For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് വേണമെന്ന് പറയുന്നത് ഇതിനാലാണ്

|

സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധവേണ്ട കാലമാണ് ഗര്‍ഭാവസ്ഥ. കുഞ്ഞിന്റെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് വേണമെന്ന് പറയുന്നതും ഇതിനാലാണ്. ഫോളിക് ആസിഡ് ഒരു ബി വിറ്റാമിനാണ്. ഫോളേറ്റിന്റെ സിന്തറ്റിക് പതിപ്പാണ് ഇത്. ഇത് നിങ്ങളുടെ ശരീരത്തില്‍ പുതിയതും ആരോഗ്യകരവുമായ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണംMost read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

ചുവന്ന രക്താണുക്കള്‍ നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നു. ചുവന്ന രക്താണുക്കളുടെ അഭാവത്താല്‍ ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ വഹിക്കാന്‍ കഴിയാതെ വരികയും ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇവിടെയാണ് ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് കഴിക്കണമെന്ന് പറയുന്നതിന്റെ പ്രാധാന്യം.

ഗര്‍ഭകാലത്ത് ഫോളിക് ആസിഡിന്റെ പ്രാധാന്യം

ഗര്‍ഭകാലത്ത് ഫോളിക് ആസിഡിന്റെ പ്രാധാന്യം

ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകളില്‍ ഫോളിക് ആസിഡ് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഭ്രൂണത്തിന്റെ തലച്ചോറിന്റെയും സുഷുമ്ന നാഡിയുടെയും മുന്‍ഗാമിയായ ഫീറ്റസ് ന്യൂറല്‍ ട്യൂബിനെ ശരിയായി അടയ്ക്കാന്‍ സഹായിക്കുന്നു. ഫോളിക് ആസിഡ് കുഞ്ഞിന്റെ രൂപീകരണത്തെ കൂടുതല്‍ സഹായിക്കുന്നു. ഫോളിക് ആസിഡ് വെള്ളത്തില്‍ ലയിക്കുന്നതാണെന്നും നമ്മുടെ ശരീരത്തില്‍ അധികമായി സംഭരിക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇത് മൂത്രത്തിലൂടെ കടന്നുപോകുന്നതിനാല്‍ ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് നല്ല അളവില്‍ ഫോളിക് ആസിഡ് ലഭിക്കേണ്ടതായുണ്ട്.

ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് കഴിക്കുന്നതിന്റെ പ്രയോജനങ്ങള്‍

ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് കഴിക്കുന്നതിന്റെ പ്രയോജനങ്ങള്‍

ഗവേഷണങ്ങള്‍ അനുസരിച്ച് ഫോളിക് ആസിഡ് അമ്മയ്ക്കും കുഞ്ഞിനും വ്യത്യസ്ത രീതികളില്‍ ഗുണം ചെയ്യും. ഫോളിക് ആസിഡിന്റെ പതിവ് ഉപയോഗം ഗര്‍ഭം അലസല്‍, ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയ വൈകല്യങ്ങള്‍, അകാല പ്രസവം, ന്യൂറല്‍ ട്യൂബ് തകരാറുകള്‍ തുടങ്ങിയ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

സപ്ലിമെന്റുകള്‍ കഴിക്കുന്നതിലൂടെ ഫോളിക് ആസിഡ് എളുപ്പത്തില്‍ ശരീരത്തില്‍ ചേര്‍ക്കാന്‍ കഴിയുമെങ്കിലും ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ സ്രോതസ്സുകളുണ്ട്. ഫോളേറ്റിന്റെ ചില മികച്ച ഭക്ഷണ സ്രോതസ്സുകളാണ് കടുക് ഇലകള്‍, ബ്രൊക്കോളി, ചീര, ശതാവരി, ചീര, അവോക്കാഡോ, ബീന്‍സ്, പയര്‍, ഗ്രീന്‍ പീസ്, ബീറ്റ്‌റൂട്ട്, പപ്പായ, വാഴപ്പഴം, ഓറഞ്ച്, ധാന്യങ്ങള്‍, പാസ്ത, അരി എന്നിവ.

ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കുന്നുവെങ്കില്‍

ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കുന്നുവെങ്കില്‍

സപ്ലിമെന്റുകള്‍ എടുക്കുകയാണെങ്കില്‍, സ്ത്രീകള്‍ 400mcg സപ്ലിമെന്റ് ദിവസേന അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് എടുക്കണമെന്ന് പറയുന്നു. മള്‍ട്ടിവിറ്റാമിന്‍ ഗുളികകള്‍ കഴിക്കുകയാണെങ്കില്‍, അതില്‍ വിറ്റാമിന്‍ എ ഇല്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ഗര്‍ഭത്തിന്റെ ആദ്യ ത്രിമാസത്തില്‍ ഇത് വികസന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് ശേഷം ഫോളിക് ആസിഡ് കഴിക്കുന്നത് ചിലപ്പോള്‍ മതിയാകില്ല. ഗര്‍ഭാവസ്ഥയുടെ 6 ആഴ്ചയിലോ അതിനുശേഷമോ കാലം പല സ്ത്രീകളും തങ്ങള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നില്ല.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

ഈ രോഗങ്ങളുള്ളവര്‍ ശ്രദ്ദിക്കണം

ഈ രോഗങ്ങളുള്ളവര്‍ ശ്രദ്ദിക്കണം

കുഞ്ഞിനെ ആസൂത്രണം ചെയ്യുന്നതിനോ ഗര്‍ഭധാരണത്തിനോ മുമ്പ് ഫോളിക് ആസിഡ് കഴിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അമ്മയ്ക്ക് ചില രോഗാവസ്ഥകളുണ്ടെങ്കില്‍ ഉയര്‍ന്ന അളവില്‍ ഫോളിക് ആസിഡ് കഴിക്കേണ്ടതുണ്ട്. കരള്‍ രോഗം, വൃക്കരോഗം അല്ലെങ്കില്‍ ഡയാലിസിസ്, ടൈപ്പ് 2 പ്രമേഹം, ആമാശയ നീര്‍കെട്ട്, ആസ്ത്മ, അപസ്മാരം, സോറിയാസിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയ സ്ത്രീകള്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍, കൂടുതല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് കുഞ്ഞിന് വിഷമയമായതിനാല്‍ പ്രസവത്തിന് മുമ്പ് വിറ്റാമിന്റെ ശരിയായ അളവ് ഉറപ്പാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കുക.

English summary

Importance of Folic Acid in Pregnancy in Malayalam

Folic acid helps in the production of new, healthy red blood cells which are essential for the growth of the new born. Read on to know more.
X
Desktop Bottom Promotion