For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞില്‍ കുഞ്ഞിനു തണുക്കില്ലേ....

By Super
|

ശൈത്യകാലം വന്നു കഴിഞ്ഞു. ഈ അവസരത്തില്‍ നിങ്ങളുടെ കുഞ്ഞിന് തണുപ്പേല്‍ക്കാതെ സംരക്ഷിക്കാന്‍ നിരവധി വഴികളുണ്ട്. എന്നാല്‍ അവയില്‍ പ്രധാനപ്പെട്ട കാര്യം ചൂട് നല്കുന്ന തുണിയില്‍ കുഞ്ഞിനെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ്. ഇത് ശൈത്യകാലത്തെന്നല്ല എല്ലാ കാലത്തും ചെയ്യേണ്ടതുമാണ്. ഇളകി മറിയുന്ന കുഞ്ഞുങ്ങളെ ഇത്തരത്തില്‍ തുണിയില്‍ പൊതിഞ്ഞ് നിര്‍ത്തുന്നത് അമ്മമാരെ സംബന്ധിച്ച് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്.

പ്രമേഹം ഉള്ളവരോട്‌ ചോദിക്കുന്ന മണ്ടത്തരങ്ങള്‍!!

രാത്രിയില്‍ കുഞ്ഞിന് സുഖപ്രദവും ചുടുള്ളതുമായ അന്തരീക്ഷമൊരുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അധികം ചൂടില്ലാത്ത അവസ്ഥയായിരിക്കണം ഉണ്ടാവേണ്ടത്. അല്ലാത്ത പക്ഷം ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. മറ്റൊരു കാര്യം അമിതമായ ചൂടില്‍ കുഞ്ഞ് കഴിയാനിടയായാല്‍ സഡന്‍ ഇന്‍ഫന്‍റ് ഡെത്ത് സിന്‍ഡ്രോം(എസ്ഐഡിഎസ്) സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നതാണ്.


ശൈത്യകാലത്ത് കുഞ്ഞിന് ചൂട് ലഭിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

1. മസാജ് - കുഞ്ഞ് ഉറങ്ങുന്നതിന് തൊട്ടു മുമ്പായി മൃദുവായ ഒരു മസാജ് നടത്തുക. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രാത്രി മുഴുവനും ശരീരത്തിലെ ചൂട് നിലനിര്‍ത്താനും സഹായിക്കും. സുഖപ്രദമായ ഒരു പുതപ്പ് കൊണ്ട് പുതപ്പിക്കുകയും, കാലില്‍ സോക്സ് ധരിപ്പിക്കുകയും ചെയ്യുക.

2. ചൂടുള്ള പാല്‍ - ചൂടുള്ള പാല്‍ നല്കുന്നത് കുഞ്ഞിന് ചൂടും, നല്ല ഉറക്കവും നല്കും. കിടക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ് പാല്‍ കുട്ടിക്ക് നല്കുക. തണുപ്പ് കാലത്ത് ദിവസവും ഇടക്കിടെ ചൂട് വെള്ളം കുടിപ്പിക്കുന്നതും നല്ലതാണ്.

3. കുഞ്ഞിനെ എടുക്കല്‍ - കുഞ്ഞിനെ നിങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് അല്പസമയം പിടിക്കുക. നിങ്ങളുടെ ശരീരത്തിന്‍റെ ചൂട് കുഞ്ഞിന് ചൂടും സന്തോഷവും പകരും. ശൈത്യകാലങ്ങളില്‍, പ്രത്യേകിച്ച് രാത്രികളില്‍ അമ്മയ്ക്കും അച്ഛനും ചെയ്യാവുന്ന കാര്യമാണിത്.

4. പാദവും ചെവികളും മൂടുക- തണുപ്പ് കാലത്ത് കുഞ്ഞിന്‍റെ പാദങ്ങളും ചെവികളും മൂടുന്നത് പ്രധാനപ്പെട്ട കാര്യമാണ്. കുഞ്ഞിന്‍റെ തലയില്‍ ചൂട് നല്കുന്ന ഒരു തൊപ്പി ധരിപ്പിക്കുക. രാത്രിയില്‍ തണുപ്പ് വര്‍ദ്ധിക്കുമെന്നതിനാല്‍ കാലില്‍ സോക്സ് ധരിപ്പിക്കാന്‍ മറക്കരുത്.

5. തേന്‍ - കുഞ്ഞിന് തണുപ്പ് കാലത്ത് ചൂട് നല്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഒരു സ്പൂണില്‍ തേനെടുത്ത് അതില്‍ വിരല്‍ മുക്കി കുഞ്ഞിന്‍റെ നാവില്‍ തേക്കുക. ഇതിന്‍റെ സ്വാദ് ഇഷ്ടപ്പെടുന്നതിനൊപ്പം കുഞ്ഞിന് ചൂടും, സുഖവും ലഭിക്കും.

How To Keep Baby Warm In WInter

Read more about: baby കുഞ്ഞ്
English summary

How To Keep Baby Warm In WInter

Winter is here and there are tons of ways to keep your baby warm. However, it is generally important to keep your little one wrapped up in warm clothes when it is winter,
X
Desktop Bottom Promotion