For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മൃഗങ്ങള്‍ വീട്ടിലുണ്ടോ? ഐശ്വര്യം വരും

|

മൃഗങ്ങളെയും പക്ഷികളെയും സ്‌നേഹിക്കുന്നവരാണ് നാമെല്ലാവരും. ചിലര്‍ അവരെ വളര്‍ത്തുമൃഗങ്ങളായി വീട്ടില്‍ സൂക്ഷിക്കുന്നു. ഒരു സാധാരണ കാര്യമാണിത്. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ സൂക്ഷിക്കുന്നത് ഉചിതമാണോ അല്ലയോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ചും വാസ്തുവിനെ ആധാരമാക്കി? ഉണ്ടാവില്ലെങ്കില്‍ മൃഗങ്ങളെ വീട്ടില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് വാസ്തു ശാസ്ത്രം എന്താണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയണ്ടേ?

Most read: ചിത്രങ്ങളുണ്ടോ വീട്ടില്‍ ? സൂക്ഷിക്കുക!Most read: ചിത്രങ്ങളുണ്ടോ വീട്ടില്‍ ? സൂക്ഷിക്കുക!

വാസ്തുശാസ്ത്രമനുസരിച്ച് വ്യത്യസ്ത മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യത്യസ്ത വാസ്തു ഫലങ്ങളുണ്ട്. നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് വൈബുകളെ നീക്കുന്നതിന് വാസ്തുപരമായി ചില മൃഗങ്ങള്‍ നല്ലതാണ്. അങ്ങനെ നമ്മുടെ വഴിയില്‍ വരാനിടയുള്ള അല്ലെങ്കില്‍ ഭാവിയില്‍ നമ്മെ ബാധിച്ചേക്കാവുന്ന ഏത് പ്രശ്നത്തെയും അവ വഴിതിരിച്ചുവിടുന്നു. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ഭാഗ്യം, സമൃദ്ധി, സമ്പത്ത് എന്നിവ നല്‍കുന്ന ചില മൃഗങ്ങളുണ്ട്.

എന്തുകൊണ്ട് മൃഗങ്ങള്‍ ?

എന്തുകൊണ്ട് മൃഗങ്ങള്‍ ?

മൃഗങ്ങളെ വീട്ടില്‍ സൂക്ഷിക്കുന്നത് ആ സ്ഥലത്തിന്റെ ഊര്‍ജ്ജത്തെ മാറ്റുമെന്ന് വാസ്തു പറയുന്നു. എന്നാല്‍ ചിലവ വീട്ടിലുള്ളത് നിങ്ങളില്‍ നെഗറ്റീവിറ്റി ഊര്‍ജം നിറക്കുകയും ചെയ്യുന്നു. വീടിനും വീട്ടുകാര്‍ക്കും ഇവ ഒരുപോലെ കഷ്ടപ്പാട് നല്‍കുന്നു. എല്ലാറ്റിനുമുപരിയായി ഏതെങ്കിലും മൃഗത്തെ അടിമകളായി നിലനിര്‍ത്തുന്നത് പാപമായി കണക്കാക്കപ്പെടുന്നു എന്നതും ശരിയാണ്. അതിനാല്‍ അവയുടെ പെയിന്റിംഗുകളോ ചിത്രങ്ങളോ പ്രതിമയോ നിലനിര്‍ത്തുന്നതാവും നല്ലത്. വളര്‍ത്തു ജീവികളുടെ കാര്യത്തില്‍ വാസ്തുശാസ്ത്രം എന്താണ് പ്രതിപാദിക്കുന്നതെന്ന് ഈ ലേഖനത്തിലൂടെ നമുക്കറിയാം.

പശു

പശു

ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മൃഗമാണ് പശു. പാല്‍ നല്‍കുന്നതിനു പുറമെ വീട്ടിലെ എല്ലാ നിഷേധാത്മകതകളും നീക്കംചെയ്യാനും അവയ്ക്ക് കഴിയും. പശു ശാന്തവും നിരുപദ്രവകരവുമായ മൃഗമാണ്. അതിനാല്‍ ഒരു പശുവിനെ പശുക്കിടാവിനൊപ്പം വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍ നിരവധി വാസ്തു ഗുണങ്ങളുണ്ട്. പശു നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുക മാത്രമല്ല സമാധാനവും സമൃദ്ധിയും നല്‍കുന്നു. കൂടാതെ പശുവിനെ ഒരു കുടുംബാംഗമായി നിലനിര്‍ത്തുന്നത് കുടുംബബന്ധം മികച്ചതാക്കാന്‍ സഹായിക്കും. ഒരു പശുവിന് ഒരു സ്ത്രീയുടെ മാതൃ സഹജാവബോധം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുമെന്നും പറയുന്നു. നിങ്ങള്‍ക്ക് ഒരു പശുവിനെ വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു പശുക്കിടാവിനൊപ്പം ഒരു വെള്ള പശുവിന്റെയോ അല്ലെങ്കില്‍ പശുക്കളോടൊപ്പമുള്ള ശ്രീകൃഷ്ണന്റെ ഫോട്ടോയോ വീട്ടില്‍ നിലനിര്‍ത്തുക.

നായ

നായ

നായ്ക്കളെ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തായി കണക്കാക്കുന്നു. സംരക്ഷണത്തെയും വിശ്വസ്തതയെയും പ്രതിനിധീകരിക്കുന്നതാണ് നായ്ക്കള്‍. അവ വീട്ടിലെ അന്തേവാസികള്‍ക്ക് പോസിറ്റീവ് എനര്‍ജിയും ആരോഗ്യവും നല്‍കുന്നു. ഒരു നായയെ സൂക്ഷിക്കുന്നത് ഒരു കുടുംബത്തിന്, പ്രത്യേകിച്ച് കുട്ടികളുള്ളവര്‍ക്ക് വളരെ പ്രയോജനകരമാണെന്ന് വാസ്തു പറയുന്നു. നായയെ വളര്‍ത്തുന്നത് കുടുംബത്തിലെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നു. നായയുടെ കൂട് വീടിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കണമെന്ന് വാസ്തു പറയുന്നു.

പൂച്ച

പൂച്ച

പൂച്ചയെയോ മുയലിനെയോ പക്ഷിയെയോ സൂക്ഷിക്കുന്നത് തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ പോസിറ്റീവ് ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും കുടുംബത്തിലെ സ്ത്രീ അംഗങ്ങളുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. വീട്ടിലെ സമൃദ്ധിയും ഭാഗ്യവും കൈവരിക്കുന്നതിനും പൂച്ച സഹായിക്കുന്നു. ലക്ഷ്മീ ദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന പൂച്ചകള്‍ വീട്ടിലേക്ക് പണം കൊണ്ടുവരുമെന്നു പറയുന്നു. വെളുത്ത പൂച്ചയാണ് പൊതുവെ ആളുകള്‍ ഇഷ്ടപ്പെടുന്നതെങ്കിലും തെക്ക് പടിഞ്ഞാറന്‍ ദിശയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഒരു കറുപ്പ് പൂച്ച നിങ്ങളെ സഹായിക്കും.

എരുമ

എരുമ

തൊഴില്‍രഹിതര്‍ക്കും ജോലിയില്‍ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നവര്‍ക്കും വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും ക്ഷീര വ്യാപാരത്തില്‍ സമൃദ്ധി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും എരുമ നല്ലൊരു ഭാഗ്യദായിയാണെന്ന് വാസ്തു പറയുന്നു.

കുതിര

കുതിര

ശക്തിയും അന്തസ്സും പ്രകടിപ്പിക്കുന്നതാണ് കുതിരകള്‍. കുതിരകളെ സ്വന്തമാക്കിയവര്‍ ജീവിതത്തില്‍ വളരെ മികച്ചത് നേടുന്നുവെന്നും വിജയകരമായ കരിയറുണ്ടാക്കുന്നുവെന്നും വാസ്തു പറയുന്നു. കുതിരയുടെ പ്രതിമ കവാടത്തിലോ വീടിനകത്തോ വയ്ക്കാവുന്നതാണ്. കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശകളിലേക്ക് ഓടുന്ന കുതിരകളുടെ ഒരു ഫോട്ടോ തെക്ക് അഭിമുഖമായുള്ള ചുവരില്‍ സ്ഥാപിക്കാവുന്നതാണ്. ഇത് പോസിറ്റീവ് എനര്‍ജി നേടാന്‍ നിങ്ങളെ സഹായിക്കും.

ആട്, ആമ

ആട്, ആമ

വീടിന് വാസ്തുപരമായി വടക്കുഭാഗത്ത് ഉണ്ടെങ്കില്‍ ആട്, ആമ തുടങ്ങിയ മൃഗങ്ങള്‍ സഹായിക്കും. ബിസിനസ്സിലെ നഷ്ടം, നിങ്ങളുടെ മകള്‍ക്ക് അവളുടെ വൈവാഹിക ജീവിതത്തില്‍ അസന്തുഷ്ടി, കുട്ടികളുടെ കരിയറിലെ ബുദ്ധിമുട്ടുകള്‍ എന്നിവ നീക്കുന്നതിന് ആട്, ആമ എന്നിവ വാസ്തുപരമായി വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ആമയുടെ ഫോട്ടോയോ ശില്‍പമോ വീടിന്റെ വടക്കേ ദിശയില്‍ സൂക്ഷിക്കാവുന്നതാണ്.

ആന

ആന

സാധാരണയായി ആന ഒരു വളര്‍ത്തുമൃഗമല്ലെങ്കിലും പുരാതന കാലത്ത് കൈവശമുള്ള ആനകളുടെ എണ്ണം കണക്കാക്കി സമ്പന്നതയെ വിലയിരുത്തിയിരുന്നു. രാഹുവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തെക്ക് പടിഞ്ഞാറ് ദിശയിലുള്ള വാസ്തു ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് ആന സഹായിക്കുന്നു. ആനയെ സൂക്ഷിക്കുന്നത് ഇന്നത്തെ കാലത്ത് അസാധ്യമായതിനാല്‍ നിങ്ങള്‍ക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു പ്രതിമ സൂക്ഷിക്കാവുന്നതാണ്. വാസ്തു ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് ആനയുടെ ഒരു ഫോട്ടോ വീട്ടില്‍ സൂക്ഷിക്കുന്നതും സഹായിക്കും.

മുയല്‍

മുയല്‍

മുയലുകള്‍ വീട്ടില്‍ ഊഷ്മളതയും ആധുനികതയും നല്‍കുന്നു. തൈറോയ്ഡ് രോഗികളെ സുഖപ്പെടുത്തുന്നതിനും മുയല്‍ വാസ്തുപരമായി അറിയപ്പെടുന്നു.മൃഗങ്ങളെ കൂടാതെ പക്ഷികള്‍, മത്സ്യങ്ങള്‍ തുടങ്ങിയ മറ്റു ചില ജീവികളെയും നാം വളര്‍ത്താറുണ്ട്. അവയെ കൂടി നമുക്ക് നോക്കാം.

മത്സ്യം

മത്സ്യം

തണുത്ത രക്തമുള്ളതാണെങ്കിലും വെള്ളത്തില്‍ മത്സ്യത്തിന്റെ ചലനത്തിലൂടെ വീടിന് നല്ല ഊര്‍ജ്ജം പകരാന്‍ കഴിയും. അവ കൂടുതല്‍ നീങ്ങുമ്പോള്‍ കൂടുതല്‍ നല്ലതായി വാസ്തു പറയുന്നു. മത്സ്യം നല്ല ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നുവെന്നും കൂടുതല്‍ വൈവിധ്യമാര്‍ന്ന മത്സ്യങ്ങള്‍ കുടുംബത്തിന് നല്ലതാണെന്നും പറയപ്പെടുന്നു. മത്സ്യം അന്തേവാസികള്‍ക്ക് നല്ല ഭാഗ്യവും സമൃദ്ധിയും ആരോഗ്യവും നല്‍കുന്നു. അക്വേറിയം വടക്കുകിഴക്കന്‍ ദിശയില്‍ സൂക്ഷിക്കണമെന്നും വാസ്തു പറയുന്നു.

തവള

തവള

തവളകളെ എല്ലായ്‌പ്പോഴും വീട്ടില്‍ നല്ലതായി കരുതുന്നില്ലെങ്കിലും വാസ്തു അനുസരിച്ച് വെള്ളത്തിലായിരിക്കുമ്പോള്‍ തവളകള്‍ ഉണ്ടാക്കുന്ന ശബ്ദം ഒരു വീടിന്റെ ഭാഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. തവളകള്‍ കുടുംബത്തിന്റെ ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും കുടുംബത്തിലെ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു. കുടുംബ പ്രശ്നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവ സഹായിക്കുന്നുവെന്നും വാസ്തു പറയുന്നു.

തത്ത

തത്ത

വാസ്തുശാസ്ത്രമനുസരിച്ച് തത്തകളെ ഭാഗ്യമായി കണക്കാക്കുന്നു. തത്തകളെ വടക്കേ ദിശയില്‍ സൂക്ഷിക്കണം. കിളികള്‍ കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും സ്‌നേഹം പരത്തുകയും ചെയ്യുന്നു.

പ്രാവുകള്‍

പ്രാവുകള്‍

പ്രാവുകളെ വീട്ടില്‍ വളര്‍ത്തുമൃഗങ്ങളായി സൂക്ഷിക്കുന്നത് ഉചിതമല്ലെന്ന് വാസ്തു പറയുന്നു. പ്രാവുകളുടെ സാന്നിധ്യം നിര്‍ഭാഗ്യകരമാക്കുകയും വീടിന്റെ സന്തോഷം നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.

English summary

Vastu Tips For Pets

Here in this article we are talking about the vastu tips for pets at home. Take a look.
Story first published: Friday, January 17, 2020, 17:12 [IST]
X
Desktop Bottom Promotion