മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 10% കുറവ്‌

Posted By: Archana V
Subscribe to Boldsky

കുഞ്ഞിന്റെ ആരോഗ്യത്തിന്‌ ഗുണകരമാകുന്ന നിരവധി ഘടകങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്‌. ഇതില്‍ നവജാത ശിശുവിന്‌ ആവശ്യമായ നിരവധി പോഷകങ്ങള്‍ക്ക്‌ പുറമെ വൈദ്യശാസ്‌ത്രപരമായി നിര്‍മ്മിക്കാന്‍ കഴിയാത്ത ആന്റിബോഡികളും ഉള്‍പ്പെടുന്നു. മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച്‌ വേറെയും നിരവധി ഗുണങ്ങള്‍ ഉണ്ട്‌. മുലയൂട്ടുന്ന അമ്മമാരില്‍ പിന്നീട്‌ ഹൃദയാഘാതവും മസ്‌തിഷ്‌കാഘാതവും വരാനുള്ള സാധ്യത കുറഞ്ഞേക്കുമെന്നാണ്‌ പുതിയ ഗവേഷണം പറയുന്നത്‌.

feeding

അമേരിക്കന്‍ ഹേര്‍ട്ട്‌ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പഠയുന്നത്‌ മുലയൂട്ടുന്ന അമ്മമാരുടെ പിന്നീടുള്ള ജീവിതത്തില്‍ ഹൃദ്രോഗങ്ങളും മസ്‌തിഷ്‌കാഘാതവും വരാനുള്ള സാധ്യത 10 ശതമാനം കുറവാണ്‌ എന്നാണ്‌. ചൈന കഡൂരി ബയോബാങ്ക്‌ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 2,89,573 ചൈനീസ്‌ വനിതകളില്‍ നിന്നുള്ള വിവരങ്ങള്‍ പഠനത്തിനായി വിശകലനം ചെയ്‌തു. ഇവരുടെ പ്രത്യുത്‌പാദനപരമായ ചരിത്രവും ജീവിതശൈലി സംബന്ധിച്ച കാര്യങ്ങളും ്‌ പഠനം ലഭ്യമാക്കി.

fdng

അധിക കലോറി വളരെ പെട്ടെന്ന്‌ എരിച്ചു കളയാന്‍ മുലയൂട്ടല്‍ സഹായിക്കും. അങ്ങനെ ഗര്‍ഭകാലത്തിന്‌ ശേഷമുണ്ടായ ശരീര ഭാരം വളരെ വേഗത്തില്‍ നഷ്ടപ്പെടുത്താന്‍ കഴിയും.

" മുലയൂട്ടുന്നതില്‍ നിന്നും അമ്മയ്‌ക്ക്‌ ലഭിക്കുന്ന പ്രയോജനങ്ങള്‍ ഗര്‍ഭകാലത്തിന്‌ ശേഷം അമ്മയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുനക്രമീകരിക്കുന്നതില്‍ നിന്നും വിശദീകരിക്കാന്‍ കഴിയും " യൂണിവേഴ്‌സിറ്റി ഓഫ്‌ ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകനായ സണ്ണി പീറ്റേഴ്‌സ്‌ പറയുന്നു. പ്രസവ ശേഷം അമ്മമാരിലുണ്ടാകുന്ന അമിത ഭാരം കുറയ്‌ക്കാനുള്ള പ്രകൃതിദത്തവും ഏറ്റവും എളുപ്പമുള്ളതുമായ മാര്‍ഗ്ഗമാണ്‌ മുലയൂട്ടല്‍.

fdng

കഠിനമായ ഭക്ഷണക്രമം, വ്യായാമം പോലുള്ള മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നതിനേക്കാള്‍ മികച്ച മാര്‍ഗ്ഗം ഇതു തന്നെയാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

"ഗര്‍ഭധാരണം സ്‌ത്രീകളുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നാടകീയമായ പല മാറ്റങ്ങളും വരുത്തും. കുട്ടിയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നതിനായി അമ്മയുടെ ശരീരത്തില്‍ കൊഴുപ്പ്‌ ശേഖരിക്കപ്പെടാന്‍ തുടങ്ങും. മുലയൂട്ടലിലൂടെ ഇങ്ങനെ ശേഖരിക്കപ്പട്ട കൊഴുപ്പ്‌ വളരെ വേഗത്തില്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയും " പീറ്റര്‍ വിശദീകരിച്ചു.

fdng

ഗര്‍ഭകാലത്തിന്‌ ശേഷം ശരീരഭാരം കുറയുക, താഴ്‌ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ പോലുള്ള ഹ്രസ്വകാല ഗുണങ്ങള്‍ മുലയൂട്ടലിലൂടെ അമ്മമാര്‍ക്ക്‌ ലഭിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്ന മുന്‍ ഗവേഷണത്തിന്‌ ശേഷമാണ്‌ ഇപ്പോഴത്തെ പഠനം എത്തിയിരിക്കുന്നത്‌.

"അമ്മയ്‌ക്കും കുഞ്ഞിനും പ്രയോജനം ലഭിക്കുമെന്നതിനാല്‍ മുലയൂട്ടല്‍ കൂടുതല്‍ വ്യാപകമാകാന്‍ നിലവിലെ കണ്ടെത്തലുകള്‍ പ്രോത്സാഹനം നല്‍കും" യൂണിവേഴ്‌സിറ്റി ഓഫ്‌ ഓക്‌സ്‌ഫോഡിലെ സാംക്രമികരോഗശാസ്‌ത്ര വിഭാഗത്തിലെ പ്രൊഫസര്‍ ഷെങ്‌മിങ്‌ ഷെന്‍ പറഞ്ഞു.

fdng

അമേരിക്കന്‍ ഹേര്‍ട്ട്‌ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പ്രകാരം മുലയൂട്ടുന്ന അമ്മമാരുടെ പിന്നീടുള്ള ജീവിതത്തില്‍ ഹൃദ്രോഗങ്ങളും മസ്‌തിഷ്‌കാഘാതവും വരാനുള്ള സാധ്യത കുറവാണ്‌ . മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദ്രോഗ സാധ്യത 10 ശതമാനം കുറവാണ്‌ എന്ന്‌ മൂന്ന്‌ ലക്ഷത്തോളം സ്‌ത്രീകളില്‍ നടത്തിയ പഠനത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു.

മുലയൂട്ടന്നതിലൂടെ അമ്മയ്‌ക്കും കുഞ്ഞിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതായി മുമ്പൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. താഴ്‌ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ , ശരീരഭാരം കുറയുക എന്നിവയാണ്‌ അമ്മമാര്‍ക്ക്‌ ലഭിക്കുന്ന പ്രയോജനങ്ങള്‍.

fdng

ചൈന കഡൂരി ബയോബാങ്ക്‌ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 2,89,573 ചൈനീസ്‌ വനിതകളെയും ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഒരു സ്‌ത്രീയ്‌ക്കും പഠനത്തില്‍ പങ്കെടുക്കുമ്പോള്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സ്‌ത്രീകളില്‍ ഭൂരിഭാഗവും അമ്മമാരും ആയിരുന്നു.

പഠനം തുടങ്ങി എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം 16,671 സ്‌ത്രീകള്‍ക്ക്‌ ഹൃദയധമനീ രോഗങ്ങളും 23,983 സ്‌ത്രീകള്‍ക്ക്‌ മസ്‌തിഷ്‌കാഘാതവും ഉണ്ടായി. ഹൃദ്രോഗ സാധ്യതയില്‍ 9 ശതമാനവും മസ്‌തിഷ്‌കാഘാത സാധ്യതയില്‍ 8 ശതമാനവും കുറവിന്‌ പുറമെ ഓന്നോ രണ്ടോ വര്‍ഷം മുലയൂട്ടിയ സ്‌ത്രീകളെ സംബന്ധിച്ച്‌ ഹൃദ്രോഗ സാധ്യതയില്‍ 18 ശതമാനവും മസ്‌തിഷ്‌കാഘാത സാധ്യതയില്‍ 17 ശതമാനവും കുറവ്‌ കാണപ്പെട്ടു.

fdng

ഹൃദ്രോഗ സാധ്യതയ്‌ക്കുള്ള പ്രധാന കാരണങ്ങള്‍ പുകവലി, പൊണ്ണത്തടി, പ്രമേഹം എന്നിവയാണന്നാണ്‌ ഗവേഷണത്തില്‍ കണ്ടെത്തിയത്‌. മുലയൂട്ടുന്ന സ്‌ത്രീകളില്‍ പൊതുവെ ആരോഗ്യകരമായ ജീവിതശൈലി ആയിരിക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്‌ക്കാന്‍ ഇതും കാരണമാകുന്നുണ്ടെന്നുമാണ്‌ പഠനം പറയുന്നത്‌.

" ആകസ്‌മികമായി ഉണ്ടാകുന്ന കാര്യങ്ങള്‍ നമുക്ക്‌ പറയാന്‍ കഴിയില്ല, എന്നാല്‍ മുലയൂട്ടുന്നതില്‍ നിന്നും അമ്മയ്‌ക്ക്‌ ലഭിക്കുന്ന പ്രയോജനങ്ങള്‍ ഗര്‍ഭകാലത്തിന്‌ ശേഷം അമ്മയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുനക്രമീകരിക്കുന്നതില്‍ നിന്നും വിശദീകരിക്കാന്‍ കഴിയും " പഠനത്തെ കുറിച്ച്‌ എഴുതിയ യൂണിവേഴ്‌സിറ്റി ഓഫ്‌ ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകന്‍ സണ്ണി പീറ്റേഴ്‌സ്‌ പറയുന്നു.

" കുട്ടിയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നതിനായി അമ്മയുടെ ശരീരത്തില്‍ കൊഴുപ്പ്‌ ശേഖരിക്കപ്പെടാന്‍ തുടങ്ങുന്നതിനാല്‍ ഗര്‍ഭധാരണത്തോടെ സ്‌ത്രീകളുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നാടകീയമായ പല മാറ്റങ്ങളും വരും. മുലയൂട്ടലിലൂടെ ഈ കൊഴുപ്പ്‌ വളരെ വേഗത്തില്‍ പൂര്‍ണമായി ഇല്ലാതാകും ".

fdng

സ്‌ത്രീകള്‍ സ്വയം ലഭ്യമാക്കിയ വിവരങ്ങള്‍ ആശ്രയിച്ചുള്ള നിരീക്ഷണം എന്ന രീതിയിലായിരുന്നു പഠനം എന്നതിനാല്‍ പരിണിതഫലം അടിസ്ഥാനമാക്കിയുള്ള നിര്‍ണ്ണയം പരിമിതമാണ്‌. ഇപ്പോഴും മുലയൂട്ടുന്ന അമ്മമാരില്‍ ഇത്‌ പരീക്ഷിച്ച്‌ നോക്കാന്‍ കഴിയും.

2016 ല്‍ , യുഎസിലെ 30 ശതമാനത്തോളം സ്‌ത്രീകള്‍ ശരാശരി ഒരു വര്‍ഷത്തോളം കുഞ്ഞുങ്ങളെ മുലയൂട്ടിയതായാണ്‌ ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ചൈനയില്‍ മുലയൂട്ടല്‍ കൂടുതല്‍ വ്യാപകമാണ്‌. പഠനത്തില്‍ പങ്കെടുത്ത 97 ശതമാനം സ്‌ത്രീകളും ശരാശരി 12 മാസത്തോളം കുട്ടികളെ മൂലയൂട്ടിയവരാണ്‌.

fdng

" അമ്മയ്‌ക്കും കുഞ്ഞിനും ഗുണം ലഭിക്കുന്നതിന്‌ മുലയൂട്ടല്‍ കൂടുതല്‍ വ്യാപകമാക്കാന്‍ നിലവിലെ കണ്ടെത്തലുകള്‍ പ്രോത്സാഹനം നല്‍കും യൂണിവേഴ്‌സിറ്റി ഓഫ്‌ ഓക്‌സ്‌ഫോഡിലെ സാംക്രമികരോഗശാസ്‌ത്ര വിഭാഗത്തിലെ പ്രൊഫസര്‍ ഷെങ്‌മിങ്‌ ഷെന്‍ പറഞ്ഞു.

" ആദ്യ ആറ്‌ മാസകാലയളവില്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടണം എന്ന ലോകാരോഗ്യ സംഘടനയടെ നിര്‍ദ്ദേശത്തെ പിന്തുണയ്‌ക്കുന്നതാണ്‌ നിലവിലെ പഠനം "

English summary

Lower Risk Of Heart Attack For Breast Feeding Mothers

Virtually all mothers can breastfeed, provided they have accurate information, and the support of their family, the health care system and society at large.Read the benefits to mother and baby through breast feeding.
Story first published: Thursday, March 22, 2018, 16:00 [IST]