For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഴല്‍ക്കിണറുകള്‍ വടക്കു കിഴക്ക് ഭാഗത്തല്ലെങ്കില്‍

|

നിരവധി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു ശാസ്ത്രണ് വാസ്തു. രൂപത്തെ തുലനം ചെയ്യുന്ന ഊര്‍ജ്ജത്തെ ആശ്രയിച്ചിരിക്കുന്നു പ്രപഞ്ചവും പ്രകൃതിയും. ഇത്തരത്തിലുള്ള ഊര്‍ജ്ജം പോസിറ്റീവോ നെഗറ്റീവോ ആകാവുന്നതും വാസ്തുവിദ്യാ ഇടങ്ങള്‍ക്ക് നല്ലതോ ചീത്തയോ ആയി മാറുന്നതുമാണ്. അതിനാല്‍ നമ്മുടെ ചുറ്റുപാടില്‍ വാസ്തുപരമായി വസ്തുക്കളുടെ തെറ്റായ സ്ഥാനം പ്രതികൂല ഘടകങ്ങളിലേക്ക് നയിച്ചേക്കാം.

Most read: ഈ മൃഗങ്ങള്‍ വീട്ടിലുണ്ടോ? ഐശ്വര്യം വരുംMost read: ഈ മൃഗങ്ങള്‍ വീട്ടിലുണ്ടോ? ഐശ്വര്യം വരും

വാസ്തു പ്രകാരം എല്ലാ വസ്തുക്കള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. ഓരോ വീടിന്റെയും അവിഭാജ്യ ഘടകമാണ് വെള്ളത്തിന്റെ ഉറവിടങ്ങളായ കിണറുകളും കുഴല്‍ക്കിണറുകളും. നഗരങ്ങളോ ഗ്രാമങ്ങളോ എന്നുവേണ്ട മിക്ക വീടുകള്‍ക്കു പുറത്തും കിണറുകള്‍ ഉണ്ടാകും. നഗരങ്ങളിലെ സ്ഥല പരിമിതികള്‍ കിണറുകളോ കുഴല്‍ക്കിണറുകളോ അത്ര എളുപ്പത്തില്‍ അനുവദനീയമാകണമെന്നില്ല. എങ്കിലും എല്ലാ സ്ഥലത്തിനും വാസ്തുവില്‍ പരിഹാരവും ബദലും ഉണ്ട്.

ഐശ്വര്യം നല്‍കുന്ന ശുദ്ധജലം

ഐശ്വര്യം നല്‍കുന്ന ശുദ്ധജലം

വാസ്തുവനുസരിച്ച് ഒരു ഭൂമിയില്‍ വീട് നിര്‍മാണ സമയത്ത് കിണര്‍ നിര്‍മിക്കുന്നത് ശുഭകരമായി കാണുന്നു. കൃത്യമായ സ്ഥാനത്ത് നിര്‍മിക്കുന്ന ജലസ്രോതസ്സുകളില്‍ നിന്നുള്ള ശുദ്ധജല ലഭ്യത വീട്ടുകാര്‍ക്ക് ഐശ്വര്യം നല്‍കുന്നതായി കരുതപ്പെടുന്നു. അതേസമയം സ്ഥാനം തെറ്റി നിര്‍മിക്കുന്ന കിണറുകള്‍ വീട്ടുകാര്‍ക്ക് വിപരീതഫലവും നല്‍കുന്നു.

ജലസ്രോതസ്സുകളും വാസ്തുവും

ജലസ്രോതസ്സുകളും വാസ്തുവും

പുരാതന കാലത്ത് രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റ് ആളുകളും അവരുടെ കൊട്ടാരങ്ങള്‍ക്കും വീടുകള്‍ക്കും മുന്നില്‍ ജലസ്രോതസ്സ് സ്ഥാപിച്ചിരുന്നു, ജലധാരയില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം ഒഴുകുന്നതും ജലപ്രവാഹവും മൂലം പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നുവെന്ന് കരുതപ്പെട്ടതിനാലാണിത്. അതുപോലെ തന്നെ വീടുകള്‍ക്ക് മുന്നില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുമ്പോള്‍ അവ പ്രാഥമികമായി പോസിറ്റീവ് സ്പന്ദനങ്ങള്‍ കൊണ്ടുവരുന്നതാകുന്നു.

വാസ്തുപരമായ ദിക്കുകള്‍

വാസ്തുപരമായ ദിക്കുകള്‍

കിണറുകളും കുഴല്‍ക്കിണറുകളും നിര്‍മിക്കുന്നതിന് വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് ദിശകള്‍ അനുയോജ്യമാണെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഈ സ്ഥാനങ്ങള്‍ പിന്തുടര്‍ന്നു വരുന്നു. കുടുംബങ്ങളില്‍ ഉണ്ടാകാനിടയുള്ള നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ ദിശയില്‍ കിണര്‍ നിര്‍മിക്കുന്നതിലൂടെ നിങ്ങളെ സഹായിക്കും.

ഈശാന കോണ്‍

ഈശാന കോണ്‍

കിണറുകള്‍ക്കും കുഴല്‍ കിണറുകള്‍ക്കുമായുള്ള വാസ്തു സ്ഥാനം വടക്ക്-കിഴക്ക് ഈശാന കോണ്‍ മേഖലയിലായി കണക്കാക്കുന്നു. അത് കുടുംബത്തിന് സന്തോഷവും സമാധാനവും നല്‍കുന്നു. കിണറുകള്‍ ഈ ദിശയിലേക്ക് മാറ്റിയാല്‍ വീട്ടുകാര്‍ക്ക് പെട്ടെന്ന് ധനാഗമം ഉണ്ടാവുകയും ലാഭം കൈവരികയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വാസ്തുപരമായ പ്രശ്‌നങ്ങള്‍

വാസ്തുപരമായ പ്രശ്‌നങ്ങള്‍

കിണറുകള്‍ക്കും കുഴല്‍ കിണറുകള്‍ക്കുമായുള്ള വാസ്തുപരമായ ചില പ്രശ്‌നങ്ങള്‍ വന്ധ്യത, വഴക്ക്, മരണം, സാമ്പത്തിക നഷ്ടം, ശത്രുക്കള്‍, അസന്തുഷ്ടി എന്നിവയിലേയ്ക്ക് നയിച്ചേക്കാം. അതിനാല്‍ ഭൂമി വാങ്ങുന്ന സമയത്തു തന്നെ ഒരു വാസ്തു വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്. നിങ്ങളുടെ വീട്ടിലെ കിണര്‍ അല്ലെങ്കില്‍ കുഴല്‍ക്കിണര്‍ തെക്ക്, തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് മേഖലകളിലാണ് സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ അവ ഉടനടി മാറ്റേണ്ടതാണ്. ഈ സ്ഥലങ്ങള്‍ വാസ്തുപരമായി വളരെ ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു.

സമ്പത്ത് ഉറപ്പാക്കുന്ന ദിശ

സമ്പത്ത് ഉറപ്പാക്കുന്ന ദിശ

സമാധാനത്തിലും സുരക്ഷിതത്വത്തിലും തുടരാന്‍ വടക്കന്‍ ദിശയിലെ ജലസ്രോതസ്സ് നിങ്ങളെ സഹായിക്കുന്നു. കിഴക്കന്‍ പ്രദേശം നിങ്ങള്‍ സമ്പത്ത് ഉറപ്പാക്കും. പടിഞ്ഞാറന്‍ സ്ഥാനം പുരുഷന്മാരില്‍ ഗ്യാസ്‌ട്രോ, ലൈംഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. തെക്ക്-പടിഞ്ഞാറന്‍ ദിശ അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കിണറുകള്‍ക്കും കുഴല്‍ കിണറുകളും ഒരിക്കലും വീടിന്റെ മധ്യഭാഗത്ത് സ്ഥാപിക്കരുത്. അത് നിങ്ങള്‍ക്ക് ധനനഷ്ടം വരുത്തുന്നതിന് കാരണമാകും. വടക്ക്-പടിഞ്ഞാറ് പ്രദേശം നിങ്ങളുടെ ചുറ്റുപാടില്‍ പുതിയ ശത്രുക്കളെ വളര്‍ത്തുന്നതായിരിക്കും.

English summary

Vastu Tips For Bore Well

Here in this article we are talking about the vastu tips for bore wells at home. Take a look.
Story first published: Tuesday, January 21, 2020, 12:37 [IST]
X
Desktop Bottom Promotion