For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക പ്രഥമശുശ്രൂഷാ ദിനം; ജീവന്‍ രക്ഷിക്കാന്‍ പ്രഥമ ശുശ്രൂഷയുടെ പങ്ക്

|

എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച ലോക പ്രഥമശുശ്രൂഷ ദിനം ആചരിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 10 നാണ് ലോക പ്രഥമശുശ്രൂഷ ദിനം. പ്രഥമശുശ്രൂഷയ്ക്ക് എങ്ങനെ ജീവന്‍ രക്ഷിക്കാനാകും എന്നതിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്താനാണ് ഈ ദിനം ആചരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐഎഫ്ആര്‍സി) പറയുന്നത്, പ്രഥമശുശ്രൂഷ എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏറ്റവും ദുര്‍ബലരായവര്‍ക്ക് ലഭ്യമാകണമെന്നും അത് വികസന തന്ത്രത്തിന്റെ ഘടകമായിരിക്കണം എന്നുമാണ്.

Most read: മനസ് നിയന്ത്രിക്കാം, ശ്രദ്ധയും കൂട്ടാം; ഈ യോഗാമുറകള്‍ അഭ്യസിച്ചാലുള്ള നേട്ടംMost read: മനസ് നിയന്ത്രിക്കാം, ശ്രദ്ധയും കൂട്ടാം; ഈ യോഗാമുറകള്‍ അഭ്യസിച്ചാലുള്ള നേട്ടം

എല്ലാ ആളുകള്‍ക്കും പ്രഥമശുശ്രൂഷാ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും അപകടമുണ്ടായാല്‍ പ്രഥമ ശുശ്രൂഷയുടെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. പ്രഥമശുശ്രൂഷാ പരിശീലനം നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും കഴിവുകളും മാത്രമല്ല നല്‍കുന്നത്, അത്യാവശ്യ ഘട്ടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള ആത്മവിശ്വാസവും ഇത് നല്‍കുന്നു.

ലോക പ്രഥമശുശ്രൂഷ ദിനം ചരിത്രവും പ്രാധാന്യവും

ലോക പ്രഥമശുശ്രൂഷ ദിനം ചരിത്രവും പ്രാധാന്യവും

2000ല്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റി, ലോക പ്രഥമശുശ്രൂഷ ദിനം സ്ഥാപിച്ചു. 1859 ജൂണ്‍ 24ന് ജനീവയിലെ യുവ വ്യാപാരിയായ ഹെന്റി ഡുനന്റ്, സോള്‍ഫെറിനോ യുദ്ധത്തില്‍ ഭയാനകമായ ദുരിതവും വേദനയും അനുഭവിച്ചു. അദ്ദേഹം യുദ്ധബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയും താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മ്മാണത്തില്‍ സഹായിക്കുകയും ചെയ്തു. 1863-ല്‍ അദ്ദേഹത്തിന്റെ 'എ മെമ്മറി ഓഫ് സോള്‍ഫെറിനോ' എന്ന പുസ്തകം ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് രൂപീകരിക്കാന്‍ പ്രേരിപ്പിച്ചു. ഈ ദിവസം, ലോകമെമ്പാടുമുള്ള നൂറിലധികം റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികള്‍ പ്രഥമശുശ്രൂഷയുടെ ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

പ്രഥമശുശ്രൂഷയുടെ ലക്ഷ്യം

പ്രഥമശുശ്രൂഷയുടെ ലക്ഷ്യം

ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ സമയബന്ധിതമായ വൈദ്യസഹായം ലഭിക്കാത്തതിനാല്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ദുരന്തങ്ങളിലും അപകടങ്ങളിലും മറ്റുമായി പ്രഥമശുശ്രൂഷ നടത്തുന്നത് മരണങ്ങള്‍, പരിക്കുകള്‍, ആഘാതം എന്നിവ ഫലപ്രദമായി കുറയ്ക്കാന്‍ സഹായിക്കുന്നു. ജീവന്‍ രക്ഷിക്കുക, രോഗം വഷളാകുന്നത് തടയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Most read:അറിയുമോ കൂണ്‍ കഴിച്ചാലുള്ള ഈ പ്രത്യാഘാതങ്ങള്‍? ദോഷം പലവിധംMost read:അറിയുമോ കൂണ്‍ കഴിച്ചാലുള്ള ഈ പ്രത്യാഘാതങ്ങള്‍? ദോഷം പലവിധം

ലക്ഷ്യവും സന്ദേശവും

ലക്ഷ്യവും സന്ദേശവും

പരിക്കേറ്റവരുടെയോ രോഗികളുടെയോ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക എന്നതാണ് ലോക പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ ആദ്യ ലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യം, പ്രഥമശുശ്രൂഷ നല്‍കി അണുബാധ ഒഴിവാക്കാന്‍ ശ്രമിച്ച് പരിക്കേറ്റ വ്യക്തിയുടെ അവസ്ഥ കൈകാര്യം ചെയ്യുക എന്നതാണ്. മൂന്നാമത്തെ ലക്ഷ്യം പരിക്കേറ്റ വ്യക്തിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക എന്നതാണ്. പ്രഥമശുശ്രൂഷ നല്‍കുമ്പോള്‍ ഒരാള്‍ ജാഗ്രത പാലിക്കണം. എന്തുചെയ്യണമെന്ന് ഉറപ്പില്ലെങ്കില്‍, മറ്റുള്ളവരില്‍ നിന്നും പ്രൊഫഷണലുകളായ ആളുകളില്‍ നിന്നും സഹായം തേടണം.

ആജീവനാന്ത പ്രഥമ ശുശ്രൂഷ( Lifelong First Aid) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പ്രായഭേദമന്യേ, പ്രഥമശുശ്രൂഷ വൈദഗ്ധ്യവും അറിവും സുരക്ഷിതവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഗുണമേന്മയുള്ള പ്രഥമശുശ്രൂഷാ പാഠങ്ങള്‍ ലഭിക്കണം.

അവശ്യം വേണ്ട പ്രഥമശുശ്രൂഷാ കിറ്റ്

അവശ്യം വേണ്ട പ്രഥമശുശ്രൂഷാ കിറ്റ്

ഒരു നാലംഗ കുടുംബത്തിന് ആവശ്യമായ പ്രഥമശുശ്രൂഷ കിറ്റില്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. ആവശ്യവും വ്യവസ്ഥയും അനുസരിച്ച് കിറ്റ് പരിഷ്‌കരിക്കാവുന്നതാണ്.

* ഒരു പ്രഥമശുശ്രൂഷാ കൈപ്പുസ്തകം

* 2 കംപ്രസ് ഡ്രെസ്സിംഗ് അബ്‌സോര്‍ബന്റ് (5 x 9 ഇഞ്ച്)

* വ്യത്യസ്ത വലുപ്പത്തിലുള്ള 25 ഒട്ടുന്ന ബാന്‍ഡേജുകള്‍

* 1 റോള്‍ ഒട്ടുന്ന ക്ലോത്ത് ടേപ്പ് (10 യാര്‍ഡ് x 1 ഇഞ്ച്)

* 5 പായ്ക്ക് ആന്റിബയോട്ടിക് ഓയിന്‍മെന്റ്

* 5 സാച്ച് ആന്റിസെപ്റ്റിക് വൈപ്പുകള്‍

* 2 ആസ്പിരിന്‍ പാക്കറ്റുകള്‍ (81 മില്ലിഗ്രാം വീതം)

* അടിയന്തര സാഹചര്യങ്ങള്‍ക്കായി 1 പുതപ്പ്

* 1 ഒബ്‌സ്റ്റക്കിള്‍ ടു ബ്രീത്തിംഗ് (വണ്‍-വേ വാല്‍വ് ഉള്ളത്)

* 1 കോള്‍ഡ് കംപ്രസ്

* 2 ജോഡി ലാറ്റക്‌സ് രഹിത കയ്യുറകള്‍

* 2 പാക്കറ്റ് ഹൈഡ്രോകോര്‍ട്ടിസോണ്‍ ഓയിന്‍മെന്റ്

* 1 നെയ്‌തെടുത്ത റോള്‍ (റോളര്‍) ബാന്‍ഡേജ്, 3 ഇഞ്ച്.

* 1 ബാന്‍ഡേജ് റോളര്‍ (4 ഇഞ്ച് വീതി)

* 5 അണുവിമുക്തമായ ഗോസ് പാഡുകള്‍, 3 x 3 ഇഞ്ച്.

* 5 ജോഡി അണുവിമുക്തമാക്കിയ ഗോസ് പാഡുകള്‍ (4 x 4 ഇഞ്ച്)

* മെര്‍ക്കുറി അല്ലാത്ത/ഗ്ലാസ് അല്ലാത്ത തെര്‍മോമീറ്റര്‍

* ഒരു ത്രികോണത്തിന്റെ ആകൃതിയിലുള്ള 2 ബാന്‍ഡേജുകള്‍

* ട്വീസറുകള്‍

Most read:അസ്ഥിമജ്ജയുടെ ആരോഗ്യം കാത്ത് എല്ലിന് കരുത്തേകും; ഈ ഭക്ഷണങ്ങള്‍ മികച്ചത്Most read:അസ്ഥിമജ്ജയുടെ ആരോഗ്യം കാത്ത് എല്ലിന് കരുത്തേകും; ഈ ഭക്ഷണങ്ങള്‍ മികച്ചത്

English summary

World First Aid Day 2022 Date, Theme, History, Significance and Why First Aid is Important in Malayalam

Every year on the second Saturday of September, World First Aid Day is observed. Read on the theme, history, significance of this day.
X
Desktop Bottom Promotion