For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Vastu Tips For New Year 2022: വാസ്തു പറയുന്നു 2022ല്‍ ഭാഗ്യം നിങ്ങളെ തേടിയെത്താനുള്ള വഴികളിത്‌

|

പുതുവര്‍ഷം ആരംഭിക്കുമ്പോള്‍, വരാനിരിക്കുന്ന സമയം തന്റെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും പുരോഗതിയും കൊണ്ടുവരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. പഴയ വര്‍ഷത്തെ കയ്‌പേറിയ അനുഭവങ്ങള്‍ മറന്ന് പുതുവര്‍ഷത്തില്‍ പുതിയ കാര്യങ്ങള്‍ സ്വീകരിക്കുകയും പുതിയ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു.

Most read: Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടുംMost read: Nostradamus Predictions 2022: അണുബോംബ് സ്‌ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം സുന്ദരമാക്കാന്‍ വാസ്തു പ്രകാരം ചില വഴികളുണ്ട്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന് മുമ്പ്, നിങ്ങളുടെ വീട്ടില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ നീക്കുകയും ചില വസ്തുക്കള്‍ സ്ഥാപിക്കുകയും ചെയ്യുക. ഉപയോഗശൂന്യമായ ചില വസ്തുക്കള്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. വാസ്തു പ്രകാരം, ഈ കാര്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പണത്തിന്റെ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. അതുപോലെ വാസ്തുപ്രകാരം ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളിലേക്ക് ഭാഗ്യം ആകര്‍ഷിക്കും. 2022 വര്‍ഷത്തില്‍ നിങ്ങളിലേക്ക് ഭാഗ്യം ആകര്‍ഷിക്കാന്‍ വാസ്തുപ്രകാരം ചെയ്യേണ്ട ചില നടപടികള്‍ ഇതാ.

മോശം ക്ലോക്കുകളും താഴുകളും

മോശം ക്ലോക്കുകളും താഴുകളും

സമയത്തിന്റെ സൂചകമാണ് ഒരു ക്ലോക്ക്. അത് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍, വാസ്തുവില്‍, ക്ലോക്ക് പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വീട്ടില്‍ ഒരു തകര്‍ന്നതോ നിലച്ചതോ ആയ ക്ലോക്കോ അല്ലെങ്കില്‍ കേടുവന്ന പൂട്ടുകളോ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ വീടിന് പുറത്തേക്ക് കളയുക. ഈ വസ്തുക്കള്‍ നെഗറ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക പരിമിതികള്‍ സൃഷ്ടിക്കുമെന്നും പറയപ്പെടുന്നു. കേടുവന്ന പൂട്ട് നിങ്ങളുടെ ഭാഗ്യത്തിന്റെ വഴിയും പൂട്ടുമെന്നാണ് വിശ്വാസം.

ഉപയോഗശൂന്യമായ ഇലക്ട്രോണിക് സാധനങ്ങള്‍

ഉപയോഗശൂന്യമായ ഇലക്ട്രോണിക് സാധനങ്ങള്‍

ചിലപ്പോള്‍ മോശം ചാര്‍ജറുകളും മറ്റും നമ്മുടെ വീട്ടില്‍ കിടക്കുന്നു, നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. വാസ്തു പ്രകാരം, വീട്ടിലെ മോശം ഇലക്ട്രോണിക് വസ്തുക്കള്‍ കാരണം നെഗറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നു, അതുമൂലം നിങ്ങള്‍ക്ക് സാമ്പത്തിക പരിമിതികള്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍, പുതുവര്‍ഷത്തിന് മുമ്പ്, നിങ്ങളുടെ വീട്ടില്‍ നിന്ന് ഇവ നീക്കം ചെയ്യുക.

Most read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലംMost read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം

തകര്‍ന്ന ശില്‍പങ്ങള്‍

തകര്‍ന്ന ശില്‍പങ്ങള്‍

വീട്ടില്‍ അലങ്കാരത്തിനായി വച്ചിരിക്കുന്ന വിഗ്രഹങ്ങളോ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൈവവിഗ്രഹങ്ങളോ പൊട്ടിയിട്ടുണ്ടെങ്കില്‍ അവ വീട്ടില്‍ സൂക്ഷിക്കരുത്. തകര്‍ന്ന വസ്തുക്കള്‍ വീട്ടില്‍ നെഗറ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് വാസ്തു പറയുന്നു. ഇതുമൂലം നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാം. അതിനാല്‍, പുതുവര്‍ഷത്തിന് മുമ്പ്, ഈ വിഗ്രഹങ്ങള്‍ ഒരു നദിയില്‍ നിമജ്ജനം ചെയ്യുക അല്ലെങ്കില്‍ ഒരു പുണ്യസ്ഥലത്ത് സൂക്ഷിക്കുക.

പൊട്ടിയ ഗ്ലാസ്

പൊട്ടിയ ഗ്ലാസ്

നിങ്ങളുടെ വീട്ടിലെ ജനല്‍, വാതില്‍ മുതലായവയുടെ ചില്ലുകള്‍ പൊട്ടുകയോ മറ്റോ ചെയ്താല്‍ ഉടന്‍ അത് നീക്കം ചെയ്യുക. പൊട്ടിയ ഗ്ലാസ് ഒരു തരത്തിലും വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല. നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കണ്ണാടി പൊട്ടിയിട്ടുണ്ടെങ്കില്‍ അതില്‍ മുഖം നോക്കാന്‍ പാടില്ല. ഇത് ഭാഗ്യത്തെ തടയുമെന്നാണ് വിശ്വാസം. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ വീട്ടില്‍ ഒരു ഗ്ലാസ് പൊട്ടിയിട്ടുണ്ടെങ്കില്‍ അത് മാറ്റിസ്ഥാപിക്കുക.

തകര്‍ന്ന പാത്രങ്ങള്‍

തകര്‍ന്ന പാത്രങ്ങള്‍

പലപ്പോഴും വീട്ടില്‍ അല്‍പം പൊട്ടിയതായ പാത്രങ്ങള്‍ ഉപയോഗക്കാറുണ്ട്. എന്നാല്‍, വീട്ടില്‍ ഒടിഞ്ഞതോ പൊട്ടിപ്പോയതോ ആയ പാത്രങ്ങള്‍ ഉണ്ടെങ്കില്‍ അവ പാചകത്തിനോ മറ്റോ ഉപയോഗിക്കരുതെന്ന് വാസ്തു ശാസ്ത്രം പറയുന്നു. നിങ്ങളുടെ വീട്ടില്‍ അത്തരം പാത്രങ്ങള്‍ ഉണ്ടെങ്കില്‍, ഉടന്‍ തന്നെ അവ വീട്ടില്‍ നിന്ന് നീക്കം ചെയ്യുക.

ഉപയോഗശൂന്യമായ പാദരക്ഷകള്‍, വസ്ത്രങ്ങള്‍

ഉപയോഗശൂന്യമായ പാദരക്ഷകള്‍, വസ്ത്രങ്ങള്‍

വസ്ത്രങ്ങളും ചെരുപ്പുകളും ഒന്നിനുപുറകെ ഒന്നായി പലരും വാങ്ങാറുണ്ട്. ഇതുകാരണം ഉപയോഗശൂന്യമായ ചെരുപ്പുകളും വസ്ത്രങ്ങളും വീടിനുള്ളില്‍ ധാരാളമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഉപയോഗിക്കാത്ത ഇത്തരം വസ്തുക്കള്‍ അവ ആവശ്യമുള്ള ഒരാള്‍ക്ക് നല്‍കുക അല്ലെങ്കില്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. ഈ ഉപയോഗശൂന്യമായ എല്ലാ കാര്യങ്ങളും കാരണം, വീട്ടില്‍ നെഗറ്റിവിറ്റി വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. അങ്ങനെ നിങ്ങള്‍ക്ക് പണനഷ്ടം നേരിടേണ്ടിയുംവരുന്നു.

തകര്‍ന്ന ഫര്‍ണിച്ചറുകള്‍

തകര്‍ന്ന ഫര്‍ണിച്ചറുകള്‍

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഫര്‍ണിച്ചറുകള്‍ കാലപ്പഴക്കത്താല്‍ നശിക്കാന്‍ തുടങ്ങിയാല്‍ ഉടന്‍ അവ മാറ്റണം. നിങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ മാറ്റിസ്ഥാപിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് നന്നാക്കുക. തകര്‍ന്ന ഫര്‍ണിച്ചറുകള്‍ കാരണം കുടുംബത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇനി വീട്ടില്‍ സൂക്ഷിക്കേണ്ട ചില വസ്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് തീര്‍ച്ചയായും നിങ്ങളിലേക്ക് ഭാഗ്യം ആകര്‍ഷിക്കും.

ലോഹ ആമ

ലോഹ ആമ

പലരും ആമയെ വീട്ടില്‍ സൂക്ഷിക്കാറുണ്ട്, എന്നാല്‍ കൂടുതലും അത് കളിമണ്ണ് അല്ലെങ്കില്‍ മരം പോലെയുള്ള വസ്തുക്കളാല്‍ നിര്‍മിച്ചവയാണ്. വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരാന്‍, നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ലോഹ ആമ സ്ഥാപിക്കാം. പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പ്, പിച്ചള, വെങ്കലം അല്ലെങ്കില്‍ വെള്ളി എന്നിവകൊണ്ട് നിര്‍മ്മിച്ച ആമയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരിക, അത് നിങ്ങളുടെ ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കാന്‍ സഹായിക്കും.

Most read:ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്Most read:ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്

വെള്ളി ആന

വെള്ളി ആന

പുതുവത്സരം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ വീട്ടില്‍ ഒരു വെള്ളി ആനയെ എത്തിക്കുക. എന്നാല്‍ ഈ ആന ഉറച്ച വെള്ളിയുടെതായിരിക്കണം. വാസ്തു ശാസ്ത്രം അനുസരിച്ച്, ഇത് വീട്ടില്‍ വളരെ നല്ല സ്വാധീനം ചെലുത്തുന്നു, രാഹുവിന്റെയും കേതുവിന്റെയും ദോഷഫലം അവസാനിക്കാന്‍ തുടങ്ങുന്നു. ഇത് വീട്ടില്‍ വയ്ക്കുന്നതിലൂടെ ബിസിനസ്സിലും ജോലിയിലും പുരോഗതി ഉണ്ടാകും. ഇതോടൊപ്പം വീട്ടില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുകയും ചെയ്യും.

മയില്‍പ്പീലി

മയില്‍പ്പീലി

പുതുവര്‍ഷാരംഭത്തിന് മുമ്പ് വീട്ടില്‍ മയില്‍പ്പീലി സൂക്ഷിക്കാം. ഇത് വളരെ ശുഭകരവും അത്ഭുതകരവുമായ വസ്തുവായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം മയില്‍പ്പീലി വീട്ടില്‍ വച്ചാല്‍ ഭാഗ്യപാതയിലെ എല്ലാ പ്രശ്നങ്ങളും മാറും, എന്നാല്‍ ഒരേസമയം നിരവധി മയില്‍പ്പീലി വയ്ക്കുന്നതിന് പകരം ഒന്ന് മുതല്‍ മൂന്ന് മയില്‍പ്പീലികള്‍ മാത്രമേ വീട്ടില്‍ സൂക്ഷിക്കാവൂ.

ശംഖ്

ശംഖ്

പുതുവര്‍ഷത്തിന് മുമ്പ് നിങ്ങളുടെ വീട്ടില്‍ ഒരു ശംഖ് വാങ്ങി സൂക്ഷിക്കുക. ശംഖിനെ പൂജാവിധികളോടെ പൂജിച്ച് നിലവറയിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുന്നതിലൂടെ, വീട്ടില്‍ ഐശ്വര്യവും സമ്പത്തും കുടികൊള്ളുന്നു. ഇതുമൂലം ബിസിനസ്സിലും ജോലിയിലും പുരോഗതിയും ധനലാഭവും ഉണ്ടാകും.

തത്ത

തത്ത

നിങ്ങളുടെ വീട്ടില്‍ ഒരു തത്തയുടെ ചിത്രമോ വിഗ്രഹമോ സ്ഥാപിക്കാം. വാസ്തു ശാസ്ത്ര പ്രകാരം വടക്ക് ദിശയില്‍ തത്തയുടെ ചിത്രം വയ്ക്കുന്നത് വീട്ടില്‍ സന്തോഷം നല്‍കും. ഇതോടൊപ്പം കുട്ടികളുടെ പഠനത്തോടുള്ള താല്‍പര്യവും വര്‍ദ്ധിക്കുകയും ഭാഗ്യത്തിന്റെ വാതിലുകളും തുറക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.

English summary

Vastu Tips For New Year 2022: Happy New Year 2022 Vastu Tips For Healthy Future in Malayalam

Here are some vastu tips which will help you and your family to live a prosperous life in 2022 new year. Take a look.
X
Desktop Bottom Promotion