For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതൃത്വം ആരോഗ്യം നല്കുമോ?

By Super
|

ഗര്‍ഭവും പ്രസവവും ശരീരത്തെ പീഡിപ്പിക്കുകയും, ഉറക്കമില്ലാത്ത രാത്രികളും, കുഞ്ഞിന്‍റെ ശാഠ്യങ്ങളും, വൈകാരികമായ പ്രശ്നങ്ങളുമൊക്കെയായി മാതൃത്വത്തിന് ആരോഗ്യപരമായ ഗുണങ്ങളൊന്നുമുണ്ടാവില്ല എന്നാവും നിങ്ങള്‍ കരുതുക.

കുട്ടി ഓടുമ്പോളും, നിലവിളിക്കുമ്പോളും നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാന്‍ എളുപ്പമാണ്. എന്നാല്‍ മാതൃത്വത്തിന് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നേടിത്തരാനാവും.

മികച്ച വ്യായാമം -

മികച്ച വ്യായാമം -

മദര്‍കെയര്‍ എന്ന പേരന്‍റിംഗ് ഷോപ്പ് അടുത്തകാലത്ത് പുറത്തിറക്കിയ ഒരു സര്‍വ്വേഫലം അനുസരിച്ച് ഒരു മാതാവ് ആദ്യ വര്‍ഷം കുഞ്ഞുങ്ങളെ വെയ്ക്കുന്ന കൈവണ്ടി(ബഗ്ഗി) 750 മൈല്‍ തള്ളുന്നുവെന്നാണ് കണക്ക്. ഇത് യുകെയുടെ ആകെ ദൈര്‍ഘ്യമാണ്. നടക്കുന്നത് ശരീരഭാരം കുറയ്ക്കുന്നത് മാത്രമല്ല, പുഷ്ചെയര്‍ തള്ളുന്നത് പേശികളുടെ വളര്‍ച്ചക്കും സഹായിക്കും.

മികച്ച ഭക്ഷണം

മികച്ച ഭക്ഷണം

അമ്മമാര്‍, പ്രത്യേകിച്ച് മുലയൂട്ടുന്നവര്‍ മികച്ച ആഹാരം കഴിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതിന്‍റെ ഗുണം ഏറെക്കാലം നീണ്ടുനില്‍ക്കും. മിക്ക കുടുംബാംഗങ്ങളും ഭക്ഷണങ്ങള്‍ പുറമേ നിന്ന് വാങ്ങിക്കഴിക്കുമ്പോള്‍, കുട്ടികള്‍ ജനിക്കുന്നതോടെ അമ്മമാര്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് തിരിയും.

രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു

രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു

കുട്ടികളെ വളര്‍ത്തുമ്പോള്‍ ഒരു 'മെന്‍റല്‍ ടഫ്നസ്' വരുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. നിങ്ങളുടെ ചെറിയ കുട്ടികള്‍ ഓരോ രോഗങ്ങളെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ അത് വഴി നിങ്ങളുടെ രോഗപ്രതിരോധശേഷി ഉയരും.

തലച്ചോറിന്‍റെ യൗവ്വനം

തലച്ചോറിന്‍റെ യൗവ്വനം

കുട്ടികളുണ്ടാവുക എന്നതിനര്‍ത്ഥം എല്ലാം വീണ്ടും ചെയ്യാന്‍ പഠിക്കുക എന്നതാണ്. ബോട്ടിലുകള്‍ എങ്ങനെ തയ്യാറാക്കണം, നാപ്പികള്‍ മാറ്റുക, ശ്രദ്ധ തിരിക്കല്‍ വിദ്യകള്‍, കുട്ടിയെ നടക്കാന്‍ പഠിപ്പിക്കല്‍ എന്നിവയെല്ലാം വഴി നിങ്ങളുടെ തലച്ചോറും വികാസം നേടും.

ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നു

ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നു

മുലപ്പാലാണ് കുഞ്ഞിന് നല്ലത് എന്ന് നമ്മള്‍ ഏറെ കേട്ടിട്ടുള്ളതാണ്. എന്നാല്‍ ഇത് നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ? മുലയൂട്ടുന്നത് സ്തനാര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് രക്തസമ്മര്‍ദ്ധം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്.

കൂടുതല്‍ സൂര്യപ്രകാശം

കൂടുതല്‍ സൂര്യപ്രകാശം

കുട്ടികളുണ്ടായിരിക്കുക എന്നതിനര്‍ത്ഥം സിനിമ, സീരിയല്‍, ബാര്‍ തുടങ്ങിയവയ്ക്ക് സമയം കുറവും കൂടുതല്‍ സമയം പുറത്ത് ചെലവഴിക്കുക എന്നുമാണ്. നടക്കാന്‍ പഠിക്കുന്നതായാലും, പാര്‍ക്കിലൂടെ ഓടുന്നതായാലും, സ്പോര്‍ട്സ് പ്രാക്ടീസ് ആയാലും കുട്ടികള്‍ പുറത്ത് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മാതാപിതാക്കളും ഇത് വഴി ആരോഗ്യമുള്ളവരാകും. ശുദ്ധവായു നല്ല മൂഡ് നല്കുകയും, ഓക്സിജന്‍റെ കൂടിയ അളവ് ശ്രദ്ധ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ശീലങ്ങള്‍ മാറ്റാന്‍ സഹായിക്കുന്നു

ശീലങ്ങള്‍ മാറ്റാന്‍ സഹായിക്കുന്നു

സിഗരറ്റ് വലിക്കുന്നതായാലും, ഏറെ സമയം പുറത്ത് ചെലവഴിച്ച് ഉറക്കം നഷ്ടപ്പെടുന്നതായാലും എല്ലാവര്‍ക്കും പല തരത്തിലുള്ള ദുശ്ശീലങ്ങളുണ്ടാകും. എന്നാല്‍ മാതാപിതാക്കളാകുന്നതോടെ അവയെ ചെറുത്ത് തുടങ്ങും. പുകവലിക്കുന്നവര്‍ ഗര്‍ഭകാലത്ത് മറ്റേത് അവസരത്തെക്കാളും പുകവലി കുറയ്ക്കാനുള്ള സാധ്യത മൂന്നിരട്ടിയാണ്. മിക്കവരും പിന്നീട് ഇത് പുനരാരംഭിക്കുകയുമില്ല. മദ്യത്തിന്‍റെ കാര്യവും ഇതിന് സമാനമാണ്.

English summary

Health Benefits Of Motherhood

Here are some of the health benefits of motherhood. Read more to know about,
X
Desktop Bottom Promotion