Just In
Don't Miss
- Movies
'റിയാസിന് എനർജി ഡ്രിങ്ക്, റോബിനെ മൈൻഡ് പോലും ചെയ്തില്ല, ജാസ്മിന്റെ ദേഷ്യം റോബിന് ഗുണം ചെയ്യും'; അശ്വതി
- News
ഭാരത് പെട്രോളിയത്തിന്റെ ഓഹരികളും കേന്ദ്രസര്ക്കാര് വില്ക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട്
- Finance
ഒറ്റക്കുതിപ്പില് 50-ലേക്ക്; ഈ കുഞ്ഞന് ബാങ്ക് ഓഹരിയില് നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില് ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന് പേസര്ക്കുമില്ലാത്ത റെക്കോഡ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
നെറ്റിയിലെ രേഖകള് നിസ്സാരമല്ല: 7 തരം രേഖകള് നിങ്ങളെക്കുറിച്ച് പറയുന്നത്
ഓരോരുത്തരുടേയും സ്വഭാവവും വ്യക്തിത്വവും എല്ലാം ഓരോ തരത്തിലായിരിക്കും. ഒരു വ്യക്തിയുടെ സ്വഭാവം പോലെ തന്നെ മറ്റൊരാള്ക്ക് സ്വഭാവം ഉണ്ടായിരിക്കില്ല. ഇത്തരത്തില് ഒരാളെ കണ്ടെത്തുന്നതിനും ബുദ്ധിമുട്ട് തന്നെയാണ്. എന്നാല് ശാരീരികമായ ചില ലക്ഷണങ്ങള് കാണിക്കുന്നത് നിങ്ങളുടെ സ്വാഭആവിക പ്രത്യേകതകളെത്തന്നെയാണ്. നെറ്റിയിലെ വരകള് നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങളും മനസ്സിലാക്കാന് സാധിക്കുന്നുണ്ട്.
എല്ലാവരുടേയും നെറ്റിയില് വരകള് നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല് സാമുദ്രിക ശാസ്ത്രം ഇത് ചില സൂചനകളാണ് നല്കുന്നത്. എന്താണ് നിങ്ങളുടെ നെറ്റിയിലെ വരകള് പറയുന്നത് ഒരാളെക്കുറിച്ച് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഏഴ് തരത്തിലുള്ള വരകളാണ് നെറ്റിയില് ഉള്ളത്. എന്താണ് ഇതിന്റെ അര്ത്ഥം എന്ന് നോക്കാം.

നെറ്റിയിലെ വരകള് സൂചിപ്പിക്കുന്നത്
നെറ്റിയിലെ വരകള് സൂചിപ്പിക്കുന്നത് എപ്പോഴും നിങ്ങളുടെ കരിയര്, ആയുര്ദൈര്ഘ്യം, കുടുംബ ജീവിതം, സാമ്പത്തിക നേട്ടങ്ങള് എന്നിവയെക്കുറിച്ചെല്ലാം പറയുന്നുണ്ട്. നെറ്റിയില് ആകെ 7 വരകളാണ് ഉള്ളത്. ഇതില് തന്നെ സൂര്യന്, ചന്ദ്രന്, ശനി, വ്യാഴം, ചൊവ്വ, ശുക്രന്, ബുധന് എന്നീ 7 ഗ്രഹങ്ങളുമായാണ് ഈ രേഖകള് ബന്ധപ്പെട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല് അറിയാന് വായിക്കൂ.

ശനി രേഖ
നെറ്റിയുടെ മുകളില് നിന്ന് ആരംഭിക്കുന്ന ആദ്യ രേഖയാണ് ശനിയുടെ രേഖ എന്ന് പറയുന്നത്. നിഴല്ഗ്രഹമായാണ് ശനി അറിയപ്പെടുന്നത്. എന്നാല് നിങ്ങളുടെ നെറ്റിയില് കാണുന്ന ശനിരേഖ നീളത്തിലുള്ളതും ഇടക്ക് വരയില്ലാത്തതും ആണെങ്കില് ശനി നിങ്ങള്ക്ക് ഭാഗ്യം കൊണ്ട് വരുന്ന തരത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പറയുന്നത്. ഇത് നിങ്ങള്ക്ക് ധാരാളം പ്രശസ്തിയും അംഗീകാരവും നല്കുന്നുണ്ട്. ഇത് കൂടാതെ തൊഴില് മേഖലയില് മികച്ച ഫലങ്ങളും നിങ്ങള്ക്കുണ്ടാവുന്നുണ്ട്.

വ്യാഴരേഖ
ശനിയുടെ രേഖക്ക് തൊട്ടുതാഴെയായാണ് വ്യാഴ രേഖ അടയാളപ്പെടുത്തിയിരിക്കുന്നത്.. ഇത് ബുദ്ധിയുടെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഈ രേഖക്ക് ശനി രേഖയേക്കാള് നീളം കൂടുതലായിരിക്കും. ഈ രേഖ നിങ്ങളുടെ നെറ്റിയുടെ ഇരുകോണിലും സ്പര്ശിച്ചാല് അതിന് അര്ത്ഥം നിങ്ങള്ക്ക് അസാധാരണമായ കഴിവുണ്ടായിരിക്കും എന്നുള്ളതാണ്. ഇടക്ക് മുറിയാത്തതും നേര്രേഖയിലുമുള്ള രേഖയാണെങ്കില് നിങ്ങള് ജോലിയില് മികച്ചവരായിരിക്കും. സാമ്പത്തിക നേട്ടവും ഉണ്ടായിരിക്കും.

ചൊവ്വ രേഖ
നിങ്ങളുടെ നെറ്റിയിലെ ചൊവ്വ രേഖയും നിസ്സാരമല്ല അല്പം ദോഷം നല്കുന്ന ഗ്രഹമാണ് എപ്പോഴും ചൊവ്വ. നിങ്ങളുടെ ചൊവ്വാ രേഖ മൂന്നാമതായി കാണപ്പെടുന്ന രേഖയാണ്. ഇത് മുറിയാതെ നേര്രരേഖയില് പോവുന്നതാണെങ്കില് അതിന് അര്ത്ഥം നിങ്ങള് ധൈര്യവാനും സര്ഗ്ഗാത്മക കഴിവുകള് ഉള്ള വ്യക്തിയും ആണ് എന്നതാണ്. ഇത് കൂടാതെ ഉദാരമനസ്കരായിരിക്കു ഇവര്. സൈന്യത്തില് ജോലി ലഭിക്കുന്നതിന് ഉള്ള സാധ്യത ഇവര്ക്ക് കൂടുതലാണ്. കലാരംഗത്ത് ഇവര് മികവ് പുലര്ത്തുന്നു.

ബുധ രേഖ
അടുത്തതായാണ് ബുദ രേഖ കണക്കാക്കുന്നത്. ഇത് ആരംഭിക്കുന്നത് ചെവിയോട് അടുത്താണ്. ഇത് മുറിയാതേയും നേര്രെഖയും ആയി സ്ഥിതി ചെയ്യുന്നതാണെങ്കില് അവര് ബുദ്ധിമാന്മാരിയിരിക്കും. എന്ന് മാത്രമല്ല ഇവര്ക്ക് ചെയ്യുന്ന കാര്യങ്ങള് എല്ലാം തന്നെ ശരിയാണ് എന്ന് വാദിക്കുന്നതിനും അറിയാവുന്നവരായിരിക്കും. കാരണം ബുധന് ഏത് കാര്യത്തെക്കുറിച്ച് അവബോധമുള്ള ഗ്രഹമായിരിക്കും എന്നത് തന്നെയാണ് സത്യം.

ശുക്ര രേഖ
ശുക്രന് എപ്പോഴും ആഡംബരത്തിന്റെയും സമ്പത്തിന്റെയും ഭാഗ്യത്തിന്റേയും പ്രതീകമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ശുക്രരേഖയാണ് അടുത്തതായി കാണപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ തന്നെയാണ്. അതില് കൂടുതല് ജീവിതത്തില് യാതൊരു നെഗറ്റീവ് കാര്യങ്ങളും ഇവര്ക്ക് വരുന്നില്ല എന്നുള്ളതാണ് സത്യം. ഈ രേഖ നേര്രേഖയില് ഉള്ളവരെങ്കില് അവര് സുന്ദരനും, ധനികനും, ഭാഗ്യവാനും ആയിരിക്കും.

സൂര്യരേഖ
നിങ്ങളുടെ വലത് പുരികത്തിന് മുകളില് വലതുവശത്ത് നിന്ന് ആരംഭിക്കുന്ന രേഖയാണ് സൂര്യ രേഖ. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ജ്ഞാനം, ആത്മീയത, അറിവ് എന്നിവയെയാണ്. ഈ രേഖ നേര്രേഖയുള്ളതും മുറിയാത്തതും ആണെങ്കില് അവര്ക്ക് ഒരിക്കലും ജീവിതത്തില് തോല്വി അനുഭവിക്കേണ്ടി വരുന്നില്ല. മാത്രമല്ല ഭാഗ്യം ഇവരോടൊപ്പം എപ്പോഴും നില്ക്കുന്നു.

ചന്ദ്ര രേഖ
അടുത്തതായി വരുന്നതാണ് ചന്ദ്രരേഖ. ചന്ദ്രരേഖയെങ്കില് ഈ രേഖ വ്യക്തവും നേരായതുമാണെങ്കില് ഒരിക്കലും നിങ്ങള്ക്ക് ഒരു കാര്യത്തിനും ആരേയും ആശ്രയിക്കേണ്ടതായി വരുന്നില്ല. ഇവര്ക്ക് ഭാവനയും കലാപരമായ കഴിവും വളരെയധികം കൂടുതലായിരിക്കും. എഴുത്ത്, പാട്ട്, പെയിന്റിംഗ്, അഭിനയം എന്നീ മേഖലകളില് ഇവര് ശോഭിക്കുന്നു.
നാളികേരം
ക്ഷേത്രത്തില്
സമര്പ്പിച്ചാല്
സമ്പല്
സമൃദ്ധി
ഫലം
most read:രാശിപ്രകാരം ഈ നാല് രാശിക്കാര് നിങ്ങളെ ഭരിക്കുന്നവര്