ്ത്രീകളില്‍ ഉണ്ടാവാനുള്ള പ്രധാന കാരണമാണ്. ഇതിനെ ഉടന്‍ തന്നെ ചികിത്സ നല്‍കേണ്ടതും അത്യാവശ്യമാണ്.

English summary

Surprising Signs Of Infertility You Must Not Ignore

there are a few signs that people experience, which may show that they could be infertile, so that they can get treated immediately.
Story first published: Tuesday, January 3, 2017, 11:07 [IST]