For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രദ്ധിക്കാം, പ്രമേഹം എന്ന വിട്ടുമാറാത്ത രോഗാവസ്ഥയെ; ഇന്ന് ലോക പ്രമേഹ ദിനം

|

പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിക്കുന്നു. 1922ല്‍ ചാള്‍സ് ഹെര്‍ബര്‍ട്ട് ബെസ്റ്റിനൊപ്പം ഇന്‍സുലിന്‍ ഹോര്‍മോണ്‍ കണ്ടുപിടിച്ച സര്‍ ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാ വര്‍ഷവും നവംബര്‍ 14ന് ലോക പ്രമേഹ ദിനം ആചരിക്കുന്നത്. ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയില്‍ പ്രമേഹം എന്ന വിട്ടുമാറാത്ത രോഗാവസ്ഥ ഒരു പ്രധാന പ്രശ്‌നമായി ആളുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള 463 ദശലക്ഷം ആളുകള്‍ ടൈപ്പ്-2 പ്രമേഹബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. കണക്കുകള്‍ ഇനിയും ഉയരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം ഒരു വ്യക്തിയുടെ നേരത്തെയുള്ള മരണസാധ്യത ഇരട്ടിയാക്കും.

Most read: മാറുന്ന കാലാവസ്ഥയില്‍ ന്യുമോണിയ വഷളാകും; തടയാന്‍ വഴിയിത്Most read: മാറുന്ന കാലാവസ്ഥയില്‍ ന്യുമോണിയ വഷളാകും; തടയാന്‍ വഴിയിത്

ഭക്ഷണശീലങ്ങളില്‍ വ്യത്യാസമുള്ളതിനാല്‍ നഗരവാസികളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ പ്രമേഹ രോഗികളുടെ എണ്ണം കുറവാണ്. പ്രമേഹം തടയുന്നതിന് അവബോധം മാത്രമല്ല, ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാനമാണ്. ക്രമരഹിതമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും പ്രമേഹ രോഗത്തിന് പ്രധാന കാരണമാകുന്നു. ലോക പ്രമേഹ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും സന്ദേശവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ലോക പ്രമേഹ ദിനം സന്ദേശം

ലോക പ്രമേഹ ദിനം സന്ദേശം

2021-23 വര്‍ഷത്തെ ലോക പ്രമേഹ ദിനത്തിന്റെ സന്ദേശം 'പ്രമേഹ പരിചരണത്തിലേക്കുള്ള പ്രവേശനം - ഇപ്പോഴല്ലെങ്കില്‍, എപ്പോള്‍' എന്നാണ്. പ്രമേഹത്തെക്കുറിച്ചുള്ള യുഎന്‍ പ്രമേയം പാസാക്കിയതിന് ശേഷം 2007ല്‍ അംഗീകരിച്ച നീല വൃത്താകൃതിയിലുള്ള ലോഗോയാണ് പ്രമേഹ കാമ്പെയ്‌നുകളെ പ്രതിനിധീകരിക്കുന്നത്. പ്രമേഹ ബോധവത്കരണത്തിന്റെ ആഗോള പ്രതീകമാണ് നീല വൃത്തം.

ലോക പ്രമേഹ ദിനം ചരിത്രം

ലോക പ്രമേഹ ദിനം ചരിത്രം

1991ല്‍ ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫൗണ്ടേഷനും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് ലോക പ്രമേഹ ദിനം പ്രഖ്യാപിച്ചത്. പ്രമേഹം ഉയര്‍ത്തുന്ന ആരോഗ്യ ഭീഷണിയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളോടുള്ള പ്രതികരണമായാണ് ഈ ദിനം ആചരിക്കുന്നത്. 2006ല്‍ ഐക്യരാഷ്ട്രസഭ ഇത് സംബന്ധിച്ച പ്രമേയം പാസാക്കിക്കൊണ്ട് ലോക പ്രമേഹ ദിനം ഔദ്യോഗികമായി അംഗീകരിച്ചു.

Most read:സമ്മര്‍ദ്ദവും ഉത്കണ്ഠയും നീക്കാന്‍ ആയുര്‍വേദം പറയും വഴിയിത്Most read:സമ്മര്‍ദ്ദവും ഉത്കണ്ഠയും നീക്കാന്‍ ആയുര്‍വേദം പറയും വഴിയിത്

ലോക പ്രമേഹ ദിനത്തിന്റെ പ്രാധാന്യം

ലോക പ്രമേഹ ദിനത്തിന്റെ പ്രാധാന്യം

ഐഡിഎഫ് അനുസരിച്ച്, പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നാന്‍ ആളുകള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്:

* പ്രമേഹമുള്ളവര്‍ക്ക് പരിചരണം ലഭ്യമാക്കാന്‍ പ്രാദേശികമോ ദേശീയമോ ആയ നയരൂപീകരണക്കാരുമായി ഇടപഴകുക.

* സ്‌കൂളുകളില്‍ പ്രമേഹത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക.

* പ്രാദേശികതലങ്ങളില്‍ പ്രമേഹ ബോധവല്‍ക്കരണ പരിപാടികളും റാലികളും സംഘടിപ്പിക്കുക.

പ്രമേഹം തടയാന്‍ ചെയ്യേണ്ടത്

പ്രമേഹം തടയാന്‍ ചെയ്യേണ്ടത്

ശരീരഭാരം ക്രമപ്പെടുത്തുക

നിങ്ങളുടെ ശരീരഭാരം ക്രമപ്പെടുത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. ആളുകള്‍ വ്യായാമത്തിലും ഭക്ഷണക്രമത്തിലും വരുത്തിയ മാറ്റങ്ങളോടെ ശരീരഭാരത്തിന്റെ ഏകദേശം 7% കുറച്ചതിന് ശേഷം പ്രമേഹം വരാനുള്ള സാധ്യത 60% കുറഞ്ഞുവെന്ന് പഠനങ്ങള്‍ പറയുന്നു. നിങ്ങളുടെ നിലവിലെ ശരീരഭാരത്തെ അടിസ്ഥാനമാക്കി ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ തേടുക.

Most read:രോഗപ്രതിരോധ ശേഷി കൂട്ടാന്‍ തണുപ്പുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍Most read:രോഗപ്രതിരോധ ശേഷി കൂട്ടാന്‍ തണുപ്പുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍

വ്യായാമശീലം വളര്‍ത്തുക

വ്യായാമശീലം വളര്‍ത്തുക

ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇന്‍സുലിനോടുള്ള നിങ്ങളുടെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വേഗത്തിലുള്ള നടത്തം, നീന്തല്‍, സൈക്ലിംഗ്, ഓട്ടം തുടങ്ങിയ വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ലക്ഷ്യം വയ്ക്കുക.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക

സസ്യാഹാരം നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും നല്‍കുന്നു. കാര്‍ബോഹൈഡ്രേറ്റുകളില്‍ പഞ്ചസാരയും അന്നജവും ഉള്‍പ്പെടുന്നു. നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളാണിവ. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. തക്കാളി, പഴങ്ങള്‍, ഇലക്കറികള്‍, ബ്രൊക്കോളി, കോളിഫ്ളവര്‍, ബീന്‍സ്, ചെറുപയര്‍, പയര്‍, ഗോതമ്പ്, അരി, ഓട്‌സ്, ക്വിനോവ തുടങ്ങിയ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.

Most read:മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിടരുത്; സാധാരണയായി കണ്ടുവരുന്ന 5 മാനസിക പ്രശ്‌നങ്ങള്‍Most read:മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിടരുത്; സാധാരണയായി കണ്ടുവരുന്ന 5 മാനസിക പ്രശ്‌നങ്ങള്‍

ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുക

ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുക

കൊഴുപ്പുള്ള ഭക്ഷണങ്ങളില്‍ ഉയര്‍ന്ന കലോറി ഉള്ളതിനാല്‍ അവ മിതമായ അളവില്‍ കഴിക്കണം. ശരീരഭാരം കുറയ്ക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ അപൂരിത കൊഴുപ്പുകളുള്ള വിവിധതരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. അപൂരിത കൊഴുപ്പുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൃത്യമായി നിലനിര്‍ത്തുകയും ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒലിവ്, സൂര്യകാന്തി, കുങ്കുമപ്പൂവ്, പരുത്തിവിത്ത്, കനോല എണ്ണകള്‍, ബദാം, നിലക്കടല, ചണവിത്ത്, മത്തങ്ങ വിത്തുകള്‍, സാല്‍മണ്‍, അയല, മത്തി, ട്യൂണ എന്നിവ കഴിക്കുക.

Read more about: diabetes പ്രമേഹം
English summary

World Diabetes Day 2022 Date, History, Theme And Importance in Malayalam

World Diabetes Day is celebrated every year on November 14. Read on to know the history, theme and importance of the day.
Story first published: Monday, November 14, 2022, 11:00 [IST]
X
Desktop Bottom Promotion