For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊണ്ടയില്‍ ചില്ല് കുത്തും പോലെ; കൊറോണ അനുഭവം

|

നാടാകെ കൊറോണവൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ഒരാളില്‍ നിന്ന് അടുത്ത ആളിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടി ആരോഗ്യവകുപ്പും സര്‍ക്കാരും എല്ലാം അങ്ങേയറ്റം പരിശ്രമിക്കുകയാണ്. എന്നാലും ചിലരെങ്കിലും ഇവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് രോഗത്തെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഇപ്പോഴെ ശ്രദ്ധിച്ചില്ലെങ്കില്‍ വളരെയധികം അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക.അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കൊറോണവൈറസ്; ഇവിടെയെല്ലാം സര്‍വ്വവ്യാപിയാണ്കൊറോണവൈറസ്; ഇവിടെയെല്ലാം സര്‍വ്വവ്യാപിയാണ്

നിസ്സാരമാക്കി വിടുന്ന ലക്ഷണങ്ങളാണ് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. കൊറോണവൈറസ് എന്താണെന്നും എത്ര മാത്രം ഭീകരമാണെന്നും കൊറോണവൈറസിന്റെ ലക്ഷണങ്ങള്‍ എന്താണെന്നും അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. ഇത്തരം അനുഭവത്തില്‍ നിന്ന് 46-കാരിയായ മാന്‍ഡി ചാരിടണ്‍ പറയുന്നത് കേട്ടാല്‍ രോഗം വരരുത് എന്ന് തന്നെ നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് പോവും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

 അനുഭവം ഇങ്ങനെ

അനുഭവം ഇങ്ങനെ

കടുത്ത ലക്ഷണങ്ങളോടെയാണ് യു കെ സ്വദേശിനിയായ മാന്‍ഡി ചാരിടണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ശരീരം മുഴുവന്‍ ചുട്ടുപൊള്ളുന്ന പോലെയാണ് അനുഭവപ്പെട്ടത് എന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഒരു വെള്ളിയാഴ്ച വൈകുന്നേരമാണാ മാന്‍ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 അനുഭവം ഇങ്ങനെ

അനുഭവം ഇങ്ങനെ

കടുത്ത പനിയോടൊപ്പം തന്നെ ചില്ല് വിഴുങ്ങിയ അവസ്ഥയായിരുന്നു ഇവര്‍ക്ക് അനുഭവപ്പെട്ടത് എന്നാണ് പറയുന്നത്. തൊണ്ടയില്‍ ചില്ല കുത്തി നില്‍ക്കുന്നത് പോലെ വേദനയായിരുന്നു എന്നായിരുന്നു മാന്‍ഡി പറയുന്നത്. എന്നാല്‍ രോഗം ഭേദമായതു കൊണ്ട് മാന്‍ഡി ഇപ്പോഴും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ചെയ്യുന്നത്. എന്തായാലും ഒരാഴ്ച കൂടി മരുന്ന് കഴിക്കണം എന്നാണ് പറയുന്നത്.

 അനുഭവം ഇങ്ങനെ

അനുഭവം ഇങ്ങനെ

ഇടക്കിടെ വരണ്ട ചുമയും ടെംപറേച്ചര്‍ തുടക്കത്തില്‍ 37.9 ഡിഗ്രിയും പിന്നീട് അത് 39ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. ഇടക്കിടെയുണ്ടാവുന്ന വരണ്ട ചുമയും ഇതിനൊടൊപ്പം ഉണ്ടായിരുന്നു. ഇടക്കിടക്ക് വരുന്ന പനിയും ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. വളരെയധികം പൊള്ളുന്ന പനിയായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നുത്. വളരെയധികം പരിഭ്രാന്തിയില്‍ ആയിരുന്ന ഇവരെ സുഹൃത്താണ് ആശുപത്രിയില്‍ എത്തിച്ചത്.

 അനുഭവം ഇങ്ങനെ

അനുഭവം ഇങ്ങനെ

ആശുപത്രി വിട്ടതിന് ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് മാന്‍ഡി. മാന്‍ഡിയുടെ മകള്‍ സ്‌കൂളില്‍ നിന്നാണ് രോഗബാധയുമായി വന്നത് എന്നാണ് സംശയിക്കുന്നത്. അവിടെ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായത് എന്നാണ് വിചാരിക്കുന്നത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉള്ള അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു. തലയിണ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അത്രക്കധികം രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

 അനുഭവം ഇങ്ങനെ

അനുഭവം ഇങ്ങനെ

മാന്‍ഡിയും മക്കളും ഇപ്പോള്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ചെയ്യുന്നത്. യുകെയിലും ഇറ്റലിയിലും ഇപ്പോള്‍ അമേരിക്കയിലും താണ്ഡവമാടുകയാണ് കൊറോണവൈറസ് ബാധ. മരണനിരക്ക് ഇറ്റലിയിലാകട്ടെ ചൈനയുടേതിനേക്കാള്‍ കൂടുതലാണ്.അതിന് ഇരട്ടിയാണ് ഇപ്പോള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗബാധിതര്‍.

English summary

Women Describes Her Coronavirus Symptoms

Here in this article we are discussing about a women describe her coronavirus symptoms. Read on.
Story first published: Friday, March 27, 2020, 19:23 [IST]
X
Desktop Bottom Promotion