Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ഓണത്തിന് തിളങ്ങാന്‍ ഫാഷനോടൊപ്പം പരമ്പരാഗത ആഭരണവും
ഓണം എന്നത് ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും സമയമാണ്. അതുകൊണ്ട് തന്നെ ഓണത്തിന് തിളങ്ങാന്‍ ഫാഷനെ കൂട്ടുപിടിക്കുന്നവര്‍ നിരവധിയാണ്. ഓണം എന്ന് പറയുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് എപ്പോഴും പുക്കളവും ഓണക്കോടിയും ഓണസദ്യയും ഓണക്കളികളും മാവേലിയും എല്ലാമാണ്. എന്നാല്‍ ഓണക്കോടി എല്ലാം ഇട്ട് അണിഞ്ഞൊരുങ്ങുമ്പോള്‍ നിങ്ങള്‍ പരമ്പരാഗത ശൈലിയെ തേടി പോവുന്നു. പത്ത് ദിവസത്തില്‍ നീണ്ട് നില്ക്കുന്ന ഉത്സവമാണ് ഓണം. ഈ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിന് നമുക്ക് അല്പം പാരമ്പര്യത്തെ കൂട്ടു പിടിക്കാം. ഈ വര്‍ഷത്തെ തിരുവോണം വരുന്നത് സെപ്റ്റംബര്‍ 8-നാണ്.

മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന പ്രത്യേകതകള്‍ നിറഞ്ഞ ദിനമായാണ് ഓണം നാം ആഘോഷിക്കുന്നത്. മഹാബലി തമ്പുരാന് പ്രജകളെ കാണാന്‍ എത്തുമ്പോള്‍ സമൃദ്ധിയുടേയും സമ്പത്തിന്റേയും അടയാളമായി പുത്തന്‍ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പ്രജകള്‍ മഹാബലി തമ്പുരാനെ എതിരേല്ക്കുന്നു എന്നാണ് വിശ്വാസം. എത്രയൊക്കെ മോഡേണ്‍ ശൈലിയിലേക്ക് നാം പോയാലും പാരമ്പര്യത്തിലേക്ക് നാം മടങ്ങി വരുന്നു. ഓണം എന്ന് പറയുമ്പോള്‍ തന്നെ ഗൃഹാതുരത്വം നിറക്കുന്ന ആഘോഷമാണ്. സമൃദ്ധിയുടെ പൊന്നിന് ചിങ്ങ മാസത്തില്‍ നാംആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിന് പരമ്പരാഗത ശൈലിയില്‍ ഉള്ള ഏതൊക്കെ ആഭരണങ്ങള്‍ നിങ്ങളുടെ മാറ്റ് കൂട്ടും എന്ന് നോക്കാം.

വസ്ത്രത്തിലെ ലാളിത്യം
എത്രയൊക്കെ പറഞ്ഞാലും ഓണം എന്ന് പറയുമ്പോള്‍ ആദ്യം ആളുകള്‍ സെറ്റ് മുണ്ടിലോ കസവ് മുണ്ടിലേക്കോ ആണ് പോവുന്നത്. വസ്ത്രത്തിലെ ലാളിത്യം തന്നെയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയവും. എന്നാല്‍ സെറ്റ് മുണ്ടിനോടൊപ്പമോ സെറ്റ് സാരിക്കൊപ്പമോ ചേരാവുന്ന ആഭരണങ്ങളും ധരിക്കാവുന്നതാണ്. അതിമനോഹരമായ ഡിസൈനുകളില്‍ പരമ്പരാഗതമായി തയ്യാറാക്കാവുന്ന ഈ ആഭരണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ലുക്ക് വര്‍ദ്ധിപ്പിക്കും.

കാശുമാല
കാശുമാല എന്നത് നമ്മുടെ പഴമയും തനിമയും എടുത്ത് കാണിക്കുന്നതാണ്. ഇത് വിവാഹ വേളയിലും മറ്റ് ആഘോഷ വേളയിലും എല്ലാം ധരിക്കുന്നു. സ്വര്‍ണ നാണയങ്ങള്‍ കോര്‍ത്തത് പോലെയാണ് ഈ ആഭരണങ്ങള്‍ കാണപ്പെടുന്നത്. കോയിന് ചെയിന്‍ എന്നാണ് ഇതിന് പറയുന്നത്.
സമ്പത്തിന്റേയും സൗഭാഗ്യത്തിന്റേയും അടയാളമായാണ് ഇവ കണക്കാക്കുന്നത്. ഓണക്കാലത്തും ഇത്തരം ആഭരണങ്ങള്‍ പലരും ധരിക്കുന്നു. ഇനി സ്വര്‍ണത്തിന്റേത് ഇല്ലെങ്കില്‍ കൂടിയും കാശുമാല പല വിധങ്ങളില്‍ ഉള്ളത് വിപണികളില്‍ ലഭ്യമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് ഇത്തരം ആഭരണങ്ങളാണ് എന്നതാണ്.

മുല്ലമൊട്ടുമാല
മുല്ലമൊട്ടുമാല എന്ന് അതിന് പേര് വരാന്‍ തന്നെ കാരണം ഈ ചെയിന്‍ മുല്ലമൊട്ട് പോലെ ആയിരിക്കും എന്നതിനാലാണ്. മുല്ല മൊട്ട് മാല ധരിക്കുന്നത് തന്നെ അഴകാണ് എന്ന് നമുക്ക് എടുത്ത് പറയാന്‍ സാധിക്കും. മുല്ലമൊട്ട് മാല ധരിക്കുന്നതിലൂടെ അതിനോടനുസരിച്ച വസ്ത്രവും നമുക്ക് തിരഞ്ഞെടുക്കാം. ഇവ അധികവും സ്വര്‍ണം കൊണ്ട് നിര്‍മ്മിക്കുന്നതായാണ് നാം കണ്ടിട്ടുള്ളത്. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ മുല്ലമൊട്ട് മാല ധരിക്കുന്നത് ഓണത്തിന്റെ മാറ്റ് കൂട്ടും.

മാങ്ങാമാല
മാങ്ങാമാലയും നമ്മുടെ പരമ്പരാഗത ആഭരണങ്ങളില്‍ പെടുന്നതാണ്. ഇത് നിങ്ങളുടെ അഴകും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. ഈ ഓപ്ഷനുകള്‍ കൂടുതലും സ്വര്‍ണ്ണത്തിലാണ് കാണപ്പെടുന്നതെങ്കിലും, പ്രാദേശിക വിപണികളില്‍ നിങ്ങള്‍ക്ക് വിലകുറഞ്ഞ വേരിയന്റുകളിലും ഇവ ലഭിക്കുന്നു. മുത്തുകളായി വരുന്ന ഈ ആഭരണങ്ങള്‍ പല പെണ്‍കുട്ടികളുടേയും ആഭരണ കളക്ഷനില്‍ മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ മാങ്ങാമാല വിശേഷാവസരങ്ങളില്‍ ധരിക്കുന്നവര്‍ക്ക് അതിന്റേതായ പ്രൗഡി ഉണ്ടാവുന്നു.

മുത്തുകളുള്ള സ്വര്‍ണ്ണാഭരണങ്ങള്‍
ഒരു ട്രെന്‍ഡി, മോണോക്രോം ലുക്ക് നിലനിര്‍ത്തിക്കൊണ്ട് ഓണക്കാലത്ത് തങ്ങളുടെ ലുക്ക് വേറിട്ടു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒരു ഗംഭീരമായതാണ് ഈ തിരഞ്ഞെടുപ്പ്. മുത്തുകള്‍ പൊതിഞ്ഞ സ്വര്‍ണ്ണാഭരണങ്ങള്‍ ഏത് പരമ്പരാഗത കസവു സാരിക്കും ചേരുന്നതാണ്. കൂടുതലും മുത്തിന്റെ തിളക്കം വെളുത്ത നിറത്തിലെ സ്വര്‍ണ കസവിനെ എടുത്ത് കാണിക്കുന്നു. ഇതാകട്ടെ നിങ്ങളുടെ ആഗ്രഹങ്ങളെ സഫലീകരിക്കുന്നു.



Click it and Unblock the Notifications
