കുഞ്ഞിനെ ശരിയായി മസാജ് ചെയ്യൂ

Posted By: Super
Subscribe to Boldsky

നിങ്ങളുടെ സ്നേഹവും സംരക്ഷണവും കുഞ്ഞിനെ അനുഭവവേദ്യമാക്കുന്ന സുഖകരമായ ഒന്നാണ് മസാജിങ്ങ്. ഇത് കുട്ടിക്ക് സുഖവും നല്ല ഉറക്കം നല്കുകയും ചെയ്യും. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മസാജിങ്ങ് സുഖകരമാണല്ലോ. താളത്തിലുള്ള സൗഖ്യദായകമായ സ്പര്‍ശം കുട്ടിയിലും നിങ്ങളിലും ഇത് കാണുന്നുണ്ടെങ്കില്‍ പങ്കാളിയിലും സുഖം നല്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ സഹായിക്കും.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, റിലാക്സ് ചെയ്യാനും, കുട്ടിയുമായി അടുത്ത ബന്ധം രൂപപ്പെടുത്താനും മസാജിങ്ങ് സഹായിക്കും. കുഞ്ഞിനെ മസാജ് ചെയ്യുമ്പോളുള്ള വിവിധ ഘട്ടങ്ങളാണ് ഇവിടെ പറയുന്നത്.

Baby Massage

1. കാലുകള്‍ - കുഞ്ഞിന്‍റെ കാലുകളില്‍ നിന്ന് വേണം മസാജ് ആരംഭിക്കാന്‍. കാരണം മറ്റ് അവയവങ്ങളുമായി താരതമ്യം ചെയ്താല്‍ കാലുകളാണ് സംവേദനത്വം കുറഞ്ഞത്. രണ്ട് കയ്യിലും എണ്ണ തേച്ച് തുടയില്‍ ചുറ്റി ഇരു കൈകകള്‍ കൊണ്ടും മാറി മാറി വലിക്കുക. ഓരോ കാലും മാറി മാറി ചെയ്യുക.

2. പാദം - പാദങ്ങളിലൊന്ന് കയ്യിലെടുത്ത് ഇരു ദിശകളിലേക്കും 4-5 തവണ പതിയെ തിരിക്കുക. തുടര്‍ന്ന് മുട്ട് മുതല്‍ വിരലറ്റം വരെ മസാജ് ചെയ്യുക. ഇരുപാദങ്ങളിലും ഇത്തരത്തില്‍ ചെയ്യണം.

3. ഉള്ളങ്കാല്‍ - വിരലുകള്‍ ഉപയോഗിച്ച് ഉള്ളങ്കാലില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക.

4. വിരലുകള്‍ - നിങ്ങളുടെ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയില്‍ കുഞ്ഞിന്‍റെ വിരലുകളെടുത്ത് വലിക്കുക. ഇരു കാലുകളിലും ഇങ്ങനെ ചെയ്യുക.

5. കൈത്തണ്ട - കുഞ്ഞിന്‍റെ ഒരു കൈ നിങ്ങളുടെ കൈയ്യിലെടുത്ത് കക്ഷം മുതല്‍ കൈത്തണ്ട വരെ പാല്‍കറക്കുന്നത് പോലെ ഉഴിയുക. ഇതിന് ശേഷം കൈത്തണ്ട ഇരു വശങ്ങളിലേക്കും 4-5 തവണ തിരിക്കുക. കൈ മാറ്റി ഇത് വീണ്ടും ചെയ്യുക.

6. കൈകള്‍ - നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് കുഞ്ഞിന്‍റെ കൈവെള്ളയ്ക്കകത്ത് വൃത്താകൃതിയില്‍ ഉഴിയുക.

7. വിരലുകള്‍ - ഇരു കൈകളിലും തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിലായി ഒരോ വിരലും പിടിച്ച് മുന്നോട്ട് വലിക്കുക.

8. മുഖവും തലയും - കുഞ്ഞിന്‍റെ തലയുടെ പിന്‍ഭാഗത്ത് പിടിച്ച് തലയോട്ടിയില്‍ വിരല്‍ കൊണ്ട് മസാജ് ചെയ്യുക. ഇതിന് ശേഷം പുരികങ്ങള്‍, അടച്ച കണ്ണുകള്‍, മൂക്കിന്‍റെ പാലം, കവിളുകള്‍ എന്നിവ മസാജ് ചെയ്യുക. തുടര്‍ന്ന് കാതും, താടിയും വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക.

9. നെഞ്ച് - പ്രാര്‍ത്ഥിക്കുന്ന രീതിയില്‍ കൈകള്‍ കുട്ടിയുടെ നെഞ്ചിന് മേലെ ചേര്‍ത്ത് പിടിച്ച് കൈകള്‍ പതിയെ തുറക്കുക. കുഞ്ഞിന്‍റെ നെഞ്ചിന് മേലെ കൈകള്‍ പരത്തി മസാജ് ചെയ്യുക. ഇത് പലയാവര്‍ത്തി ചെയ്യുക.

10. പുറം - കുഞ്ഞിനെ കമിഴ്ത്തി കിടത്തി വൃത്താകൃതിയില്‍ കഴുത്ത് മുതല്‍ അരക്കെട്ട് വരെ നട്ടെല്ലിനിരുവശവും മസാജ് ചെയ്യുക.

Read more about: baby കുഞ്ഞ്
English summary

How To Give Your Baby A Complete Body Massage

Massage is warm and lovely way to convey your love and care to your baby. It comforts and helps the baby to sleep. Here is a complete guide on how to give your baby a complete body massage.