For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസിനെ നിയന്ത്രിക്കാം, ജീവിതം സുന്ദരമാക്കാം; ഇന്ന് ലോക മാനസിക ആരോഗ്യ ദിനം

|
World Mental Health Day 2022 Date, Theme, History And Significance in Malayalam

നിങ്ങളുടെ മാനസികാരോഗ്യം നിങ്ങളുടെ ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ധാരണ വളര്‍ത്തുന്നതിനായി വര്‍ഷംതോറും ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു. മാനസിക ആരോഗ്യം നിങ്ങളെ മാനസികമായും വൈകാരികമായും സാമൂഹികമായും എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് നിര്‍ണ്ണയിക്കുന്നു. ജീവിതത്തിന്റെ ഓരോ മേഖലയിലും നിങ്ങളുടെ മാനസികാരോഗ്യം വളരെയേറെ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍, ഉചിതമായ നടപടികള്‍ ഉപയോഗിച്ച് ഓരോരുത്തരും അവരുടെ മാനസിക ആരോഗ്യം സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ലോക മാനസിക ആരോഗ്യ ദിനത്തെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

ലോക മാനസികാരോഗ്യ ദിനത്തിന്റെ ചരിത്രം

1992 ഒക്ടോബര്‍ 10ന് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിന്റെ വാര്‍ഷിക പ്രവര്‍ത്തനമായാണ് ലോക മാനസികാരോഗ്യ ദിനം ആദ്യമായി ആചരിച്ചത്. മാനസികാരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, മാനസിക പ്രസക്തമായ വിഷയങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയായിരുന്നു അതിന്റെ ലക്ഷ്യം. ഈ കാമ്പെയ്നിന്റെ ജനപ്രീതി കണ്ട്, 1994ല്‍ 'മാനസികാരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍' എന്ന വിഷയത്തില്‍ ആദ്യമായി ഒരു ദിനാചരണം സംഘടിപ്പിച്ചു.

ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രാധാന്യം

ഒരു വ്യക്തിക്ക് ജീവിതത്തിന്റെ സാധാരണ സമ്മര്‍ദങ്ങളെ നേരിടാന്‍ കഴിയുന്ന അവസ്ഥയായാണ് മാനസികാരോഗ്യത്തെ വിശേഷിപ്പിക്കുന്നത്. മാനസികാരോഗ്യത്തില്‍ നമ്മുടെ വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉള്‍പ്പെടുന്നു. നാം എങ്ങനെ ചിന്തിക്കുന്നു, അനുഭവിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിനെ മാനസികാരോഗ്യം പലതരത്തില്‍ ബാധിക്കുന്നു. നാം സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യുന്നു, മറ്റുള്ളവരുമായി ബന്ധപ്പെടുന്നു, ഓരോ കാര്യങ്ങളും എങ്ങനെ തിരഞ്ഞെടുപ്പുക്കുന്നു എന്നിവയെല്ലാം മാനസിക ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. കുട്ടിക്കാലം, കൗമാരം, യൗവനം എന്നിങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മാനസികാരോഗ്യം പ്രധാനമാണ്. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, അത് നിങ്ങളുടെ ചിന്ത, മാനസികാവസ്ഥ, പെരുമാറ്റം എന്നിവയെ ബാധിച്ചേക്കാം.

ലോക മാനസികാരോഗ്യ ദിനം 2022 പ്രമേയം

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ലക്ഷ്യം ലോകമെമ്പാടുമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയും മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ്. 2022 ലെ ലോക മാനസികാരോഗ്യ ദിന പ്രമേയം 'മാനസിക ആരോഗ്യം അസമത്വ ലോകത്ത്' എന്നതാണ്, ഇത് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

English summary

World Mental Health Day 2022 Date, Theme, History And Significance in Malayalam

World Mental Health Day is observed on 10 October every year. Read on to know about the theme, history and significance of mental health day.
Story first published: Monday, October 10, 2022, 9:16 [IST]
X
Desktop Bottom Promotion