പ്ലാസ്റ്റിക് ബോട്ടിലില്‍ കുഞ്ഞിന് പാല്‍ കൊടുക്കാമോ

Posted By:
Subscribe to Boldsky

കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും ഗ്ലാസ് ബോട്ടിലുകളും ലഭ്യമാണ്. എന്നാല്‍ പ്ലാസ്റ്റിക്കിന് ദൂഷ്യഫലങ്ങള്‍ ധാരാളമുള്ളതു കൊണ്ടുതന്ന ഇതില്‍ കുഞ്ഞിനു പാല്‍ നല്‍കാമോയെന്ന കാര്യവും ആശയക്കുഴപ്പമുള്ളതാണ്.

പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബിസ്‌ഫെനോള്‍ എ എന്ന കെമിക്കല്‍. ചൂടുപാലോ ചൂടുപാനീയങ്ങളോ ഇതിലേയ്‌ക്കൊഴിയ്ക്കുമ്പോള്‍ ഇത് പാലില്‍ കലരും. കുഞ്ഞിന്റെ ശരീരത്തില്‍ എത്തുകയും ചെയ്യും.

baby

വേഗത്തില്‍ പ്രായപൂര്‍ത്തിയാകുക, തലച്ചോറിന്റെ വളര്‍ച്ചയെയും പ്രത്യുല്‍പാദന അവയവങ്ങളേയും ബാധിയ്ക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

ഇതേ സമയം ഗ്ലാസ് ബോട്ടിലെങ്കില്‍ ഇതില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടില്ല. ഇവ വൃത്തിയാക്കാനും എളുപ്പമാണ്. റീസൈക്കിള്‍ ചെയ്യാനും എളുപ്പം.

കൈകാര്യം ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഗ്ലാസ് ബോട്ടിലില്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നതു തന്നെയാണ് നല്ലത്. മാതൃത്വം ആരോഗ്യം നല്കുമോ?

Read more about: baby കുഞ്ഞ്
English summary

Are Plastic Bottles Dangerous For Baby

There are pros and cons of using glass baby bottles. So are glass baby bottles better to use? Or are glass bottles better than plastic for babies? Read to know more,
Story first published: Saturday, October 3, 2015, 10:36 [IST]