Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
രാശിപ്രകാരം ഈ നാല് രാശിക്കാര്‍ നിങ്ങളെ ഭരിക്കുന്നവര്‍
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും നമുക്ക് ചുറ്റും ധാരാളം ഉണ്ട്. എന്നാല്‍ ചിലരെങ്കിലും ജ്യോതിഷത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ്. ഇതില്‍ രാശിപ്രകാരം ഓരോരുത്തരിലും ഉണ്ടാവുന്ന മാറ്റങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും എന്തൊക്കെയെന്നതിനെക്കുറിച്ച് പലരിലും കണ്ഫ്യൂഷന് ഉണ്ടാക്കുന്നുണ്ട്. ഓരോ രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും ഗ്രഹങ്ങളും സ്ഥാനങ്ങളും നാഴികയും വിനാഴികയും അനുസരിച്ച് മാറ്റങ്ങള്‍ വരാം.
ഓരോ രാശിക്കാരിലും സ്വഭാവത്തില്‍ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. കാരണം ജനിച്ച സമയവും നാഴികയും വിനാഴികയും വെച്ച് പലപ്പോഴും രാശി മാറ്റത്തെ സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ രാശി ഇനി പറയുന്ന നാല് രാശിക്കാരില്‍ ഏതെങ്കിലും ആണോ എന്നാല്‍ നിങ്ങളുടെ ഉള്ളില്‍ ഒരു ബോസി സ്വഭാവം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ്. ഈ സ്വഭാവത്തില്‍ പലപ്പോഴും ഇവര്‍ അഹങ്കരിക്കുകയും മറ്റുള്ളവരോട് അതനുസരിച്ച് പെരുമാറുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ചില രാശിക്കാരെ അല്പം ശ്രദ്ധിക്കണം. കാരണം ഇവരുടെ സ്വഭാവത്തില്‍ അല്പം ഭരണസ്വഭാവം അതായത് ബോസി ടൈപ്പ് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം ഈ രാശിക്കാരോട് ഇടപെടുന്നതിനും. മേലധികാരികള്‍ പോലെയായിരിക്കും ഇവരുടെ പല പ്രവൃത്തിയും പെരുമാറ്റവും. ഇതെപ്പോഴും പ്രകടിപ്പിക്കുന്നതിനും ഇഷ്ടപ്പെടുന്നവരായിരിക്കും ഇനി പറയുന്ന നാല് രാശിക്കാര്‍. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇവര്‍ എപ്പോഴും മേലധികാരികളെപ്പോലെ പെരുമാറാന്‍ ഇഷ്ടപ്പെടുന്നു. എല്ലാം അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കണം എന്നും അതിന് വേണ്ടി കഷ്ടപ്പെടറണം എന്നും ചിന്തിക്കുന്നവരായിരിക്കും കുംഭം രാശിക്കാര്‍. ചില സമയങ്ങളില്‍ വളരെയധികം ആധികാരികതയോടെ പെരുമാറുന്നതിന് ഇവര്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ പോലും കുംഭം രാശിക്കാര്‍ കൈകടത്തുകയും അതില്‍ ഇടപെടുകയും ചെയ്യുന്നു. മറ്റുള്ളവരെ സ്വാതന്ത്ര്യത്തോടെ ചിന്തിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ഇവര്‍ അനുവദിക്കുന്നില്ല.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ആഗ്രഹങ്ങള്‍ കൊണ്ട് നടക്കുന്നവരായിരിക്കും. ആഗ്രഹത്തിന് വേണ്ടി കഷ്ടപ്പെടുന്നതിന് ഇവര്‍ തയ്യാറാവുമെങ്കിലും പലപ്പോഴും കൂടുതല്‍ ബോസി ടൈപ്പ് ആയി പെരുമാറുന്നതായിരിക്കും ഇവരുടെ പ്രത്യേകത. വിവാഹ ശേഷം പോലും പങ്കാളിയെ നിയന്ത്രിക്കുകയും തങ്ങളെ അനുസരിച്ച് നടക്കുകയും വേണം എന്ന ധാരണയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം കര്‍ക്കിടകം രാശിക്കാരോട് ഇടപെടുന്നതിന്. ഇവര്‍ ഒരിക്കലും സ്വഭാവത്തിന് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവരല്ല. എന്ന് മാത്രമല്ല മറ്റുള്ളവര്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഇവരോടൊപ്പം ഒത്ത് പോവുന്നതിന് സാധിക്കുകയുള്ളൂ.

കന്നിരാശി
കന്നി രാശിക്കാര്‍ ഏത് കാര്യത്തിലും ആധിപത്യം പുലര്‍ത്തുന്നവരായിരിക്കും. വ്യക്തിപരമോ ഔദ്യോഗികപരമോ ആയ ഏത് കാര്യം ആയാലും ഇവര്‍ അതിനെയെല്ലാം നിസ്സാരവത്കരിക്കുകയും ഇവരുടെ ബോസി സ്വഭാവത്തിലൂടെ ഭരിക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. ഇവരെ മാത്രം അനുസരിച്ചാല്‍ മതി എല്ലാവരും എന്ന ഒരു ചിന്ത കന്നി രാശിക്കാര്ക്കുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ മേലധികാര സ്വഭാവം പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്നതിലേക്ക് എത്തിക്കുന്നു. എന്ത് തന്നെയായാലും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഇവരുടെ മേലധികാര സ്വഭാവം കൊണ്ട് ഇവര്‍ നേരിടേണ്ടതായി വരുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരാണ് മറ്റൊരു രാശി. ഇവരുടെ ബോസി ടൈപ്പ് മനോഭാവം പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ഇവരെ എത്തിക്കുന്നു. എങ്കിലും അരക്ഷിതാവസ്ഥ പോലുള്ളവ ഈ രാശിക്കാരെ ഒന്ന് പിടിച്ച് കുലുക്കുന്നു. അധികാരം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയം ഇവരെ എപ്പോഴും അലട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിനെ മറ്റുള്ളവര്‍ ഗൗരവകരമായി കാണാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും ഇവരെ ഭയത്തിലാക്കുന്നുണ്ട്.



Click it and Unblock the Notifications