For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം വീട്ടില്‍ ഐശ്വര്യം ഈ ചെടി

വാസ്തുപ്രകാരം വീട്ടില്‍ ഐശ്വര്യം ഈ ചെടി

|

വീട്ടിലും തോട്ടത്തിലുമെല്ലാം ചെടികള്‍ വച്ചു പിടിപ്പിയ്ക്കുന്നത് സാധാരണയാണ്. ചട്ടിയിലും നിലത്തുമായും ചട്ടി തൂക്കിയിട്ടുമെല്ലാം ഇതു വളര്‍ത്താറുമുണ്ട്.

വാസ്തു പ്രകാരവും ജ്യോതിഷ പ്രകാരവും പല ചെടികളും നല്ല ഫലവും ദോഷം ഫലവുമെല്ലാം നല്‍കുന്നവയുണ്ട്. വീടിന് പൊസറ്റീവ് ഊര്‍ജം നല്‍കുന്നവയും നെഗററീവ് ഊര്‍ജം നല്‍കുന്നവയുമുണ്ട്. ഇത്തരം ചില സസ്യങ്ങളെക്കുറിച്ചറിയൂ, നല്ലതും മോശവുമായവ.

തെച്ചി, മന്ദാരം, തുളസി, പിച്ചകം, ചെമ്പകം

തെച്ചി, മന്ദാരം, തുളസി, പിച്ചകം, ചെമ്പകം

തെച്ചി, മന്ദാരം, തുളസി, പിച്ചകം, ചെമ്പകം, എന്നിവ വീട്ടില്‍ വച്ചു പിടിപ്പിയ്ക്കാവുന്ന നല്ല ചെടികളാണ്. ഇവയെല്ലാം ദേവ പൂജയ്ക്ക് ഉപയോഗിയ്ക്കുന്നവയാണ്. വെള്ളപ്പൂവായ പിച്ചി മഹാലക്ഷ്മിയ്ക്ക് ഏറെ നല്ലതാണ്. കാരണം വെള്ളത്താമരയിലാണ് ദേവീ രൂപം സ്ഥിതി ചെയ്യുന്നതാണ്.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി ഭദ്രകാളിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്. നാടന്‍ ചെറ്റി, നാമ്പു കളഞ്ഞ ശേഷം വെള്ളിയാഴ്ച ദിവസം ഭദ്രയ്ക്കു മാല കെട്ടിയിടുന്നത് ദോഷങ്ങള്‍ തീര്‍ക്കും. നല്ല വൃത്തിയായി ചെയ്യണം. മുല്ലപ്പൂവും ഭഗവതിയ്ക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. കാരണം ഒരു ദേവിയുടെ തന്നെ പല രൂപങ്ങളാണ് പല ഭഗവതിമാരും. നന്ത്യാര്‍ വട്ടവും വീട്ടില്‍ വച്ചു പിടിപ്പിയ്ക്കാവുന്ന, പൂജയ്‌ക്കെടുക്കുന്ന ഒന്നാണ്. ഇതെല്ലാം വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഐശ്വര്യവുമാണ്.

തുളസി

തുളസി

ആയുര്‍വേദ ചികിത്സയ്ക്കുപയോഗിയ്ക്കുന്ന മിക്കവാറും പൂക്കളാണ്, സസ്യങ്ങളാണ് നാം പൂജയ്ക്കും ഉപയോഗിയ്ക്കാറ്. ഇവയ്ക്ക് മരുന്നു ഗുണങ്ങളുമുണ്ട്. പ്രത്യേകിച്ചും തുളസി പോലുള്ളവ അന്തരീക്ഷം തന്നെ വൃത്തിയാക്കാന്‍ നല്ലതാണ്. നല്ല വായു നല്‍കും. നന്ത്യാര്‍ വട്ടം പോലുളളവ നല്ല മരുന്നാണ്. തെച്ചി പോലുള്ളവ പുഷ്പങ്ങള്‍ പല സ്ത്രീ ജന്യ രോഗങ്ങള്‍ക്കും മരുന്നാണ്. ചെമ്പരത്തി മുടി, പ്രമേഹം തുടങ്ങിയവയ്ക്ക് ഉപയോഗിയ്ക്കുന്നു.

ചെറുനാരകം

ചെറുനാരകം

ചെറുനാരകം, താമര, തുളസി, മുല്ല തുടങ്ങിയ സസ്യങ്ങള്‍ വീട്ടിനുള്ളില്‍ വച്ചു പിടിപ്പിയ്ക്കുന്നതു നല്ലതാണ്. എന്നാല്‍ ബോണ്‍സായ് ചെടികളും ചുവന്ന നിറത്തില്‍ പൂവുണ്ടാകുന്ന ചെടികളും വീട്ടിനുള്ളില്‍ വയ്ക്കരുത്. മണിപ്ലാന്റ്, ലക്കി ബാംബൂ തുടങ്ങിയവ വീട്ടില്‍ വാസ്തു പ്രകാരം ഐശ്വര്യം നല്‍കുന്ന സസ്യങ്ങളാണ്.

ആസുര സസ്യങ്ങള്‍

ആസുര സസ്യങ്ങള്‍

എന്നാല്‍ ചില സസ്യങ്ങള്‍, ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിയ്ക്കാന്‍ പാടില്ല. ഇവ ആസുര സസ്യങ്ങള്‍ എന്നു വേണം, പറയുവാന്‍. പ്രത്യേകിച്ചും മുള്ളുള്ളവ വച്ചു പിടിപ്പിയ്ക്കരുത്. കള്ളിമുളള്, പോലുള്ളവ എന്നിവ ദോഷം വരുത്തുന്നതു തന്നെയാണ്. പ്രത്യേകിച്ചും ഇത് പ്രധാന കവാടത്തിനു സമീപത്തായി വച്ചു പിടിപ്പിയ്ക്കരുത്. ദോഷമാകും, ഫലം. എന്നാല്‍ റോസച്ചെടിയ്ക്കു മുള്ളുണ്ടെങ്കിലും വാസ്തു പ്രകാരം ദോഷം വരുത്തില്ല.

വീടിനുളളില്‍

വീടിനുളളില്‍

വീടിനുളളില്‍ കൃത്രിമ ചെടികളും വയ്ക്കരുതെന്നതാണ് പ്രമാണം. വീടിനു പ്രധാന വാതിലിനു സമീപത്തായി വലിയ ചെടികള്‍ വയ്ക്കുന്നതോ വളര്‍ത്തുന്നതോ നല്ലതല്ല. മണിപ്ലാന്റ് ഒഴികെയുള്ള ചെടികള്‍ ബെഡ്‌റൂമിലും അരുത്. ഇത് ദോഷം വരുത്തും.

ആല്‍മരം

ആല്‍മരം

ആല്‍മരം പോലുളളവ വീടിനുള്ളില്‍ വളര്‍ത്തരുത്. ഇവ വടക്കു കിഴക്കു ഭാഗത്തും വയ്ക്കരുത്. ഫലങ്ങളുണ്ടാകുന്ന സസ്യങ്ങളും ചെടികളുമെല്ലാം കിഴക്കു ഭാഗത്തു വയ്ക്കുന്നതാണു നല്ലത്.

English summary

These Are The Best As Well As The Worst Plants According To Vastu

These Are The Best As Well As The Worst Plants According To Vaastu, Read more to know about,
Story first published: Saturday, September 14, 2019, 14:10 [IST]
X
Desktop Bottom Promotion