For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് പോഷകസമൃദ്ധമായ നാടന്‍ സെറിലാക്

കുഞ്ഞിന് പോഷകസമൃദ്ധമായ നാടന്‍ സെറിലാക്

|

കുഞ്ഞുങ്ങളുണ്ടായാല്‍ ഇവരുടെ ആരോഗ്യകാര്യങ്ങളും ആരോഗ്യവുമെല്ലാം നമുക്ക് ഏററവും ആദ്യത്തെ കാര്യങ്ങളാകും. പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ക്കു നല്‍കുന്ന ഭക്ഷണങ്ങള്‍. കാരണം ഭക്ഷണം അനുസരിച്ചാണ് കുഞ്ഞുങ്ങളുടെ ആരോഗ്യം നല്ലതാണോ അതോ മോശമാണോ എന്നതു വരിക.

കുഞ്ഞുങ്ങള്‍ക്കു ബേബി ഫുഡ് നല്‍കുന്നത് സാധാരണയാണ്. പല്ലുകള്‍ വരാത്ത പ്രായത്തില്‍ കുറുക്കിന്റെ രൂപത്തില്‍, അതായത് കുറുക്കായി കൊടുക്കുന്ന ഭക്ഷണ വസ്തുക്കളാണ് ഇവരുടെ പ്രധാന ആഹാരം, മുലപ്പാലിനു പുറമേ.

എന്നാല്‍ പലപ്പോഴും റെഡിമേയ്ഡായി വാങ്ങുന്ന ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യപരമായി അത്ര നന്നാകില്ലെന്നതാണ് വാസ്തവം. ഇത്തരം ഭക്ഷണങ്ങളില്‍ പലപ്പോഴും കൃത്രിമ ചേരുവകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ഇതെല്ലാം കുഞ്ഞിനു ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. മാത്രമല്ല, ഇവ കൂടുതല്‍ കാലം കേടു കൂടാതിരിയ്ക്കാന്‍ പല ചേരുകളും ചേര്‍ക്കും. ഇവ തയ്യാറാക്കാന്‍ പല പ്രക്രിയകളിലൂടെയും കടന്നു പോകുന്നതു കൊണ്ട് ഇവയുടെ പോഷക ഗുണം പലപ്പോഴും നഷ്ടപ്പെടുകയും ചെയ്യും.

പല കുഞ്ഞുങ്ങള്‍ക്കും റെഡിമെയ്ഡ് ബേബി ഫുഡ് വയറിന് പ്രശ്‌നങ്ങള്‍ വരുത്തും. ചില കുട്ടികള്‍ക്ക് ഇത്തരം ചേരുവകള്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളും വരുത്തും.

ഇതിനെല്ലാം പ്രതിവിധിയാണ് വീട്ടില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒരു ബേബി ഫുഡ്. ഹോം മെയ്ഡ് സെറിലാക് എന്നു നമുക്കു വേണമെങ്കില്‍ വിളിയ്ക്കാം. അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞോമനയ്ക്ക് ധൈര്യമായി നല്‍കാവുന്ന ഭക്ഷണം.

ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്

ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്

റാഗി, പേള്‍ മില്ലെറ്റ് അഥവാ കമ്പം അഥവാ ബജ്‌റ, ഗോതമ്പ്, ഓറഞ്ച് നിറത്തിലെ ചോളം, വെള്ള കോണ്‍, ചുവന്ന അഥവാ ബ്രൗണ്‍ അരി, ചെറുപയര്‍, ചന്ന ദാല്‍ അഥവാ വെളളക്കടല, പൊട്ടുകടല, ബദാം, ഉഴുന്നു പരിപ്പ്, കശുവണ്ടിപ്പരിപ്പ്, നിലക്കടല, പിസ്ത, ഏലയ്ക്ക, ചുക്ക് എന്നിവയാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്.

അളവുകള്‍

അളവുകള്‍

റാഗി, ബജ്‌റ, ഗോതമ്പ്, കോണുകള്‍, അരി, ചെറുപയര്‍, കടല, പൊട്ടുകടല, ഉഴുന്നു പരിപ്പ്, എന്നിവ ഒരു കപ്പു വീതം, ബദാം, കശുവണ്ടിപ്പരിപ്പ്, നിലക്കടല, പിസ്ത, എന്നിവ അര കപ്പ്, ഏലയ്ക്ക 2 എണ്ണം, ചുക്ക് ചെറിയൊരു കഷ്ണം എന്നിവയാണ് വേണ്ട അളവുകള്‍

റാഗി അഥവ് ഫിംഗര്‍ മില്ലെറ്റ്

റാഗി അഥവ് ഫിംഗര്‍ മില്ലെറ്റ്

റാഗി അഥവ് ഫിംഗര്‍ മില്ലെറ്റ് അഥവാ പഞ്ഞപ്പുല്ല് എന്നിവ കാല്‍സ്യം സമ്പുഷ്ടമാണ്. ഇതില്‍ നാരുകളും തയാമിന്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ബജ്‌റ (കാമ്പം )

ബജ്‌റ (കാമ്പം )

ബജ്‌റ കാമ്പം എന്നാണ് മലയാളത്തില്‍ പറയപ്പെടുന്നത്. പേള്‍ മില്ലെറ്റ് എന്ന ഇംഗ്ലീഷ് പേരും ഇതിനുണ്ട്. ഇതില്‍ ധാരാളം സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, ഫൈബര്‍ എന്നിവയും ഇതിലുണ്ട്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഏറെ നല്ലതാണ്. പ്രമേഹം, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഏറെ നല്ലതാണിത്.

ഗോതമ്പ്

ഗോതമ്പ്

മുഴുവന്‍ ഗോതമ്പ് അഥവാ വീറ്റ് വൈറ്റമിന്‍ ബി, മാംഗനീസ്, സിങ്ക്, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയടങ്ങി ഗോതമ്പ് ഫൈബര്‍ സമ്പുഷ്ടമാണ്. നാരുകള്‍ വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്.

സ്വീറ്റ് കോണ്‍

സ്വീറ്റ് കോണ്‍

പോപ്‌കോണ്‍ ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന ഓറഞ്ച് കോണ്‍ അഥവാ സ്വീറ്റ് കോണ്‍ കരാറ്റനോയ്ഡ്, വൈറ്റമിന്‍ എ സമ്പുഷ്ടമാണ്. കണ്ണിന് ഏറെ നല്ലതും.

വൈററ് കോണ്‍

വൈററ് കോണ്‍

വൈററ് കോണ്‍ അഥവാ വെള്ള നിറത്തിലെ കോണ്‍ ഫൈബര്‍, നിയാസിന്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ അടങ്ങിയതാണ്. ഇതില്‍ അയേണ്‍, ഫോളേറ്റ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ് സെലേനിയം, മാംഗനീസ്, നാച്വറല്‍ ഓയിലുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്.

ചെറുപയര്‍

ചെറുപയര്‍

അയേണ്‍, മാംഗനീസ് സമ്പുഷ്ടമായ ചെറുപയര്‍ വൈറ്റമിന്‍ എ, ബി, സി, വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. പ്രതിരോധ ശേഷി നല്‍കാന്‍ ഉത്തമമായ ഒന്നാണിത്.

ചന്ന ദാല്‍

ചന്ന ദാല്‍

ചന്ന ദാല്‍ അഥവാ ചിക് പീ അഥവാ വെള്ള നിറത്തിലെ കടല അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, മാംഗനീസ് സമ്പുഷ്ടമാണ്. അനീമിയ തടയാനും പ്രതിരോധ ശേഷി കൂടാനും മുടിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാാണ്. ശരീര പ്രവര്‍ത്തനങ്ങളേയും ബ്രെയിന്‍ ആരോഗ്യത്തേയും ഏറെ സഹായിക്കുന്ന ഒന്നാണിത്.

പൊട്ടുകടല

പൊട്ടുകടല

പൊട്ടുകടലയില്‍ ധാരാളം പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് അയേണ്‍ കുറവു പരിഹരിയ്ക്കാന്‍ ഏറെ നല്ലതുമാണ്. മലബന്ധത്തിനും ഹൃദയത്തിനുമെല്ലാം ഏറെ ആരോഗ്യകരവുമാണ്.

ഉഴുന്നു പരിപ്പ്

ഉഴുന്നു പരിപ്പ്

ഉഴുന്നു പരിപ്പ് വൈറ്റമിന്‍ ബി, അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം സമ്പുഷ്ടമാണ്. പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം

ബദാം

ബദാം എല്ലുകള്‍ക്ക് നല്ലതാണ്. പ്രതിരോധ ശേഷി കൂട്ടാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ് വൈറ്റമിന്‍ ഇ, കെ, ബി6 സമ്പുഷ്ടമാണ്. ഇതില്‍ കോപ്പര്‍, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, അയേണ്‍, സെലേനിയം സമ്പുഷ്ടമാണ്.

നിലക്കടല

നിലക്കടല

നിലക്കടല അഥവ് പീനട്ട് അഥവാ കപ്പലണ്ടി മോണോ സാച്വറേറ്റഡ് സമ്പുഷ്ടമാണ്. ഇതില്‍ വൈറ്റമിന്‍ ഇ, ബി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സിങ്ക്, കോപ്പര്‍, സെലേനിയം സമ്പുഷ്ടവുമാണ്.

പിസ്ത

പിസ്ത

പിസ്ത പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇതില്‍ ഡയറ്റെറി ഫൈബര്‍, കോപ്പര്‍, വൈറ്റമിനുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്ക മഗ്നീഷ്യം, അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ് സമ്പുഷ്ടമാണ്. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്.

ചുക്ക്

ചുക്ക്

ചുക്ക് അഥവ് ഡ്രൈഡ് ജിഞ്ചര്‍ ദഹന പ്രശ്‌നങ്ങള്‍ക്കും പ്രതിരോധശേഷി നല്‍കുന്നതിനും ഏറെ നല്ലതാണ്.

 മുളയ്ക്കുന്നതു വരെ

മുളയ്ക്കുന്നതു വരെ

റാഗി, ബജ്‌റ, ഗോതമ്പ്, ചോളം, ചെറുപയര്‍, കടല എന്നിവ രാത്രി മുഴുവന്‍ വെവ്വേറെയായി വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്ന് ഇത് ഊറ്റി വ്യത്യസ്ത വെള്ളനിറത്തിലെ തുണികളിലായി കെട്ടി വയ്ക്കുക. ഇത് 8-9 മണിക്കൂര്‍ നേരം കഴിഞ്ഞു നോക്കിയാല്‍ മുളച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ മുളയ്ക്കുന്നതു വരെ വയ്ക്കുക.

കുഞ്ഞിന് പോഷകസമൃദ്ധമായ നാടന്‍ സെറിലാക്

ഇത് ഫാനിനു ചുവട്ടില്‍ വച്ചോ വെയിലില്‍ വച്ചോ ഉണക്കുക. അതായത് വെള്ളം കളയുക. പിന്നീട് ഇതിനൊപ്പം ചേര്‍ത്ത് മറ്റു ചേരുകള്‍ വറക്കുക. ഉഴുന്നു പരിപ്പും പൊട്ടുകടല അഥവാ കടലപ്പരിപ്പ് എന്നിവ വേറെ വറുക്കുന്നതാകും നല്ലത്.

പൊടിയ്ക്കുക

പൊടിയ്ക്കുക

വറുത്തെടുത്ത് എല്ലാം തണുത്തു കഴിയുമ്പോള്‍ പൊടിയ്ക്കുക. ഈര്‍പ്പം വരാതിരിയ്ക്കാനാണ് തണുത്ത ശേഷം പൊടിയ്‌ക്കേണ്ടത്. ഇതിനൊപ്പം തന്നെ എലയ്ക്കും ചുക്കും ചേര്‍ത്തു പൊടിയ്ക്കണം.

ഇത് പൊടിച്ചു ചൂടാറിയ ശേഷം

ഇത് പൊടിച്ചു ചൂടാറിയ ശേഷം

ഇത് പൊടിച്ചു ചൂടാറിയ ശേഷം വായു കടക്കാത്ത ടിന്നില്‍ അടച്ചു സൂക്ഷിയ്ക്കാം. ഇതില്‍ നിന്നും 2 ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് 1 കപ്പു വെള്ളത്തിലോ പാലിലോ ചേര്‍ത്ത് 5-10 മിനിറ്റു വരെ പാകം ചെയ്യുക. ഇതില്‍ രുചിയ്ക്കായി ശര്‍ക്കരയോ നെയ്യോ ചേര്‍ക്കാം. ഇത് കുറുകി പാത്രത്തിന്റെ വശങ്ങളില്‍ പറ്റിപ്പിടിച്ചാല്‍ വെന്തുവെന്നര്‍ത്ഥം. ഇതില്‍ ആവശ്യമെങ്കില്‍ തിളപ്പിച്ച വെള്ളമോ പാലോ ചേര്‍ത്തിളക്കി ചെറുചൂടോടെ കുഞ്ഞിനു നല്‍കാം.

ഇത്

ഇത്

ഇത് 10 മാസത്തിനു മേലെ പ്രായമുള്ള കുട്ടികള്‍ക്കു നല്‍കാം. 6 മാസം വരെ ഏറ്റവും ഉത്തമം മുലപ്പാലാണ്. 10 മാസത്തിനു താഴെയും 6 മാസത്തിനും മുകളിലും ഉള്ള കുട്ടികള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് ഒഴിവാക്കി ഇതു തയ്യാറാക്കാം. ഇതുപോലെ കുട്ടികള്‍ക്ക് ഏതെങ്കിലും ചേരുവ ദോഷകരമാണെങ്കില്‍, അതായത് അലര്‍ജിയാണെങ്കില്‍ ഇതൊഴിവാക്കി തയ്യാറാക്കാം. ഫ്രിഡ്ജില്‍ ഇത് 6 മാസം വരെ സൂക്ഷിയ്ക്കാം. പുറത്തെങ്കില്‍ വേണ്ട രീതിയില്‍ സൂക്ഷിച്ചാല്‍ 2-3 മാസം വരെയും .

Read more about: baby കുഞ്ഞ്
English summary

Home Made Nutritious Baby Food

Home Made Nutritious Baby Food, read more to know about,
X
Desktop Bottom Promotion