നമ്മെ സന്തോഷിപ്പിയ്ക്കും 'കുഞ്ഞു' കാര്യങ്ങള്‍!!

Posted By: Super
Subscribe to Boldsky

ഇപ്പോള്‍ ഒരു നവജാത ശിശു നിങ്ങളുടെ കൈകളില്‍ ഉണ്ടെങ്കില്‍ അവരെ കുറിച്ച്‌ 10 നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. കാരണം എപ്പോഴും മൂത്രമൊഴിച്ചും മലവിസര്‍ജനം നടത്തിയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയായിരിക്കും അവര്‍.

എന്നാല്‍, ഇതിനും അപ്പുറം നവജാത ശിശുക്കളെ സംബന്ധിക്കുന്ന നിരവധി നല്ലകാര്യങ്ങളും ഉണ്ട്‌.തലയിലെ മൃദുവായ മുടി, കുഞ്ഞിവിരലുകളിലെ നഖങ്ങള്‍ അങ്ങനെ അവരെ സംബന്ധിക്കുന്നതെന്തും ആനന്ദദായകങ്ങളാണ്‌.

നവജാത ശിശുവിനെ പരിപാലിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ മനസിലാക്കാന്‍ കഴിയും ചില ദിവസങ്ങള്‍ മറ്റദിവസങ്ങളേക്കാള്‍ എളുപ്പമാണന്ന്‌. എന്നാല്‍ ചില ദിവസങ്ങളില്‍ കുഞ്ഞിന്റെ ആവശ്യങ്ങള്‍ നിറവേറ്റേനുള്ള ശ്രമങ്ങളില്‍ നിങ്ങള്‍ ശാരീരികവും മാനസികവുമായി തളര്‍ന്ന്‌ പോയെന്നിരിക്കാം. ഇങ്ങനെയുള്ളവര്‍ക്കുവേണ്ടിയാണ്‌ ചില കാര്യങ്ങള്‍ താഴെ പറയുന്നത്‌.

കാലുകള്‍

കാലുകള്‍

നവജാത ശിശുക്കളുടെ കാലുകള്‍ പട്ടിനേക്കാള്‍ മൃദുലവും ലോകത്ത്‌ മറ്റെന്തിനേക്കാള്‍ കാണാന്‍ മനോഹരവും ആണ്‌. മനോഹരമായ ഈ കാലുകള്‍ നോക്കി തന്നെ മണിക്കൂറുകള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും വരാം. നടന്നു തുടങ്ങിയിട്ടില്ലാത്ത അവരുടെ കാലുകള്‍ക്ക്‌ മണ്ണോ, മണലോ , കല്ലോ അറിഞ്ഞവയായിരിക്കില്ല. അതിനാല്‍ പട്ടുപോലെ മൃദുലമായിരിക്കും. ആ കുഞ്ഞികാലുകള്‍ തലോടൂ.

ഗന്ധം

ഗന്ധം

നിങ്ങളുടെ മൂക്കുകള്‍ അറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും സുഖകരമായ ഗന്ധമാണ്‌ നവജാത ശിശുക്കളുടേത്‌. അത്‌ നിങ്ങള്‍ക്ക്‌ സന്തോഷം നല്‍കും. അത്‌ നിങ്ങളില്‍ സ്‌നേഹം നിറയ്‌ക്കും. നിങ്ങളുടെ കുട്ടി അല്ലെങ്കില്‍ കൂടി ഈ ഗന്ധം നിങ്ങള്‍ക്ക്‌ മനോഹരമായി തോന്നും. പ്രായമായാലും ഇതേ അനുഭവം നിങ്ങള്‍ക്ക്‌ ഉണ്ടാകും. നിങ്ങളുടെ കുഞ്ഞ്‌ ഈ പ്രായം കഴിഞ്ഞാലും മറ്റ്‌ നവജാത ശിശുക്കളുടെ ഗന്ധം നിങ്ങള്‍ ഇത്തരത്തില്‍ ആസ്വദിക്കാന്‍ ശ്രമിച്ചേക്കാം.

പൃഷ്‌ഠം

പൃഷ്‌ഠം

നവജാത ശിശുവിന്റെ ചെറിയ പൃഷ്‌ഠം കാഴ്‌ചയില്‍ അതിമനോഹരമാണ്‌. അതിനെ കൂറിച്ച്‌ കൂടുതലൊന്നും പറയേണ്ടതില്ല.

ശബ്ദങ്ങള്‍

ശബ്ദങ്ങള്‍

നവജാത ശിശുക്കള്‍ നല്ല ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നവരാണ്‌. അവരുടെ ഗന്ധം മാത്രമല്ല ശബ്ദവും നിങ്ങളെ മയക്കി കളയും. ശിശുക്കള്‍ അവരുടെ എല്ലാ ചലനങ്ങള്‍ക്കും അകമ്പടിയായി ചില ശബ്ദങ്ങള്‍ കേള്‍പ്പിക്കാറുണ്ട്‌. പാലുകുടിക്കുമ്പോഴുള്ള മുക്കലും മൂളലും, രാവിലെ ഉണര്‍ന്നുള്ള കരച്ചില്‍, ശ്വസിക്കുന്നതിനിടയിലുള്ള കുറുകല്‍ എന്നിങ്ങനെ അവര്‍ ഉണ്ടാക്കുന്ന ഓരോ ശബ്ദവും നമ്മളില്‍ സ്‌നേഹവും സന്തോഷവും നിറയ്‌ക്കും.

 എക്കിട്ടം

എക്കിട്ടം

പലതരത്തിലുള്ള ശബ്ദങ്ങള്‍ കുഞ്ഞുങ്ങളില്‍ നിന്നും ഉണ്ടാകാം. ഇതില്‍ മറ്റെന്തിലും മനോഹരം ആയത്‌ അവരുടെ എക്കിട്ടം ആണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യം എക്കിട്ടം ഉണ്ടാകുമ്പോള്‍ നിങ്ങള്‍ വിഷമിച്ചേക്കാം , കാരണം അറിയാതെ പരിഭ്രമിക്കുകയും മറ്റുള്ളവരോട്‌ ചോദിക്കുകയും ചെയ്യും. എന്നാല്‍ പിന്നീട്‌ എത്ര രസകരമാണിതെന്ന്‌ നിങ്ങള്‍ തിരിച്ചറിയും. ഇതിന്റെ ശബ്ദം കൊണ്ട്‌ മാത്രമല്ല, ഓരോ എക്കിട്ടത്തിന്‌ ശേഷവും കുഞ്ഞു മുഖത്തുണ്ടാകുന്ന അമ്പരപ്പ്‌ കണ്ടിട്ട്‌ കൂടിയാണ്‌ നിങ്ങള്‍ ഇത്‌ ഇത്രയും ആസ്വദിക്കുന്നത്‌.

 എക്കിട്ടം

എക്കിട്ടം

പലതരത്തിലുള്ള ശബ്ദങ്ങള്‍ കുഞ്ഞുങ്ങളില്‍ നിന്നും ഉണ്ടാകാം. ഇതില്‍ മറ്റെന്തിലും മനോഹരം ആയത്‌ അവരുടെ എക്കിട്ടം ആണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യം എക്കിട്ടം ഉണ്ടാകുമ്പോള്‍ നിങ്ങള്‍ വിഷമിച്ചേക്കാം , കാരണം അറിയാതെ പരിഭ്രമിക്കുകയും മറ്റുള്ളവരോട്‌ ചോദിക്കുകയും ചെയ്യും. എന്നാല്‍ പിന്നീട്‌ എത്ര രസകരമാണിതെന്ന്‌ നിങ്ങള്‍ തിരിച്ചറിയും. ഇതിന്റെ ശബ്ദം കൊണ്ട്‌ മാത്രമല്ല, ഓരോ എക്കിട്ടത്തിന്‌ ശേഷവും കുഞ്ഞു മുഖത്തുണ്ടാകുന്ന അമ്പരപ്പ്‌ കണ്ടിട്ട്‌ കൂടിയാണ്‌ നിങ്ങള്‍ ഇത്‌ ഇത്രയും ആസ്വദിക്കുന്നത്‌.

 മുഖഭാവങ്ങള്‍

മുഖഭാവങ്ങള്‍

കുഞ്ഞുങ്ങളെ സംബന്ധിച്ച്‌ ലോകത്തുള്ളതെല്ലാം അവര്‍ക്ക്‌ പുതുമയാണ്‌. മുമ്പ്‌ അനുഭവിച്ചറിയാത്ത പുതിയ ഒരു ലോകത്തേക്ക്‌ നിങ്ങള്‍ എത്തിപ്പെട്ടാല്‍ മുഖത്ത്‌ ഉണ്ടാകുന്ന ഭാവഭേദങ്ങള്‍ എന്തെല്ലാം ആയിരിക്കുമെന്ന്‌ ഭാവനയില്‍ കണ്ടു നോക്കുക.

നവജാത ശിശുക്കളുടെ മുഖഭാവങ്ങള്‍ ആമയുടേത്‌ പോലെയാണ്‌, ആമകള്‍ പുറം തോടില്‍ നിന്നും എത്തിനോക്കുന്നപോലെയാണ്‌ ശിശുക്കള്‍ തല ഉയര്‍ത്തി മുഖം നീട്ടി നിങ്ങളെ നോക്കുന്നത്‌. നവജാത ശിശുക്കള്‍ക്ക്‌ അത്ഭുതം നിറഞ്ഞ മുഖമായിരിക്കും എപ്പോഴും . കണ്ണുകള്‍ വിടര്‍ത്തി വായ തുറന്നാവും അവര്‍ നോക്കുക. പല ഭാവങ്ങള്‍ വിടരുന്ന അവരുടെ കുഞ്ഞ്‌ മുഖങ്ങള്‍ അതിമനോഹരമാണ്‌.

ഉറക്കം

ഉറക്കം

രാത്രിയിലായിരിക്കില്ല അവര്‍ കൂടുതല്‍ ഉറങ്ങുക എന്നത്‌ ശരി തന്നെ എന്നാലും നവജാത ശിശുക്കളുടെ ഉറക്കം കാണാന്‍ വളരെ ഭംഗിയാണ്‌. ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്‌ചകളില്‍ ഒന്നാണത്‌. അടച്ച കണ്ണുകളും മനോഹരമായ നീണ്ട കണ്‍പീലികളും എത്രകണ്ടാലും മതിവരില്ല.ഉറക്കത്തില്‍ അവര്‍ നെടുവീര്‍പ്പിടുന്നത്‌ കാണാന്‍ അതിലും ഭംഗിയാണ്‌.

നിങ്ങളുടെ ഒപ്പമുള്ള ഉറക്കം

നിങ്ങളുടെ ഒപ്പമുള്ള ഉറക്കം

നിങ്ങള്‍ക്ക്‌ ഒന്ന്‌ തിരിയാന്‍ പോലും കഴിയാത്ത വിധം നിങ്ങളുടെ കൈകളില്‍ കിടന്ന്‌ കുഞ്ഞുകള്‍ സുഖമായി ഉറങ്ങാറുണ്ട്‌. അതിരാവിലെ മൂന്ന്‌ മണിക്കും മറ്റുമാണീ ഉറക്കം എങ്കില്‍ നിങ്ങള്‍ക്കിത്‌ ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരില്ല. നേരെ മറിച്ച്‌ വൈകുന്നേരങ്ങളില്‍ നിങ്ങള്‍ വിശ്രമിക്കുന്ന സമയത്താണെങ്കില്‍ നന്നായി ആസ്വദിക്കാനും കഴിയും. അവരുടെ മനോഹരമായ ഗന്ധമേറ്റ്‌ അവരെ എത്ര നേരം വേണമെങ്കിലും കൈകളില്‍ കിടത്തി ഉറക്കാം.

നല്‍കുന്ന അനുഭവം

നല്‍കുന്ന അനുഭവം

ഒരു കുഞ്ഞിനെ പ്രസവിച്ച്‌ പരിപാലിച്ച്‌ വളര്‍ത്തുകയാണന്ന്‌ തിരിച്ചറിയുന്നത്‌ പോലെ ആത്മവിശ്വാസം നല്‍കുന്ന മറ്റൊന്നും ലോകത്തില്ല. അതിലും പ്രധാനമായി എന്ത്‌ വേണം?. നിങ്ങള്‍ വിസ്‌മയകരമായ ഒരു കാര്യമാണ്‌ ചെയ്യുന്നത്‌, അതിന്റെ ജീവനുള്ള തെളിവാണ്‌ നിങ്ങളുടെ കുഞ്ഞ്‌. കുഞ്ഞിനെ കൈകളിലെടുത്ത്‌ ഓര്‍മ്മിക്കുക, നിങ്ങള്‍ ഒരു അത്ഭുത സ്‌ത്രീയാണ്‌ നിങ്ങള്‍ക്ക്‌ എന്തും അഭിമാനത്തോടെ ചെയ്യാന്‍ കഴിയും എന്ന്‌ .

 അവരുടെ സ്‌നേഹം

അവരുടെ സ്‌നേഹം

പൂര്‍ണ്ണമായും വ്യവസ്ഥകളൊന്നും ഇല്ലാതെ എറ്റവും പരമമായി നവജാത ശിശുക്കള്‍ അവരുടെ മാതാപിതാക്കെളെ സ്‌നേഹിക്കുന്നു. വാസ്‌തവത്തില്‍ ആറ്‌ മാസം ആകുന്നത്‌ വരെ അവര്‍ വേറെ വ്യക്തിയാണന്ന കാര്യം പോലും അവര്‍ തിരിച്ചറിയില്ല. നിങ്ങളും അവരും ഒന്നാണ്‌ എന്നാണ്‌ അവര്‍ കരുതുക. ഗര്‍ഭപാത്രത്തില്‍ കിടന്നപ്പോള്‍ കേട്ടിരുന്ന നിങ്ങളുടെ ശബ്‌ദം അവര്‍ ഓര്‍മ്മിച്ചെടുക്കും, അവര്‍ നിങ്ങളുടെ ഗന്ധം ഇഷ്ടപ്പെടും. നിങ്ങളുടെ കുഞ്ഞ്‌ നിങ്ങളെ എത്ര സ്‌നേഹിക്കുന്നു എന്ന അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരന്നു പോകും. നിങ്ങളെ അവര്‍ എത്ര സ്‌നേഹിക്കുന്നുണ്ടെന്നും നിങ്ങളുടെ കൈകളില്‍ കിടക്കാന്‍ അവര്‍ എത്ര ഇഷ്ടപ്പെടുന്നുണ്ടെന്നും ഊഹിച്ച്‌ നോക്കൂ.

Read more about: baby കുഞ്ഞ്
English summary

Best Things About New Born We Love

If you’re currently holding your newborn in your arms, you’re probably feeling baffled at how anyone could ever whittle it down to just 10 best things.