Latest Updates
-
വീട്ടിലെ ലോക്കർ ഈ ദിശയിലാണോ? സമ്പത്തും ഐശ്വര്യവും വരാൻ വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ
കുഞ്ഞുവാവയ്ക്കും ആര്‍ത്തവം, മുലപ്പാല്‍!!
നവജാതശിശുക്കള്‍ മനസില്‍ സന്തോഷം നിറയ്ക്കുന്ന കാഴ്ചയാണ്. ഇവരുടെ അംഗവിക്ഷേപങ്ങളും ഉറക്കവും കരച്ചിലുമെല്ലാം നാം ആസ്വദിയ്ക്കുകയും ചെയ്യും. ഇവര്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ നമ്മെ ആശങ്കപ്പെടുത്തുകയും.
ഗര്‍ഭത്തില്‍ നിന്നും പുറത്തു വരുന്ന നവജാത ശിശുക്കള്‍ പുതിയ സാഹചര്യത്തോടു താദാത്മ്യം പ്രാപിയ്ക്കാന്‍ സമയമേറെയെടുക്കും. ഇതുകൊണ്ടാണ് ഉറങ്ങാത്ത സമയത്ത് ഇവര്‍ കരയുന്നതും.
നവജാത ശിശുക്കളെ സംബന്ധിച്ച് കൗതുകകരമായ ഏറെ കാര്യങ്ങളുണ്ട്, ഇവയില്‍ പലതും നമുക്കറിയാത്തവയായാരിയ്ക്കും. തടിയും വയറും പോകാന്‍ നമ്മുടെ വെളിച്ചെണ്ണ മതി

കണ്ണീര്
നവജാതശിശുക്കളില്‍ പൂര്‍ണമായും വികസിച്ച കണ്ണീര് ഗ്രന്ഥികളില്ല. ഇതുകൊണ്ട് ഇവര്‍ കരഞ്ഞാലും കണ്ണീര് വരികയുമില്ല.

രുചി
ഉപ്പൊഴികെയുള്ള രുചികളെല്ലാം തിരിച്ചറിയാന്‍ ഇവര്‍ക്കു കഴിയും. കാരണം ഇവരിലെ രുചിമുകുളങ്ങള്‍ പൂര്ണവളര്ച്ചയെത്തുന്നതുകൊണ്ടുതന്നെ.

കാര്‍ട്ടിലേജ് ബോണ്‍
കുഞ്ഞുങ്ങളിലെ മുട്ടിലെ കാര്‍ട്ടിലേജ് ബോണ്‍ ഒരു വയസാകുമ്പോഴേ രൂപപ്പെടൂ. ഇതുകൊണ്ടുതന്നെ മുട്ടിന് മുറിവേല്ക്കാന് സാധ്യതയേറെയാണ്.

എല്ലിന്റെ എണ്ണം
നവജാതശിശുക്കളില്‍ എല്ലുകളുടെ എണ്ണം 300 ആണ്. ഇത് മുതിര്‍ന്നവരില്‍ 206 മാത്രമാണ്. വളരുന്തോറും പല എല്ലുകളും ഒരുമിച്ചു ചേരുന്നതാണ് എല്ലിന്റെ എണ്ണം കുറയാന്‍ കാരണം.

തലമുടി
ജനിച്ച പല കുഞ്ഞുങ്ങളിലും തലമുടിയുണ്ടാകും ഇത് വയറ്റില്‍ വച്ചുള്ള താപനില നില നിര്‍ത്താനുള്ള ശരീരത്തിന്റെ ഒരു മെ്ക്കാനിസമാണ്.

ആര്‍ത്തവം
ചില നവജാത ശിശുക്കളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആര്ത്തവസമാനമായ ഒന്നോ രണ്ടോ തുള്ളി രക്തം പുറത്തു വരുന്നതും സാധാരണം. ഇത് വയറ്റില്‍ വച്ച് കൂടുതല്‍ അളവില്‍ ഈസ്ട്രജന് എത്തുന്നതുകൊണ്ടാണ്, അമ്മയില്‍ നിന്നും. ഇത് അപൂര്‍വമാണെങ്കിലും ഭയപ്പെടാനുമില്ല.

മുലപ്പാല്‍
അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ചില കുഞ്ഞുങ്ങളുടെ നിപ്പിളില്‍ നിന്നും മുലപ്പാല്‍ വരുന്നതും സാധാരണം. ആണ്കുഞ്ഞായാലും പെണ്കുഞ്ഞായാലും. ഇതും അപൂര്‍വമാണ്, എന്നു കരുതി ആശങ്കപ്പെടാനുമില്ല.



Click it and Unblock the Notifications
