For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിശുപരിചരണം: ചില അബദ്ധ ധാരണകള്‍

By Super
|

ഒരു കുട്ടി ജനിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ ഉപദേശം കൊണ്ട്‌ ഇരിക്കപ്പൊറുതി കിട്ടില്ല! ബന്ധുക്കള്‍, കൂട്ടുകാര്‍ എന്നുവേണ്ട വഴിയേ പോകുന്നവര്‍ വരെ സൗജന്യമായി ഉപദേശങ്ങള്‍ നല്‍കും. ഇവയില്‍ ചിലത്‌ വളരെ ഉപകാരപ്രദമായിരിക്കും. എന്നാല്‍ മറ്റുള്ളവ കൊണ്ട്‌ ഒരു പ്രയോജനവും ലഭിക്കില്ല.

മറ്റുള്ളവര്‍ പറയുന്നതിന്‌ പിന്നാലെ പോകാതെ ബുദ്ധിപൂര്‍വ്വം ശരിയായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നിങ്ങള്‍ക്കും നിങ്ങളുടെ പൊന്നോമനയ്‌ക്കും നല്ലത്‌. അല്ലെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുകയുമാവാം.

കുഞ്ഞുങ്ങളുടെ പരിചരണവുമായി ബന്ധപ്പെട്ട്‌ തലമുറകളായി കൈമാറിവന്ന പല അബദ്ധധാരണകളുമുണ്ട്‌. അത്തരത്തിലുള്ള ചില ധാരണകള്‍ക്ക്‌ പിന്നിലെ സത്യം നാം തിരിച്ചറിയേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിലൂടെ നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമാവും.

മുതിര്‍ന്നവരുടെ മരുന്നുകള്‍ സുരക്ഷിതം

മുതിര്‍ന്നവരുടെ മരുന്നുകള്‍ സുരക്ഷിതം

ഡോസ്‌ കുറച്ച്‌ കൊടുത്താല്‍ പോലും മുതിര്‍ന്നവര്‍ക്കുള്ള ചില മരുന്നുകള്‍ കുട്ടികളില്‍ അപകടകരമായേക്കാം. മുതിര്‍ന്നവര്‍ക്ക്‌ നല്‍കുന്ന ചുമയ്‌ക്കുള്ള മരുന്ന്‌ നാലുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ ഗുണകരമല്ല. ഇതുമൂലം അസ്വസ്ഥത, ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കുക, ശ്വാസതടസ്സം മുതലായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. രക്തം കട്ടിപിടിക്കുന്നത്‌ തടയാന്‍ സഹായിക്കുന്ന മരുന്നുകള്‍, സൈനസിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ തുടങ്ങിയവയും ഡോസ്‌ കുറച്ച്‌ ശിശുക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കരുത്‌. വയറിന്‌ അസ്വസ്ഥത, ചെറിച്ചില്‍, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ ഈ മരുന്നുകള്‍ വഴിവയ്‌ക്കും.

പല്ലിനൊപ്പം പനിയും വരും

പല്ലിനൊപ്പം പനിയും വരും

ചില രോഗലക്ഷണങ്ങള്‍ രക്ഷകര്‍ത്താക്കള്‍ അവഗണിക്കുമെന്നതാണ്‌ ഇത്തരം അബദ്ധധാരണകള്‍ കൊണ്ടുണ്ടാകുന്ന മറ്റൊരു അപകടം. ശിശുക്കളില്‍ കാണുന്ന പനിയെ പലരും പല്ലുമുളയ്‌ക്കുന്നതുമായി ബന്ധിപ്പിച്ച്‌ കാര്യമായ ശ്രദ്ധ നല്‍കാതിരിക്കാറുണ്ട്‌. എന്നാല്‍ പല്ലുമുളയ്‌ക്കുന്നതും പനിയും തമ്മില്‍ കാര്യമായ ബന്ധമില്ലെന്ന്‌ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ പല്ല്‌ മുളയ്‌ക്കുന്ന സമയത്ത്‌ കുട്ടികള്‍ക്ക്‌ പനി ബാധിച്ചാല്‍ അവരെ ഡോക്ടറെ കാണിച്ച്‌ മറ്റ്‌ കുഴപ്പങ്ങളൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തണം.

പഠിക്കാന്‍ വീഡിയോ

പഠിക്കാന്‍ വീഡിയോ

പ്രത്യേകം തയ്യാറാക്കിയ പഠനോപാദികള്‍ പെട്ടെന്ന്‌ പഠിക്കാന്‍ കുട്ടികളെ സഹായിക്കുമെന്ന്‌ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. എന്നാല്‍ രണ്ട്‌ വയസ്സിന്‌ മുകളില്‍ പ്രായമുള്ള കുട്ടികളില്‍ മാത്രമേ ഇവ ഫലം ചെയ്യൂ. രണ്ട്‌ വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പഠനോപകരണങ്ങള്‍ക്കും വീഡിയോകള്‍ക്കും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വാദത്തിന്‌ ശാസ്‌ത്രീയ പിന്‍ബലമില്ലെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കള്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്‌. വീഡിയോകളും മറ്റും കുട്ടികള്‍ ശ്രദ്ധയോടെ കാണും. ഇതുമൂലം ഇവരില്‍ ഭാഷാപരമായ കഴിവുകള്‍ വികസിക്കാന്‍ താമസമെടുക്കുമെന്നതാണ്‌ യാഥാര്‍ത്ഥ്യം.

വാക്കര്‍ സുരക്ഷിതം

വാക്കര്‍ സുരക്ഷിതം

കുട്ടികള്‍ വീഴാതെ കളിക്കണമെന്ന്‌ ആഗ്രഹിക്കുന്ന രക്ഷകര്‍ത്താക്കള്‍ വാക്കറുകള്‍ വാങ്ങാറുണ്ട്‌. ഇതുമൂലം കുട്ടികള്‍ നടക്കാന്‍ ആരംഭിക്കുന്നത്‌ വൈകുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. വാക്കറിന്റെ സഹായത്തോടെയുള്ള നടത്തം മറ്റുപല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്‌. വാക്കര്‍ ഉപയോഗിച്ച്‌ നടക്കുന്ന കുട്ടി നിങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ തന്നെ സ്‌റ്റെയര്‍കെയ്‌സിലും മറ്റും കയറാന്‍ ശ്രമിക്കും. വാക്കര്‍ നല്‍കുന്ന സുരക്ഷിതത്വത്തെക്കാള്‍ വലിയ അപകടമാണിതെന്ന്‌ പറയേണ്ടതില്ലല്ലോ?

ക്രിബ്‌ ബംപര്‍ വേണം

ക്രിബ്‌ ബംപര്‍ വേണം

തൊട്ടിലിന്റെ വശങ്ങളില്‍ തല തട്ടി കുഞ്ഞുങ്ങള്‍ക്ക്‌ പരുക്ക്‌ പറ്റുമെന്ന്‌ കരുതി ചില രക്ഷകര്‍ത്താക്കള്‍ അതില്‍ ബംപറുകള്‍ (തലയിണകള്‍ പോലുള്ളവ) വയ്‌ക്കാറുണ്ട്‌. തൊട്ടിലില്‍ തട്ടിയെന്ന്‌ കരുതി കുഞ്ഞിന്‌ ഒരു പരുക്കും ഏല്‍ക്കില്ലെന്നതാണ്‌ സത്യം. എന്നാല്‍ ബംപറുകള്‍ വയ്‌ക്കുന്നത്‌ മൂലം കുട്ടികള്‍ക്ക്‌ ശ്വാസതടസ്സം മൂലം അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.

ചെവി വേദനയ്‌ക്ക്‌ മുലപ്പാല്‍

ചെവി വേദനയ്‌ക്ക്‌ മുലപ്പാല്‍

കുട്ടികളുടെ ചെവിയില്‍ അണുബാധ ഉണ്ടായാല്‍ ഒന്നോ രണ്ടോ തുള്ളി മുലപ്പാല്‍ ഒഴിക്കാന്‍ ചിലര്‍ ഉപദേശിക്കാറുണ്ട്‌. ഇതു കൊണ്ട്‌ ഒരു പ്രയോജനവും ഇല്ലെന്ന്‌ മാത്രമല്ല പ്രശ്‌നം സങ്കീര്‍ണ്ണമാവുകയും ചെയ്യാം. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിബോഡികള്‍ ശരീരത്തിന്‌ വളരെ നല്ലതാണ്‌. ഇതില്‍ രോഗാണുക്കളുടെ വളര്‍ച്ചയെ സഹായിക്കുന്ന പഞ്ചസാര പോലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന്‌ മറക്കരുത്‌. ചെവിയുടെ പ്രത്യേക ഘടന മൂലം മുലപ്പാല്‍ അണുബാധയുള്ള ഭാഗത്തെത്താതെ കെട്ടിക്കിടക്കും. ഇത്‌ പുതിയ അണുബാധയ്‌ക്ക്‌ കാരണമാവുകയും ചെയ്യും.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: baby കുഞ്ഞ്
English summary

Six Common Baby Care Myths

There are many common baby care myths usually passed to generations. Here's debunking a few common ones. Read this and keep your baby safe.
Story first published: Friday, September 26, 2014, 11:53 [IST]
X
Desktop Bottom Promotion