For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബേബി മസാജിന് പത്ത് തരം ഓയിലുകള്‍

By Super
|

ഇന്ത്യയില്‍ വ്യാപകമായുള്ള ഒരു ശിശു പരിപാലന രീതിയാ​​ണ് മസാജിങ്ങ്. കുഞ്ഞുങ്ങളെ മസാജ് ചെയ്യുന്നത് സംബന്ധിച്ചും, കുഞ്ഞുങ്ങളുടെ വികാസത്തില്‍ അവയുടെ ഫലം സംബന്ധിച്ചും ലോകമെങ്ങുമുള്ള ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ സംരക്ഷണ സേവന ദാതാക്കള്‍ക്കും വ്യത്യസ്ഥമായ അഭിപ്രായമാണുള്ളത്.

നല്ലൊരു ഓയില്‍ മസാജ് കുട്ടിക്ക് സുഖം നല്കും എന്നത് യാഥാര്‍ത്ഥ്യമാണ്. കുഞ്ഞിന്‍റെ ചര്‍മ്മം മൃദുലവും, മിനുസമുള്ളതുമാകാനും കൂടുതലായി ഈര്‍പ്പം നല്കാനും മസാജിങ്ങ് സഹായിക്കും.

മസാജിങ്ങിന്‍റെ ഗുണങ്ങള്‍ - ഇന്ത്യയില്‍ മിക്ക ഭവനങ്ങളിലും കുട്ടികളെ മസാജ് ചെയ്യുന്നത് സാധാരണമാണ്. പ്രത്യേകിച്ച് കുളിപ്പിച്ച ശേഷം.

മസാജ് ചെയ്യുന്നത് വഴി കുഞ്ഞിന് സുഖം ലഭിക്കുകയും, ക്ഷീണിച്ച അവയവങ്ങള്‍ക്കും പേശികള്‍ക്കും ആശ്വാസം ലഭിക്കുകയും ചെയ്യും. മസാജ് കുഞ്ഞിന്‍റെ ചര്‍മ്മത്തെ പോഷിപ്പിക്കും. മസാജ് ചെയ്യുമ്പോള്‍ അമ്മയുടെയും കുഞ്ഞിന്‍റെയും ശരീരങ്ങള്‍ തമ്മില്‍ പരസ്പരം സമ്പര്‍ക്കമുണ്ടാവുകയും കുട്ടിയുമായുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

മികച്ച ഓയില്‍ തെരഞ്ഞെടുക്കുക. കുഞ്ഞിനെ മസാജ് ചെയ്യുന്ന രീതി പ്രധാനപ്പെട്ടതായിരിക്കുന്നതിനൊപ്പം മസാജിന് ഉപയോഗിക്കുന്ന എണ്ണ ഏതാണെന്നതും പ്രധാനപ്പെട്ട ഘടകമാണ്. ഏതെങ്കിലും ഓയിലോ ക്രീമോ കുഞ്ഞിന്‍റെ ശരീരത്തില്‍ ഉപയോഗിക്കരുത്. കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ ലോലമായതിനാല്‍ ഉപയോഗിക്കുന്ന എണ്ണ ഏതെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ഒരു നവജാത ശിശുവിന്‍റെ ചര്‍മ്മം വളരെ വരണ്ട് പോകാം. ഏറിയ സമയവും വായുവുമായി സംവേദനത്തിലേര്‍പ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ചര്‍മ്മത്തിന്‍റെ വരള്‍ച്ച വര്‍ദ്ധിക്കുകയോ നിലനില്‍ക്കുകയോ ആണെങ്കില്‍ എസ്കിമ, തിണര്‍പ്പ് പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകും. നല്ല നിലവാരമുള്ള ഓയില്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തില്‍ നനവ് നിലനിര്‍ത്താനും, ആരോഗ്യത്തോടെ സംരക്ഷിക്കാനും സാധിക്കും. ഏത് ഓയിലാണ് കുഞ്ഞിന് അനുയോജ്യം എന്നറിയില്ലേ? മികച്ച 10 ഓയിലുകളെ ഇവിടെ പരിചയപ്പെടുക.

1. വെളിച്ചെണ്ണ

1. വെളിച്ചെണ്ണ

കുഞ്ഞുങ്ങളെ മസാജ് ചെയ്യാന്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കപ്പെടുന്ന എണ്ണയാണ് വെളിച്ചെണ്ണ. ചൂടും, തണുപ്പുമുള്ള കാലാവസ്ഥകളില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് കട്ടി കുറഞ്ഞതും, ചര്‍മ്മത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതുമാണ്. വേഗത്തില്‍ രോഗബാധകളുണ്ടാകുന്ന ചര്‍മ്മത്തില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. എസ്കിമ, തിണര്‍പ്പുകള്‍, വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വെളിച്ചെണ്ണ ഫലപ്രദമാണ്. കുളിപ്പിച്ച ശേഷം അല്പം വെളിച്ചെണ്ണ കുഞ്ഞിന്‍റെ ചര്‍മ്മത്തില്‍ തേക്കുന്നത് ചര്‍മ്മത്തിന് നനവും മൃദുത്വവും നല്കും.

വെളിച്ചെണ്ണയില്‍ ചര്‍മ്മത്തിന് ഏറെ ഉപകാരപ്രദമായ ആന്‍റി ഓക്സിഡന്‍റുകളും, ലോറിക്- ക്രാപിലിക് ആസിഡുകളും അടങ്ങിയിരിക്കുന്നു.ഇതില്‍ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും, ആന്‍റി ഫംഗല്‍ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന്‍റെ ചര്‍മ്മത്തിന് ഏറെ ഉപകാരപ്രദമാണ്.

2. ഒലിവ് ഓയില്‍

2. ഒലിവ് ഓയില്‍

കുട്ടികളെ മസാജ് ചെയ്യാന്‍ ഏറെ ഉപയോഗിക്കപ്പെടുന്നതാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ അടിസ്ഥാനമാക്കിയ നിരവധി തരം മസാജ് ഓയിലുകള്‍ ലഭ്യമാണ്. തിണര്‍പ്പ്, മുറിവുകള്‍, എസ്കിമ, അലര്‍ജി എന്നിവയൊന്നുമില്ലെങ്കില്‍ ഒലിവ് ഓയില്‍ മസാജ് ചെയ്യാനുപയോഗിക്കാം.

പ്രതിരോധശേഷി കുറഞ്ഞ ചര്‍മ്മത്തിന് ഒലിവ് ഓയില്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ഇതിലെ ചില ഘടകങ്ങള്‍ ചര്‍മ്മത്തിനുള്ളിലേക്ക് പ്രവേശിക്കും. തന്മൂലം ചര്‍മ്മത്തില്‍ നിന്ന് ജലാംശം വേഗത്തില്‍ നഷ്ടപ്പെടുകയും, ചര്‍മ്മം വേഗത്തില്‍ വരളാനും, പാളിയായി അടര്‍ന്ന് വരാനും, ചര്‍മ്മ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ക്കും ഇടയാക്കും.

3. കടുകെണ്ണ

3. കടുകെണ്ണ

ശിശുക്കള്‍ക്കും, അല്പം പ്രായമായ കുട്ടികള്‍ക്കും മസാജ് ചെയ്യാന്‍ കടുകെണ്ണ അനുയോജ്യമാണ്. ശൈത്യകാലത്ത് കടുകെണ്ണ ഉപയോഗിക്കുന്നത് ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ എന്നാല്‍ ചൂടുള്ള കാലാവസ്ഥയില്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാക്കാനും ഇത് കാരണമാകും.

4. എള്ളെണ്ണ

4. എള്ളെണ്ണ

കുട്ടികളുടെ മസാജ് ഓയിലിലെ ആരോഗ്യകരമായ ഒരു ഘടകമാണ് എള്ളെണ്ണ. തണുത്ത് വരണ്ട ശൈത്യകാലത്താണ് ഇത് അനുയോജ്യം. നല്ല കട്ടിയും, ചൂടുമുള്ള എള്ളെണ്ണ വേനല്‍ക്കാലത്ത് ഉപയോഗിക്കരുത്. കറുത്ത എള്ളില്‍ നിന്നെടുക്കുന്ന എണ്ണയാണ് ഉത്തമം. ഇത് പ്രശസ്തമായ ഒരു ആയുര്‍വേദ മസാജ് ഓയിലാണ്.

5. ബദാം ഓയില്‍

5. ബദാം ഓയില്‍

പല മസാജ് ഓയിലുകളിലെയും പ്രധാന ഘടകമാണ് ബദാം ഓയില്‍. വിറ്റാമിന്‍ ഇ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. സാധിക്കുമെങ്കില്‍ സുഗന്ധം നല്കിയവക്ക് പകരം ശുദ്ധമായ ബദാം ഓയില്‍ ഉപയോഗിക്കുക.

6. സൂര്യകാന്തി എണ്ണ

6. സൂര്യകാന്തി എണ്ണ

സാധാരണമായി ഭക്ഷ്യ എണ്ണയായി ഉപയോഗിക്കപ്പെടുന്ന സൂര്യകാന്തി എണ്ണ ചര്‍മ്മത്തിനും സുരക്ഷിതമാണ്. വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ സൂര്യകാന്തി എണ്ണ ചര്‍മ്മത്തിന് പോഷണം നല്കും. സംവേദനത്വം കൂടിയ ചര്‍മ്മമുള്ള കുട്ടികളില്‍ ഇത് ഉപയോഗിക്കരുത്.

7. ജമന്തി എണ്ണ

7. ജമന്തി എണ്ണ

ഇതൊരു സുഗന്ധദ്രവ്യമാണ്. സംവേദനത്വം കൂടിയ ചര്‍മ്മത്തിനും, നവജാത ശിശുക്കള്‍ക്കും ഇത് അനുയോജ്യമാണ്. തിണര്‍പ്പുകളും, കുരുക്കളുമൊക്കെ അകറ്റാന്‍ ഇത് ഫലപ്രദമാണ്.

8. തേയിലച്ചെടി ഓയില്‍

8. തേയിലച്ചെടി ഓയില്‍

ഇത് സാധാരണയായി ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. ഒരു പ്രകൃതിദത്ത എണ്ണ എന്നതിന് പുറമേ, ആന്‍റി സെപ്റ്റിക് ഘടകങ്ങളും ഇതില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികള്‍ ഭേദമാക്കാനും, കുഞ്ഞിന് സുഖം നല്കാനും ടീ ട്രീ ഓയിലിന് സാധിക്കും.

9. കാലെണ്ടുല ഓയില്‍

9. കാലെണ്ടുല ഓയില്‍

സൂര്യകാന്തി വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ചെടിയുടെ ഓയിലാണിത്. ഇതും ഒരു സുഗന്ധദ്രവ്യമാണ്. കുളിച്ചതിന് ശേഷം ഇത് ഉപയോഗിച്ച് മസാജ് ചെയ്യാം. സൗമ്യമായ ഗന്ധമുള്ള ഇത് കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കില്ല.

10. ആവണക്കെണ്ണ

10. ആവണക്കെണ്ണ

കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുമ്പ് ആവണക്കെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. വരണ്ട ചര്‍മ്മത്തിലും, തലമുടിയിലും, നഖത്തിലും ഇത് തേക്കാം. ആവണക്കെണ്ണ കുഞ്ഞിന്‍റെ ചുണ്ട്, കണ്ണ് എന്നിവയുടെ സമീപം തേക്കരുത്.

Read more about: baby കുഞ്ഞ്
English summary

Top Oils That Are Good For Baby Skin

Rather it is true that a good oil massage does provide a baby with some much needed relaxation. It also helps keep a baby’s skin soft and smooth, adding extra moisture to the already soft skin.
Story first published: Saturday, January 24, 2015, 11:16 [IST]
X
Desktop Bottom Promotion