6 മാസം വരെയുള്ള കുഞ്ഞിന് വെള്ളം നല്‍കാമോ?

Posted By:
Subscribe to Boldsky

കുഞ്ഞുങ്ങളെ, പ്രത്യേകിച്ചു കൊച്ചുകുഞ്ഞുങ്ങളെ നോക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. അവര്‍ക്കുള്ള അരുതുകളും ശരികളുമെല്ലാം പലതുമുണ്ട്.

കുഞ്ഞുങ്ങള്‍ക്കു വെള്ളം എത്ര കൊടുക്കണമെന്ന് പല അമ്മമാര്‍ക്കും ആശങ്കയുണ്ടാകും. പ്രത്യേകിച്ചും കൈക്കുഞ്ഞുങ്ങള്‍ക്ക്. മുലപ്പാലാണ് ഈ സമയത്ത് ഇവരുടെ പ്രധാന ഭക്ഷണം. ഇതിനൊപ്പം വെള്ളം കൊടുക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ പല സംശയങ്ങളുമുണ്ടാകുന്നത് സാധാരണയാണ.്

കുഞ്ഞുങ്ങള്‍ക്കു വെള്ളം നല്‍കണോ വേണ്ടയോ എന്നതിനെക്കുറിച്ചറിയൂ,

ആദ്യത്തെ ആറു മാസം

ആദ്യത്തെ ആറു മാസം

ആദ്യത്തെ ആറു മാസം, അതായത് മുലപ്പാല്‍ മാത്രം കൊടുക്കുന്ന സമയത്ത് കുഞ്ഞിന് വെള്ളം കൊടുക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്തു വെള്ളം നല്‍കുന്നത് മുലപ്പാല്‍ ശരീരത്തിന് ആഗിരണം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും.

മുലപ്പാല്‍

മുലപ്പാല്‍

മുലപ്പാല്‍ കുഞ്ഞിന് ഡിഹൈഡ്രേഷനുണ്ടാകുന്നതില്‍ നിന്നും സംരക്ഷിയ്ക്കുന്നു. അതായത് വെള്ളം കൊടുത്തില്ലെങ്കിലും കുഞ്ഞിന് പ്രശ്‌നമുണ്ടാകില്ലെന്നര്‍ത്ഥം.

മുലകുടി നിര്‍ത്തുമ്പോള്‍

മുലകുടി നിര്‍ത്തുമ്പോള്‍

മുലപ്പാല്‍ കുറച്ചു വരുമ്പോള്‍, അതായത് മുലകുടി നിര്‍ത്തുമ്പോള്‍ കുഞ്ഞിന് കുറേശെ വീതം വെള്ളം നല്‍കിത്തുടങ്ങാം. ഭക്ഷണശേഷം ഒന്നോ രണ്ടോ സ്പൂണ്‍ വീതം. ഒറ്റയടിയ്ക്ക് വെള്ളം കൊടുക്കാന്‍ ശ്രമിയ്ക്കരുത്.

ശുദ്ധമായ വെള്ളം

ശുദ്ധമായ വെള്ളം

ശുദ്ധമായ വെള്ളം തിളപ്പിച്ചാറ്റി തണുത്ത ശേഷം മാത്രം കുഞ്ഞിന് നല്‍കുക. അപ്പപ്പോള്‍ വെള്ളം തയ്യാറാക്കി എടുക്കുന്നതാണ് നല്ലത്. ഇതില്‍ വേറൊന്നുമിട്ടു തിളപ്പിയ്‌ക്കേണ്ടതില്ല. വെള്ളം മാത്രം നല്ലപോലെ തിളപ്പിച്ചു കൊടുക്കാം.

പാല്‍ബോട്ടിലില്‍ നിറച്ച് വെള്ളം

പാല്‍ബോട്ടിലില്‍ നിറച്ച് വെള്ളം

കുഞ്ഞിന് പാല്‍ബോട്ടിലില്‍ നിറച്ച് വെള്ളം കൊടുക്കുന്നത് നല്ലതല്ല. പകരം സ്പൂണ്‍ കോരി കൊടുക്കുക. അല്ലെങ്കില്‍ സിപ് ചെയ്യുന്ന രീതിയില്‍ കുടിയ്ക്കാന്‍ പാകത്തിന് സിപ് കപ്പു കൊടുക്കുക.

കുട്ടിയ്ക്ക് അമിതമായി വെള്ളം കൊടുക്കുന്നത്

കുട്ടിയ്ക്ക് അമിതമായി വെള്ളം കൊടുക്കുന്നത്

കുട്ടിയ്ക്ക് അമിതമായി വെള്ളം കൊടുക്കുന്നത് ശരീരത്തിലെ സോഡിയം അളവിനെ ബാധിയ്ക്കും. ഇത് ഇലക്ട്രോളൈറ്റ് ബാലന്‍സിനേയും ദോഷകരമായി ബാധിയ്ക്കും.

കുഞ്ഞിന്

കുഞ്ഞിന്

കുഞ്ഞിന് ഡോക്ടറുടെ അഭിപ്രായമില്ലാതെ മറ്റു വെള്ളമോ യാതൊന്നും കൊടുക്കരുത്. മാതമല്ല, നല്ല ശുദ്ധമായ വെള്ളം മാത്രമേ കുട്ടിയ്ക്കു നല്‍കാവൂയെന്ന കാര്യം ഓര്‍ക്കുക.

6 മാസം വരെയുള്ള കുഞ്ഞിന് വെള്ളം നല്‍കാമോ

6 മാസം വരെയുള്ള കുഞ്ഞിന് വെള്ളം നല്‍കാമോ

ആറു മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ച വെള്ളവും ഭക്ഷണവും മുലപ്പാല്‍ തന്നെയാണ്. ഇതുകൊണ്ടുതന്നെ നല്ലപോലെ മുലപ്പാല്‍ നല്‍കുകയെന്നതാണ് ഏറ്റവും നല്ലത്. മറ്റൊരു വെള്ളത്തിന്റേയും ആവശ്യമില്ല.

Read more about: baby water
English summary

Things You Should Know Before Giving Water To Baby

Things You Should Know Before Giving Water To Baby