For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിസ്ഥിതിയുടെ സംരക്ഷകന്‍; ഇന്ന് ലോക മുള ദിനം

|

പുല്ല് വര്‍ഗത്തില്‍പെടുന്ന ഏറ്റവും വലിയ ചെടിയാണ് മുള. ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന സ്വാഭാവിക സസ്യജാലങ്ങളാണ് ഇവ. നമ്മുടെ പാരിസ്ഥിതിക ഘടന നിലനിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്ക് മുളകള്‍ക്കുണ്ട്. അതിനാലാണ്, മനുഷ്യജീവന് മുളയുടെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 18 ലോക മുള ദിനമായി ആചരിക്കുന്നതും. ഈ ദിവസം മുള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മുളയുടെ ഉല്‍പാദനം ഉയര്‍ത്തിക്കാട്ടുന്നതിനുമായി ആഹ്വാനം ചെയ്യുന്നു.

Most read: നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

2009 സെപ്റ്റംബര്‍ 18 ന് ബാങ്കോക്കിലാണ് ആദ്യമായി ലോക മുള ദിനം സംഘടിപ്പിച്ചത്. ഫര്‍ണിച്ചര്‍, ഭക്ഷണം, ജൈവ ഇന്ധനം, തുണിത്തരങ്ങള്‍, കൂടാതെ മറ്റ് പലതിനും ഉള്‍പ്പെടെ മുളയ്ക്ക് ധാരാളം ഉപയോഗങ്ങളുണ്ട്. അതിനാല്‍, ഇത്തരം ആവശ്യകതകള്‍ നിലനിര്‍ത്തുന്നതിന് മുള കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ലോക മുള ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങളും മുളയെക്കുറിച്ചുള്ള ചില രസകരമായ വിവരങ്ങളും ഇവിടെ വായിച്ചറിയാം.

ലോക മുള ദിനം 2021

ലോക മുള ദിനം 2021

അതിവേഗം വളരുന്ന പുല്‍ച്ചെടിയായ മുളയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. മുളയെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാനും സുസ്ഥിര ഉപയോഗം ഉറപ്പാക്കാനും വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുബിഒ) മുന്നോട്ടുവന്നിട്ടുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 18 നാണ് ലോക മുള ദിനം ആഘോഷിക്കുന്നത്. പ്രധാനമായും കിഴക്ക് തെക്കുകിഴക്കന്‍ ഏഷ്യയില്‍ മുളകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

ലോക മുള ദിനം ചരിത്രം

ലോക മുള ദിനം ചരിത്രം

നശിച്ച ഭൂമി പുനസ്ഥാപിക്കുന്നതിന് മുള വലിയൊരു പങ്ക് വഹിക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര്യവും ലഘൂകരിക്കുന്നു എന്ന് പറയപ്പെടുന്നു. അതിനാല്‍, മുള നട്ട് വളര്‍ത്തി സംരക്ഷിക്കേണ്ടത് മാനവികതയുടെ തന്നെ ആവശ്യമാണ്. 2009 ല്‍ ബാങ്കോക്കില്‍ നടന്ന എട്ടാമത് ലോക ബാംബൂ കോണ്‍ഗ്രസില്‍ വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷനാണ് (ഡബ്ല്യുബിഒ) ഔദ്യോഗികമായി ഈ ദിവസം പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള മേഖലകളില്‍ പുതിയ വ്യവസായങ്ങള്‍ക്കായി മുള കൃഷി പ്രോത്സാഹിപ്പിക്കുക, സാമുദായിക സാമ്പത്തിക വികസനത്തിന് പ്രാദേശികമായി മുളയുടെ പരമ്പരാഗത ഉപയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

ലോക മുള ദിനം 2021 സന്ദേശം

ലോക മുള ദിനം 2021 സന്ദേശം

എല്ലാ വര്‍ഷവും ലോക മുള ദിനം ഒരു പ്രത്യേക സന്ദേശത്തോടെ ആഘോഷിക്കുന്നു. മുളയുടെ ശരിയായ ഉപയോഗത്തിലും ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രത്യേകിച്ചും, മനുഷ്യ നന്മയ്ക്കായി മുള വളരെയധികം ഉപയോഗം ചെയ്യുമ്പോള്‍. ലോക മുള ദിനത്തില്‍, മുളയുടെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുകയും നിത്യോപയോഗ സാധനങ്ങളില്‍ മുള ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 2021 ലെ ലോക മുള ദിനം സന്ദേശം : #PlantBamboo, it is Time To Plant Bamboo എന്നാണ്.

മുളയെക്കുറിച്ചുള്ള വസ്തുതകള്‍

മുളയെക്കുറിച്ചുള്ള വസ്തുതകള്‍

* ഒരു ചെടി എന്ന നിലയില്‍, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നാണ് മുള. 24 മണിക്കൂറിനുള്ളില്‍ ഒരു മീറ്റര്‍ വരെ ഇത് വളരും.

* മുള സസ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുകയും അതേ അളവിലുള്ള മരങ്ങളെക്കാള്‍ 35% കൂടുതല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുകയും ചെയ്യും.

* മുളയ്ക്ക് വളരാന്‍ രാസവസ്തുക്കളോ കീടനാശിനികളോ രാസവളങ്ങളോ വെള്ളമോ ആവശ്യമില്ല.

* മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ മുള സഹായിക്കുന്നു.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

മുളയെക്കുറിച്ചുള്ള വസ്തുതകള്‍

മുളയെക്കുറിച്ചുള്ള വസ്തുതകള്‍

* മുളയ്ക്ക് സ്റ്റീലിനേക്കാള്‍ ശക്തമായ ഘടനയുണ്ട്, ഇത് നിര്‍മ്മാണ വ്യവസായത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നു.

* ലോകമെമ്പാടുമുള്ള 1 ബില്ല്യണിലധികം ആളുകള്‍ മുള കൊണ്ട് നിര്‍മിച്ച വീടുകളില്‍ താമസിക്കുന്നു.

* അണുബാധകള്‍ ചികിത്സിക്കുന്നതിനും മുറിവുകളുടെ രോഗശാന്തി ത്വരിതപ്പെടുത്തുന്നതിനും നാടന്‍ ഔഷധങ്ങളില്‍ മുള ഉപയോഗിക്കുന്നു.

* ചൈനീസ് സംസ്‌കാരത്തില്‍ ഈട്, കരുത്ത്, ദൃഢത, വഴക്കം എന്നിവയുടെ പ്രതീകമാണ് മുള.

മുളയെക്കുറിച്ചുള്ള വസ്തുതകള്‍

മുളയെക്കുറിച്ചുള്ള വസ്തുതകള്‍

* ഹിരോഷിമയിലെ അണുബോംബ് വികിരണത്തെ അതിജീവിച്ച ഒരേയൊരു ചെടിയാണ് മുള.

* മുളവസ്ത്രം ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ ഒരു സ്വാഭാവിക തെര്‍മോസ്റ്റാറ്റായി പ്രവര്‍ത്തിക്കുന്നു.

* മുളകളില്‍ നാരുകളും പൊട്ടാസ്യവും ധാരാളമുണ്ട്, പതിറ്റാണ്ടുകളായി ഏഷ്യന്‍ രാജ്യങ്ങളിലെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് മുള.

* എഡിസണ്‍ തന്റെ ആദ്യ ബള്‍ബുകളില്‍ മുള ഫിലമെന്റുകള്‍ ഉപയോഗിച്ചിരുന്നു. ആ ബള്‍ബുകളിലൊന്ന് ഇന്നും വാഷിംഗ്ടണിലെ സ്മിത്സോണിയനില്‍ പ്രകാശിക്കുന്നുണ്ട്.

* അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മുള വളരുന്നു.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

English summary

World Bamboo Day 2021: History, Significance and Key Facts in Malayalam

World Bamboo Day is observed on September 18 to increase awareness about bamboo across the world. Let us have a look at the history and significance of this day.
X