For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തല തകര്‍ക്കുന്ന സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്

|

കീ കീ ചലഞ്ചിനു പിന്നാലെ അപകടകരമായ കളിയുമായി 'സ്‌കള്‍ ബ്രേക്കര്‍' ചാലഞ്ച്. യുവാക്കളും വിദ്യാര്‍ത്ഥികളും പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഇത് തലയോട്ടിക്ക് മാരക പരിക്ക് ഏല്‍പിക്കുന്നതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലാണ് സ്‌കള്‍ ബ്രേക്ക്രര്‍ ചാലഞ്ച് പ്രചരിക്കുന്നത്. ട്രിപ്പിംഗ് ജംപ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

What is Skull Breaker Challenge and Why You Should Not Try This Tiktok Trend

മൂന്നു പേര്‍ നിരന്നു നിന്ന് നടുക്കു നില്‍ക്കുന്നയാള്‍ ചാടുമ്പോള്‍ ഇരുവശത്തുമായുള്ളവര്‍ അയാളെ കാല്‍കൊണ്ട് തട്ടിവീഴ്ത്തുന്നതാണ് ചലഞ്ച്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നടുവിലുള്ള ആള്‍ അപകടകരമാം വിധം പുറകോട്ട് പുറമിടിച്ച് വീഴുന്നു. എന്നാല്‍ ഇത് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യതയും നല്‍കുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കില്‍ നിരവധി പേര്‍ ചലഞ്ച് ചെയ്ത് വെല്ലുവിളിയും പ്രചരിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ടൈഡ് പോഡ് ചലഞ്ച്, കൈലി ജെന്നര്‍ ലിപ് ചലഞ്ച്, കീ കീ ചലഞ്ച് എന്നിവ പോലുള്ള ദോഷകരമാണെന്ന് തെളിയിച്ച സമാന ഓണ്‍ലൈന്‍ ട്രെന്‍ഡുകളുടെ കൂട്ടത്തിലാണ് ഇതിനെയും പെടുത്താവുന്നത്.

തമാശയെന്നോണമാണ് പല വിദ്യാര്‍ത്ഥികളും കൗമാരക്കാരും സ്‌കള്‍ ബ്രേക്ക് ചലഞ്ചില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഇതിനകം തന്നെ പല അപകടങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കള്‍ ബ്രേക്കര്‍ ചലഞ്ചില്‍ പങ്കെടുത്ത് വെനസ്വേലയിലെ ഒരു ആണ്‍കുട്ടി തലയിടിച്ച് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായാണ് മാധ്യമങ്ങള്‍ പറയുന്നത്.

ഈ വെല്ലുവിളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒടിവുകള്‍, തലയ്ക്ക് ക്ഷതം, എല്ല് തകരാര്‍ എന്നിവയ്ക്ക് കാരണമാക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വീഴുന്നയാളെ ജീവിതാവസാനം വരെ അബോധാവസ്ഥയിലേക്ക് തള്ളിവിടുമെന്നും പറയുന്നു. സോഷ്യല്‍ മീഡിയയിലെ പലരും അപകടകരമായ ഈ വെല്ലുവിളിയുടെ ക്ലിപ്പുകള്‍ പങ്കിടുകയും അതില്‍ പങ്കാളികളാകാതിരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

നിരവധി പേര്‍ ഈ ചലഞ്ചിനെതിരേ പ്രതികരിച്ച് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ ഇത് വ്യാപകമായി അനുകരിക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യയിലും സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച് ഏറ്റെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

English summary

What is Skull Breaker Challenge and Why You Should Not Try This Tiktok Trend

A new social media trend called the Skull-breaker challenge has been raising alarm bells everywhere. Watch the video here.
Story first published: Monday, February 17, 2020, 17:19 [IST]
X
Desktop Bottom Promotion