For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

onam 2022: കുടുംബത്തിലേക്ക് മടങ്ങും തൃക്കേട്ട ദിനം: ഓണാഘോഷങ്ങള്‍ ഇങ്ങനെ

|

ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിനമാണ് അത്തം. എന്നാല്‍ പിന്നീട് അത്തം കഴിഞ്ഞുള്ള ഓരോ ദിവസവും സന്തോഷങ്ങള്‍ വര്‍ദ്ധിക്കുന്നു. കാരണം ഓണത്തിന് അധികം ദൂരമില്ല എന്നത് തന്നെയാണ് കാര്യം. ഓണാഘോഷത്തോട് അനുബന്ധിച്ച് സ്‌കൂളുകളിലും മറ്റും കലാപാരിപാടികളും മറ്റും സംഘടിപ്പിച്ച് സ്‌കൂള്‍ അടക്കുന്ന സമയം കൂടിയാണ് ഇത്. തൃക്കേട്ട നക്ഷത്രത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. കാരണം ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് ഓണാഘോഷത്തിന് തുടക്കം കുറിക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കാരണം തൃക്കേട്ട കഴിഞ്ഞ് വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് ഓണം ആഘോഷിക്കാം. കാരണം അത്രയും അടുത്താണ് തൃക്കേട്ടയും തിരുവോണവും.

Thriketa 2022

ജാതിമതഭേദമന്യേ തന്നെ ഓണം എല്ലാവരും ആഘോഷിക്കുന്നു. ദേശീയോത്സവം എന്നാണ് ഓണത്തെ പറയുന്നത്. എന്നാല്‍ തൃക്കേട്ട ദിനത്തില്‍ അനുഷ്ഠാനങ്ങള്‍ ഒന്നും തന്നെ ഇല്ല. അതുകൊണ്ട് തന്നെ സാധാരണ ഒരു ദിവസം പോലെ തന്നെയാണ് തൃക്കേട്ടയും കടന്ന് പോവുന്നത്. എന്നാല്‍ ആളുകള്‍ ഓണമാഘോഷിക്കുന്നതിന് വേണ്ടി കുടുംബത്തിലേക്ക് കയറി വരുന്ന ദിവസമാണ് തൃക്കേട്ട. എല്ലാവരും കുടുംബത്തോടൊപ്പം ഒത്ത് ചേരുന്നതിനും കൂട്ടായ്മയോടെ ആഘോഷിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ കൂട്ടായ്മയാണ് ഓണാഘോഷത്തിന് തിളക്കം കൂട്ടുന്നത്. ഒത്തുചേരലിന്റെ ആഘോഷമാണ് ഓണം എന്നാണ് പറയുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും കൂട്ടായ്മയില്‍ ഓണാഘോഷത്തിന്റെ ആഹ്ലാദം ഇരട്ടിയാകും എന്നതാണ്. പൂക്കളത്തിന്റെ വലിപ്പം കൂടുകയാണ് ആറാം ദിനമായ തൃക്കേട്ടയിലെ ഏറ്റവും വലിയ പ്രത്യേകതയും.

Thriketa 2022

കേരളത്തിന്റെ ചരിത്ര സാംസ്‌കാരിക പൈതൃകത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് എപ്പോഴും ആഘോഷങ്ങള്‍. ത്രിലോകങ്ങളേയും ജയിച്ച മഹാബലി ചക്രവര്‍ത്തി തന്റെ പ്രജകളുടെ ക്ഷേമവും ഐശ്വര്യവും അറിയുന്നതിന് വേണ്ടി സന്ദര്‍ശിക്കുന്ന ദിനമാണ് ഓണം എന്നാണ് ഐതിഹ്യം. കേരളത്തിന്റെ നവവത്സരത്തെ കുറിക്കുന്നതാണ് ചിങ്ങ മാസം. ഈ മാസം തന്നെയാണ് ഓണവും ആഘോഷിക്കുന്നത്. ഓണക്കാലത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള വിനോദ പരിപാടികളും വിഭവസമൃദ്ധമായ സദ്യയും എല്ലാം ഒരുക്കുന്നു കേരളീയര്‍. ഓണത്തിന്റെ ഓരോ ദിനവും കഴിയുന്നതോടെ തിരുവോണത്തെ വരവേല്‍ക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം ഓരോരുത്തരും. മലയാളം ബോള്‍ഡ്‌സ്‌കൈയുടെ പ്രിയവായനക്കാര്‍ക്ക് ഓണാശംസകള്‍.

Thriketa 2022

most read: ഓണസദ്യക്ക് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാം ഇവയെല്ലാം

most read: ഓണത്തിന് തിളങ്ങാന്‍ ഫാഷനോടൊപ്പം പരമ്പരാഗത ആഭരണവും

English summary

Thriketa 2022 Date, Shubh Muhurat, Rituals, Puja Vidhi, Recipes And Significance In Malayalam

Onam 2022, Date shubh muhurat, rituals, puja vidhi, recipes and significance of 6th Day of Onam Thriketta day in malayalam. Take a look.
Story first published: Saturday, September 3, 2022, 13:00 [IST]
X
Desktop Bottom Promotion